1 GBP = 93.40 INR                       

BREAKING NEWS

റിയാദിലെ കിങ് സൗദി സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് മലയാളി ആരാധകരെ സാക്ഷികളാക്കി മെസിയെടുത്തത് തകര്‍പ്പന്‍ ഗോള്‍; സസ്പെന്‍ഷന്‍ കഴിഞ്ഞെത്തിയ ആദ്യ മത്സരത്തിലെ സൂപ്പര്‍ ഗോളിന്റെ ബലത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയുടെ വിജയം: മലബാറിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായ ഒരു ബ്രസീല്‍ അര്‍ജന്റീനിയന്‍ പോരിന്റെ കഥ

Britishmalayali
kz´wteJI³

റിയാദ്: മലയാളികളുടെ എക്കാലത്തേയും ആവേശമാണ് ഫുട്ബോള്‍ മത്സരം. അത് അര്‍ജന്റീനയും ബ്രസീലും തമ്മിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇരു ടീമുകളും തമ്മിലുള്ള മത്സരം ഉള്ളപ്പോഴെല്ലാം സൗഹൃദ വലയങ്ങള്‍ ചേരി തിരിഞ്ഞ് തങ്ങളുടെ ടീമനിന് ജയ് വിളിക്കുന്ന കാഴ്ച ഗ്രാമങ്ങളില്‍ പോലും കാണാം. പ്രത്യേകിച്ച് മലബാര്‍ മേഖലകളിലാണ് ഇരു ടീമുകള്‍ക്കും ആരാധകര്‍ കൂടുതലുള്ളത്. എന്നാല്‍ ഇന്നലെ ഗള്‍ഫ് മലയാളികള്‍ക്ക് തങ്ങളുടെ പ്രിയ ടീമുകളുടെ മത്സരം കാണാനുള്ള സുവര്‍ണ്ണാവസരവും ലഭിച്ചു.


റിയാദിലെ കിങ് സൗദി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ബ്രസീലും തമന്മില്‍ നടന്ന സൗഹൃദ മത്സരം കാണാന്‍ ആയിരക്കണക്കിന് മലയാളി ആരാധകരാണ് എത്തിയത്. മത്സരത്തില്‍ ബ്രസീലിനെ തോപ്പിച്ച് അര്‍ജന്റീന മുന്നിലെത്തി. സ്റ്റേഡിയത്തില്‍ തടിച്ചു കൂിയ മലയാളി ആരാധകരെ സാക്ഷികളാക്കി അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസ്സിയെടുത്ത തകര്‍പ്പന്‍ ഗോളാണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്.

മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസ്സന്‍ തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെവന്നു, ഇത് മെസ്സി ഗോളാക്കി മാറ്റുകയും ചെയ്തു. ഇതോടെ മലയാളികള്‍ അടക്കമുള്ള ആരാധകര്‍ ആവേശത്തോടെ കൂക്കി വിളിച്ചു. 10-ാം മനിറ്റില്‍ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാല്‍റ്റി. എന്നാലല്‍ ഗാബ്രിയേല്‍ ജീസസ് അത് പുറത്തേക്കടിച്ചു.

റിയാദിലെ കിങ് സൗദ് സ്റ്റേഡിയത്തിലാണ് മത്സരം. വിലക്കിന് ശേഷം മെസ്സി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. നിലവില്‍ മത്സരത്തിന്റെ പകുതി സമയം പിന്നിട്ടിരിക്കുകയാണ്.

കോപ്പ അമേരിക്ക ഫുട്ബോള്‍ വിജയികളായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ഇറങ്ങിയത്. അവസാനം കളിച്ച നാല് സൗഹൃദ മത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഫലം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category