1 GBP = 97.70 INR                       

BREAKING NEWS

കര്‍ത്താര്‍പൂര്‍ ഇടനാഴി സിഖ് സമുദായംഗങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനൊപ്പം വ്യത്യസ്തകള്‍ നിറഞ്ഞ മതങ്ങള്‍ സാമൂഹികോത്ഥാനത്തിനുള്ള ഉപകരണങ്ങള്‍ കൂടിയാവുകയാണ്

Britishmalayali
റോയ് സ്റ്റീഫന്‍

ജീവിതത്തിന്റെ പല മേഖലകളിലുള്ള ചിന്തകരും ശാസ്ത്രജ്ഞന്‍മാരും, സാമൂഹിക നേതാക്കന്മാരും നൂറ്റാണ്ടുകളായി മതവും മതവിശ്വാസങ്ങളും മനുഷ്യനില്‍ മാനസികമായും ശാരീരികമായും ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി മനുഷ്യരെല്ലാം തന്നെ ഓരോ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് സമൂഹത്തിലുള്ള ഓരോ വ്യക്തികളുടെയൂം പ്രവര്‍ത്തന ശൈലികള്‍ എല്ലായ്പ്പോഴും തന്നെ അവരുടെ മതാധിഷ്ഠിതമായ ആത്മീയതയും ചിന്തകളും സാമൂഹികവുമായ ജീവിത രീതികളിലും അടിസ്ഥാനത്തിലുള്ളതാണെന്നുള്ളതില്‍ സംശയവുമില്ല. ശാസ്ത്രീയമായ പഠനങ്ങളിലും പല വ്യക്തികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും അവരോരുത്തരുടേയും വിശ്വാസ ജീവിതവും ആത്മീയ ജീവിതവും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്നു വിശ്വസിക്കുവാന്‍ ഉതകുന്ന തെളിവുകള്‍ നിലനില്‍ക്കുന്നുണ്ട്.

വികസിത രാജ്യങ്ങളില്‍ നടത്തിയ പല പഠനങ്ങളിലും ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നുണ്ട് അതായത് മനുഷ്യ ജീവിതത്തില്‍ ആത്മീയമായും മതപരമായ ഇടപെടലുകളിലൂടെ മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങള്‍ സാധ്യമാവുന്നു  കൂടുതലും ആയുര്‍ദൈര്‍ഘ്യമുണ്ടാകുന്നു, വെല്ലുവിളികളെ നേരിടുവാനുള്ള കഴിവുകള്‍, മരണത്തിലേയ്ക്ക് നയിക്കപ്പെടാവുന്ന രോഗാവസ്ഥകളില്‍ പോലും മെച്ചപ്പെട്ട ജീവിത നിലവാരം, ഉത്കണ്ഠ, വിഷാദം എന്നിവയിലുള്ള കുറവുകള്‍, ആത്മഹത്യ പ്രവണതകളില്‍ നിന്നുമുള്ള മോചനം. ചുരുക്കത്തില്‍ ഏതെങ്കിലും മതവിശ്വാസിയായ വ്യക്തികള്‍ പ്രത്യാശയുള്ളവരും കൂടുതല്‍ ആത്മവിശ്വാസമുള്ളവരുമായി കാണപ്പെടുന്നു.

എന്നാല്‍ മതവിശ്വാസങ്ങള്‍ മനുഷ്യന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെടുത്തുവാനുള്ള പ്രായോഗികമായ തെളിവുകളും ഓരോന്നായി നിരത്തുവാന്‍ സാധിക്കുന്നില്ലെങ്കിലും ചരിത്രപരമായി ലോകത്തുള്ള എല്ലാ ആശുപത്രികളും ആതുരസേവന പ്രസ്ഥാനങ്ങളും തന്നെ ഏതെങ്കിലും മതവിശ്വാസങ്ങളുടെ ഭാഗമായി  നിര്‍മ്മിക്കപ്പെട്ടതാണെന്നതും തള്ളിക്കളയുവാന്‍ സാധിക്കാത്ത വസ്തുതയുമാണ്. മതങ്ങളെക്കുറിച്ചുള്ള ധാരാളം പഠനങ്ങള്‍ നിലനില്‍ക്കുമ്പോഴും ആത്മീയതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ വളരെ പരിമിതമാണ് അതുകൊണ്ടുതന്നെ മനുഷ്യന്റെ ആരോഗ്യവും ആത്മീയതയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ സാധിക്കാതെ വരുന്നു. എല്ലാ മതങ്ങളും ആത്മീയതയിലേയ്ക്ക് നയിക്കുമ്പോഴും തെളിവുകള്‍ തേടുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍ ഒരു പരിധിവരെ ആത്മീയ മേഖലകളില്‍ അപൂര്‍ണ്ണമായി നിലനില്‍ക്കുന്നു.

പ്രായോഗിക ജീവിതത്തില്‍ ഇങ്ങനെയൊക്കെയാണെങ്കിലും അദൃശ്യമായ ശക്തികളില്‍ വിശ്വസിക്കാത്ത ഡോക്ടര്‍മാരും ലോകത്തു കുറവാണ്. അത്ഭുതങ്ങളിലും മറ്റു വിശദീകരണമില്ലാത്ത രോഗശാന്തികളിലും ഒരു പരിധിവരെ വിശ്വസിക്കുന്ന ഡോക്ടര്‍മാരും മനുഷ്യരും ലോകത്തെമ്പാടുമുണ്ട്. ചുരുക്കത്തില്‍ വിശദീകരിക്കുന്നവയെക്കാള്‍ കൂടുതല്‍ ലോകത്തു  വിശദീകരിക്കുവാന്‍ സാധ്യമല്ലാത്ത വസ്തുതകളാണ്. ഇനിയുള്ള മറ്റൊരു വസ്തുത ആദ്യകാലങ്ങളില്‍ ആശുപത്രികളും ആതുരസേവന പ്രസ്ഥാനങ്ങളും മതാധിഷ്ഠിതമായ പ്രസ്ഥാനങ്ങള്‍ തുടങ്ങിയെങ്കിലും സമൂഹത്തിന്റെ വളര്‍ച്ചയിലെവിടെയോ ഇവ രണ്ടും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയി ശാസ്ത്രം കൂടുതല്‍ മനുഷ്യനില്‍ കേന്ദ്രീകൃതമായപ്പോള്‍ അദൃശ്യശക്തികളിലുള്ള വിശ്വാസം വിച്ഛേദിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു.

മനുഷ്യരെല്ലാം തന്നെ ശാസ്ത്രസാങ്കേതിക വിദ്യകളില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും  ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വളരെ കുറച്ചു മനുഷ്യര്‍ മാത്രമാണ് ഭാഗമാകുന്നത്. അതിലും കുറച്ചു മനുഷ്യര്‍ മാത്രമാണ് ശാസ്ത്രത്തിനെ അനുദിനം വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും സാധാരണക്കാരായ മനുഷ്യര്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യാറുമില്ല. സാധാരണക്കാരായ മനുഷ്യര്‍ അവരുടെ പൈതൃകമായ വിശ്വാസ പാരമ്പര്യങ്ങള്‍ക്ക്  ശാസ്ത്ര സാങ്കേതിക വിദ്യകളെക്കാള്‍ മുന്‍ഗണന നല്‍കുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.

ഭാരതത്തില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള കഴിവുള്ള ഭരണാധികാരികള്‍ സാധാരണക്കാരായ മനുഷ്യരുടെ മതവിശ്വാസങ്ങളിലും ആത്മീയവിശ്വാസങ്ങളിലും മറ്റു മനുഷ്യര്‍ക്ക് ഉപദ്രവമില്ലാത്തിടത്തോളം കാലം നേരിട്ട് ഇടപെടാറില്ല. കേരളത്തിലെ ശബരിമല വിഷയം ഉള്‍പ്പെടെ ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള  പ്രഥമദൃഷ്ടിയില്‍ അസമത്വമെന്നും യുക്തിയ്ക്ക് നിരക്കാത്തതാണെന്ന് പുരോഗമനവാദികള്‍ വിശ്വസിക്കുന്ന ആചാരാനുഷ്ടാനങ്ങളില്‍ ഇടപെടുമ്പോള്‍ എളുപ്പത്തില്‍ ഒരു പരിഹാരം സാധ്യമല്ലായെന്നു പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നന്നുണ്ട്. അതോടൊപ്പം നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന മത വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും നാനാജാതി ജനതകളെ ഒരുമയില്‍ നയിക്കുന്ന കാര്യവും വിസ്മരിക്കുവാനും സാധിക്കുന്നില്ല. ലക്ഷക്കണക്കിനു മതവിശ്വാസങ്ങളും ജീവിത ആചാരങ്ങളുമുള്ള മനുഷ്യരെ ഒരുമയില്‍ നയിക്കുവാന്‍ മാത്രം ശ്രമിക്കുന്ന ഭരണാധികാരികള്‍ അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥതയുള്ളവരും കൂടിയാണ്.

ലോകത്തിലെ രണ്ടു ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിരന്തരമായ ഭീഷണികള്‍ പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്നങ്ങള്‍ മുതല്‍ അനുദിനം സഗീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത മതവിശ്വാസങ്ങളിലും പ്രതിഫലിച്ചു കൊണ്ടിരിക്കുമ്പോഴും എല്ലാ ലോക രാജ്യങ്ങള്‍ക്കും ആശ്വാസമായി അതോടൊപ്പം മാതൃകയുമായി മനുഷ്യന്റെ മതവിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരു  കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെ സാധ്യമായിരിക്കുകയാണ്. സിഖ് സമുദായ വിശ്വാസികളുടെ ദീര്‍ഘകാലമായ സ്വപ്ന സാക്ഷാല്‍ക്കാരമാണ് ഈ ഇടനാഴിയിലൂടെ പ്രാവര്‍ത്തികമായിരിക്കുന്നത്.

സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനക്കിന്റെ അഞ്ഞൂറ്റി അമ്പതാമത് ജന്മവാര്‍ഷിക വേളയില്‍ ലോകത്തിലുള്ള എല്ലാ സിഖ് വിശ്വാസികള്‍ക്കും തങ്ങളുടെ ഗുരുവിനെ സ്വതന്ത്രമായി രാജ്യങ്ങളുടെ അതിരികള്‍ക്കുപരി ആരാധിക്കുവാനുള്ള അവകാശവും വളരെ തീഷ്ണതയുള്ള അവരുടെ നൂറ്റാണ്ടുകളുടെ വിശ്വാസം സംരക്ഷിക്കുവാനുള്ള അവസരവുമാണ് ലഭിച്ചിരിക്കുന്നത്.  രാജ്യത്തിന്റെ വിഭജനത്തിലൂടെ രണ്ടായി മുറിഞ്ഞുപോയ പഞ്ചാബിലെ രണ്ടു പ്രവിശ്യകള്‍ തമ്മില്‍ ഒരു ഇടനാഴിയിലൂടെ ഒരു മതവിശ്വാസത്തിന്റെ പേരില്‍ ബന്ധിപ്പിക്കുമ്പോള്‍ ആജന്മ ശത്രുക്കളെന്നു വിശേഷിപ്പിച്ചിരുന്ന രണ്ടു രാജ്യങ്ങളാണ് സ്നേഹത്തിലും സാഹോദര്യത്തിലും ഒരുമിപ്പിക്കുന്നത്.

പാക്കിസ്ഥാനില്‍ തന്നെയുള്ള ഗുരുദ്വാര ജനാം അസ്താന്‍ അതായത് ഗുരുദ്വാര നങ്കാന സാഹിബ്  ആണ് സിഖ് വിശ്വാസികളുടെ പ്രഥമ പുണ്ണ്യ സ്ഥലം ഗുരു നാനക്കിന്റെ ജന്മസ്ഥലം. അവിടം കഴിഞ്ഞാല്‍ രണ്ടാമത്തെ പുണ്യസ്ഥലമാണ് കര്‍ത്താര്‍പൂറിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബ്. ഇവിടെയാണ് ഗുരു നാനാക്ക് തന്റെ ജീവിതത്തിന്റെ അവസാന 18 വര്‍ഷം ചെലവഴിച്ചതെന്നാണ് സിഖ് വിശ്വാസികളുടെ  വിശ്വാസം. ആദ്യകാലങ്ങളിലുണ്ടായിരുന്ന ഗുരുദ്വാര വെള്ളപ്പൊക്കത്തില്‍ നശിച്ചതിനുശേഷം കര്‍താര്‍പൂരില്‍ നിലവിലുള്ള  ആരാധനാലയം 1925 ലാണ് പണികഴിച്ചിരിക്കുന്നത്.

രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കും ഈ  ആരാധനാലയങ്ങള്‍ക്കും ഇടയിലൂടെ ഒഴുകുന്ന രവി നദി മുറിച്ചു കടക്കാന്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി മാത്രം ഒരു പാലവും ഈ ഇടനാഴിയിയുടെ പ്രത്യേകതയാണ്. സിഖ് മതവിശ്വാസികളായ തീര്‍ത്ഥാടകരുടെ  ദീര്‍ഘകാലമായ ആഗ്രഹമാണ് സഫലീകൃതമായിരിക്കുന്നത്. ഭരണഘടനാപരമായി മതേതരമെങ്കിലും തീഷ്ണമായ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ എന്നാല്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായും ഇസ്ലാം മതവിശ്വാസവും. എന്നാല്‍ പ്രത്യക്ഷത്തിലുള്ള മതവിശ്വാസങ്ങള്‍ക്കുപരി മറ്റു മതസ്ഥരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ തയ്യാറാവുന്ന ഈ രണ്ടു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

മതവിശ്വാങ്ങളുടെ ഉത്ഭവും വളര്‍ച്ചയും നിലവിലുള്ള പരിണാമവും ഇനിയുള്ള ഭാവിയും സാധാരക്കാരില്‍ എളുപ്പത്തില്‍ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളല്ല. സാധാരണ മനുഷ്യര്‍ക്ക് അവരുടെ മതങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. കാരണം അവരോരുത്തരുടേയും ജീവിതരീതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അടിസ്ഥാനപരമായും അവരോരുത്തരുടേയും മതവിശ്വാസങ്ങളുടെ ശൈലിയിലാണ്. വേറിട്ട മതവിശ്വാസങ്ങള്‍ നിലനില്‍ക്കുമ്പോഴും മനുഷ്യര്‍ ഒരുമിച്ചു ഒരു രാജ്യമായി ജീവിക്കുവാന്‍ പഠിച്ചുകഴിഞ്ഞു എന്നു തന്നെയാണ് ലോകത്തെമ്പാടുനിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഒരു കാലത്തു നിലനിന്നിരുന്ന തൊട്ടുകൂട്ടായ്മയും തീണ്ടലും മറ്റും നേരില്‍ കണ്ട സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചെങ്കില്‍ ഇന്ന് കേരളത്തിന്റെ മതമൈത്രീയെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ ആദരവോടെ നോക്കിക്കാണുകയാണ്. ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള സാധാരണക്കാര്‍ പോലും മനുഷ്യനെ മതങ്ങളെക്കാളുപരി മനുഷ്യരായിത്തന്നെ കാണുന്ന കേരളത്തില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന വസ്തുത ഓരോ മലയാളിക്കും അഭിമാനിക്കാവുന്നത് തന്നെയാണ്.

മതങ്ങള്‍ അവരുടെ അംഗങ്ങള്‍ തമ്മില്‍ സാഹോദര്യമനോഭാവങ്ങള്‍  സൃഷ്ടിക്കുന്നതുകൊണ്ടും രാജ്യങ്ങളുടെ നിലനില്‍പ്പിന് അനിവാര്യഘടകമായി മാറിയതുകൊണ്ടും ഇനിയും മതങ്ങളെയും മതവിശ്വാസങ്ങളെയും അവഗണിക്കുവാന്‍ ശ്രമിക്കാതെ വീണ്ടും സാമൂഹിക പരിവര്‍ത്തനത്തിനും വ്യക്തികളുടെ ഉന്നമനത്തിനും ഉപകാരപ്പെടുവാനുള്ള ഉപകരണങ്ങളാക്കി മാറ്റണം. മതങ്ങള്‍ സമൂഹങ്ങള്‍ക്ക് മൂന്ന് അടിസ്ഥാന മാര്‍ഗങ്ങളിലൂടെ ശക്തമായ സംഭാവനകള്‍ നല്‍കുന്നത്. ഒന്നാമതായി മതങ്ങളിലുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആത്മീയവും സാമൂഹികവും മനശാസ്ത്രപരവും പലപ്പോഴും അതിലുപരി സാമ്പത്തിക സഹായവും നല്‍കിക്കൊണ്ടിരിക്കുന്നു.

മതാടിസ്ഥാനങ്ങളിലുള്ള കൂട്ടായ്മകള്‍ മറ്റുള്ളവരെ സഹോദരന്മാരായി കണ്ടുകൊണ്ട് തങ്ങളില്‍ ദരിദ്രരായ അംഗങ്ങളെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള എല്ലാ അവസരങ്ങളും ഒരുക്കിക്കൊടുക്കുന്നു. മതങ്ങള്‍ മനുഷ്യനിലെ പൂര്‍ണ്ണത ആഗ്രഹിക്കുന്നതുകൊണ്ട് മനുഷ്യന് സ്വന്തം ജീവിതത്തിലെ അര്‍ഥങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കുകയും ബന്ധങ്ങളെയും കുടുംബങ്ങളെയും പരിപോഷിപ്പിക്കുവാനും സാധിക്കുന്നു.

രണ്ടാമതായി മതങ്ങള്‍ സമാന ചിന്താഗതിക്കാരായ അംഗങ്ങളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിപ്പിക്കുന്നു, അവരുടെ കഴിവുകളും പ്രവര്‍ത്തനമേഖലകളും വിപൂലീകരിക്കുവാനുള്ള ധാരാളം അവരങ്ങളൊരുക്കുന്നു. സാധാരണ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അടിസ്ഥാനത്തിലുള്ള ധ്രുവീകരണം പൊതുവെ മതാടിസ്ഥാനങ്ങളിലാവുമ്പോള്‍ താരതമ്യേന കുറഞ്ഞു വരികയാണ് പതിവ്. മതാടിസ്ഥാനത്തിലുള്ള സാഹോദര്യ സംഘടനകള്‍ പൊതുസമൂഹത്തിലുള്ള ചെറിയ ഗ്രൂപ്പുകള്‍ക്കതീതമായി അംഗങ്ങള്‍ പരസ്പരം തിരിച്ചറിയുകയും അവരുടെ പൊതുവായുള്ള വിശ്വാസങ്ങളുടെയും സാമൂഹിക പ്രതിബദ്ധതകളുടെയും അടിസ്ഥാനത്തില്‍ പരസ്പരം കൈകോര്‍ക്കുകയും ഒരുമയില്‍ പുലരുകയും ചെയ്യുന്നു.

മൂന്നാമതായി മതാടിസ്ഥാനത്തിലുള്ള സാഹോദര്യ സംഘടനകള്‍ തങ്ങളുടെ ദുര്‍ബലരായ അംഗങ്ങള്‍ക്ക് ആവശ്യമുള്ള ഭൗതീക സാധനങ്ങളും എത്തിച്ചുകൊടുക്കുകയും ഒരു പരിധിവരെ അവരുടെ നാനാതരത്തിലുള്ള ആവശ്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.  പലപ്പോഴും പ്രബലരായ അംഗങ്ങള്‍ തങ്ങളുടെയത്രയും ശക്തരല്ലാത്തവര്‍ക്കു വേണ്ടി നിലകൊള്ളുകയും അവരുടെ ആവശ്യങ്ങള്‍ സാധ്യമാക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നാനാതരത്തിലുള്ള മതവിഭാഗങ്ങളില്‍ ഭാഗഭാക്കാകുന്ന വ്യക്തികള്‍ക്ക് സാധാരണയില്‍ കവിഞ്ഞ സുരക്ഷ അനുഭവപ്പെടുന്നുണ്ട്. അവരോരുത്തരുടേയും ആത്മവിശ്വാസം വളര്‍ത്തുകയും സമൂഹത്തിനും രാജ്യത്തിനും കൂടുതല്‍ മുതല്‍കൂട്ടാവുകയും ചെയ്യും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category