1 GBP = 97.50 INR                       

BREAKING NEWS

ബ്ലാക്ക് മാന്‍' ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് നെറ്റി മുറിഞ്ഞ് രക്തവുമായി നടക്കുന്ന യുവാവ്; ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ അജ്ഞാതന്റെ ഫോട്ടോ പ്രചരിച്ചത് വാട്സാപ്പ് വഴി; സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചാവി ഊരിയെടുത്തെങ്കിലും താക്കോലില്ലാതെ ബൈക്കോടിച്ചതും സംശയം വളര്‍ത്തി; കിനാലൂരില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തത് ഇങ്ങനെ

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: കഴിഞ്ഞ കുറച്ചു നാളായി ബ്ലാക്ക്മാന്‍ ഭീതിയിലാണ് ബാലുശ്ശേരി കിനാലൂര്‍ പ്രദേശം. സ്ത്രീകളെ അജ്ഞാതന്‍ അക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് പ്രദേശത്തുകാരുടെ സൈ്വര്യ ജീവിതം തകര്‍ന്നത്. തുടര്‍ന്ന് അജ്ഞാതനെ കണ്ടെത്താന്‍ കാത്തിരുന്ന നാട്ടുകാര്‍ക്ക് മുമ്പിലേക്കാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ആ യുവാവെത്തിയത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. കിനാലൂര്‍ മേഖലയില്‍ ആക്രമണം നടത്തിയ ആളെന്ന് പറഞ്ഞാണ് ആള്‍കൂട്ടം തലയാട് പടിക്കല്‍ വയലില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ചത്.

സ്ത്രീകള്‍ക്ക് നേരെ കിനാലൂരില്‍ മുഖം മൂടി ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. ഇതിനിടെ ആണ് സ്ഥലവാസിയായ ഒരാള്‍ അതിരാവിലെ ബാലുശ്ശേരി മുക്കില്‍ വെച്ച് ഈ യുവാവിനെ കാണുന്നത്. ഇയാളുടെ നെറ്റി മുറിഞ്ഞ് രക്തം വന്നിരുന്നു. ചോദ്യങ്ങളോട് യുവാവ് കൃത്യമായി പ്രതികരിച്ചതുമില്ല. തുടര്‍ന്ന് പ്രദേശവാസി യുവാവിന്റെ ഫോട്ടോ വാട്സ് ആപ്പിലിട്ടു. കിനാലൂര്‍ സംഭവങ്ങളുമായി യുവാവിന് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതിനിടെയാണ് ഈ യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ കിനാലൂരിനടുത്ത് മങ്കയം ഭാഗത്ത് നാട്ടുകാര്‍ കാണുന്നത്. ചോദ്യങ്ങള്‍ക്ക് യുവാവ് കൃത്യമായ മറുപടി നല്‍കാതെ വന്നതോടെ നാട്ടുകാര്‍ ബൈക്കിന്റെ ചാവി ഊരിയെടുത്തു. എന്നാല്‍ യുവാവ് താക്കോലില്ലാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കി തലയാട് ഭാഗത്തേക്ക് ഓടിച്ചു പോയി.

പിന്തുടര്‍ന്ന നാട്ടുകാര്‍ പടിക്കല്‍ വയലില്‍ വെച്ച് യുവാവിനെ പിടികൂടി. ഇതോടെ ബ്ലാക്ക്മാനെ പിടികൂടിയെന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കൂടുതല്‍ ആളുകള്‍ പ്രദേശത്തേക്കെത്തുകയും ഇവരില്‍ ചിലര്‍ യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ചത്. മര്‍ദ്ദനത്തില്‍ യുവാവിന് തലയക്ക് പരിക്കേറ്റു. പൊലീസെത്തി യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണത്തില്‍ യുവാവ് മാനസിക തകരാറുള്ള ആളാണെന്ന് വ്യക്തമായി. ബന്ധുക്കളെ വിളിച്ചു വരുത്തിയ പൊലീസ് ഇയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചേളന്നൂര്‍ സ്വദേശിയായ യുവാവിന് കിനാലൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമണത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് മദ്യലഹരിയിലായിരുന്നു. ഇന്റീരിയല്‍ ഡിസൈനിങ് ജോലി ഏറ്റെടുത്ത താന്‍ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കില്ലെന്നും ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും പൊലീസ് പറഞ്ഞു. യുവാവിനെ പരസ്യ വിചാരണ നടത്തി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് കേസെടുത്തു. ഇതോടെ പ്രദേശവാസികള്‍ ആകെ ഭയന്നിരിക്കുന്ന അവസ്ഥയിലാണെന്നും പിടികൂടിയപ്പോള്‍ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചതെന്നും യുവാവിന്റെ ചിത്രം കുറച്ചു ദിവസമായി വാട്സ് ആപ്പില്‍ പ്രചരിക്കുന്നുണ്ടെന്നും അതാണ് സംശയത്തിന് കാരണമായതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. സംശയത്തെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന രണ്ടു പേര്‍ക്കും കഴിഞ്ഞ ദിവസം നാട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഏതായാലും ബ്ലാക്ക്മാനും ബ്ലാക്ക് മാനെന്ന സംശയത്തില്‍ നാട്ടുകാര്‍ നിയമം കയ്യിലെടുക്കുന്നതും പൊലീസിന് തലവേദനയായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category