1 GBP = 97.50 INR                       

BREAKING NEWS

രാജസ്ഥാന്‍ റോയല്‍സിനെ ഇത്തവണ നയിക്കുക മലയാളി താരമോ? രഹാനയെ ഡല്‍ഹിക്ക് വിറ്റും 12 താരങ്ങളെ മാറ്റിയും വമ്പന്‍ അഴിച്ചു പണിക്ക് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തുന്നത് മോഹ വില നല്‍കി; ബംഗളൂരൂവിന് കേരളാ ബാറ്റ്സ്മാനെ നല്‍കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് നല്‍കിയത് ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വില്‍ക്കാന്‍ സമ്മതമാണോ? എന്ന മറുപടിയും; ഐപിഎല്‍ താര ലേലത്തിലെ കൈമാറ്റ വിന്‍ഡോയില്‍ വൈറലായത് സഞ്ജു വി സാംസണ്‍ തന്നെ

Britishmalayali
kz´wteJI³

ബംഗളൂരു: ഐപിഎല്‍ 13ാം സീസണിലെ ലേലത്തിനു മുന്‍പുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് നടത്തിയത് രാജസ്ഥാന്‍ റോയല്‍സാണ്. ക്യാപ്ടന്‍ അജിന്‍ക്യ രഹാനെയെ പോലും അവര്‍ വേണ്ടെന്ന് വച്ചു. വര്‍ഷങ്ങളോളം അവരുടെ ബാറ്റിങ് നിരയിലെ നെടുന്തൂണും വിശ്വസ്തനുമായിരുന്നു അജിന്‍ക്യ രഹാനെ. എന്നാല്‍ മലയാളി താരം സഞ്ജു വി സാംസണിന്റെ കാര്യം വരുമ്പോള്‍ എല്ലാം മറിച്ചാണ്. സഞ്ജുവിനെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ രാജസ്ഥാന്‍ തയ്യാറല്ല. ഇതോടെ ഇത്തവണ രാജസ്ഥാനെ സഞ്ജു നയിക്കുമെന്ന അഭ്യൂഹം പോലും പടരുകയാണ്. 15 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തുന്നതെന്നാണ് സൂചന.

രഹാനെയെ രാജസ്ഥാന്‍ ഡല്‍ഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രാജസ്ഥാന്റെ സഞ്ജു സ്നേഹത്തിനും സാക്ഷിയായി. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാന്‍ റോയല്‍സിനോട് ട്വിറ്ററിലൂടെ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം ഏറെ രസകരമായിരുന്നു. 'സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വില്‍ക്കാന്‍ താല്‍പര്യമുണ്ടോ?' രഹാനെയെ രാജസ്ഥാന്‍ നിര്‍ദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് ടീമിലെ മറ്റൊരു പ്രമുഖ താരമായ സഞ്ജുവിനെ വില്‍ക്കുന്നുണ്ടോ എന്ന ചോദ്യവുമായി ആരാധകന്‍ രംഗത്തെത്തിയത്. ഇതിന് രാജസ്ഥാന്റെ മറുപടി വൈറലാകുകയാണ്.

'ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വില്‍ക്കാന്‍ സമ്മതമാണോ?' മറുപടി ട്വീറ്റില്‍ റോയല്‍ ചാലഞ്ചേഴ്സിനെ ടാഗ് ചെയ്യാനും രാജസ്ഥാന്‍ മറന്നില്ല. തൊട്ടുപിന്നാലെ മറുപടിയുമായി റോയല്‍ ചാലഞ്ചേഴ്സ് രംഗത്തെത്തി. 'മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്കു തരാം' എന്നു കുറിച്ച അവര്‍ ഇതുകൂടി അതിനൊപ്പം ചേര്‍ത്തു: പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ക്കറിയാം...' ! ഓരോ താരവും എത്രത്തോളം ടീമിന് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റുകള്‍. രാജസ്ഥാന് സഞ്ജുവിനോടുള്ള താല്‍പ്പര്യമാണ് വിരാടിനേയും എബിയേയും വിട്ടാല്‍ സഞ്ജുവിനെ നല്‍കാമെന്ന മറുപടിയില്‍ നിറഞ്ഞത്. പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി സമ്പൂര്‍ണ അഴിച്ചുപണിയാണ് ഓരോ ടീമും നടത്തുന്നത്.

താരങ്ങളുടെ കൈമാറ്റ ജാലകത്തിന് തിരശ്ശീല വീണതിനു പിന്നാലെ എല്ലാ ടീമുകളും അടുത്ത സീസണിലേക്ക് നിലനിര്‍ത്തിയ താരങ്ങളുടെയും കരാര്‍ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്തുവിട്ടു. ഐപിഎല്ലില്‍ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിദേശ താരങ്ങളില്‍ രണ്ടുപേരെ ഒഴികെ എല്ലാവരെയും റിലീസ് ചെയ്ത് സമ്പൂര്‍ണ അഴിച്ചുപണിക്ക് കളമൊരുക്കിയത്. എ.ബി. ഡിവില്ലിയേഴ്സ്, മോയിന്‍ അലി എന്നീ വിദേശ താരങ്ങളെ മാത്രമാണ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. സഞ്ജുവും തുടരും. ഐപിഎല്ലിലെ എട്ടു ടീമുകളും ചേര്‍ന്ന് ആകെ 127 താരങ്ങളെ നിലനിര്‍ത്തി. ഇതില്‍ 35 പേര്‍ വിദേശ താരങ്ങളാണ്.

ടീമുകള്‍ക്ക് പുതിയ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കും. 73 ഇന്ത്യന്‍ താരങ്ങളും 29 വിദേശ താരങ്ങളും ഉള്‍പ്പെടെ ആകെ 102 താരങ്ങളെക്കൂടി ലേലത്തില്‍ എല്ലാ ടീമുകള്‍ക്കുമായി വിളിച്ചെടുക്കാം. ഏറ്റവും കൂടുതല്‍ താരങ്ങളെ എടുക്കാന്‍ അവകാശമുള്ളത് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനാണ്. അവര്‍ക്ക് ഇനിയും 12 താരങ്ങളെ സ്വന്തമാക്കാം. അതില്‍ ആറ് വിദേശ താരങ്ങളെയും എടുക്കാം. ചെന്നൈ സൂപ്പര്‍ കിങ്സിന് ഇനി അഞ്ചു താരങ്ങളെയേ ടീമിലെടുക്കാനാകൂ. അതില്‍ രണ്ടു വിദേശ താരങ്ങളെ മാത്രമേ പറ്റൂ.

അഞ്ചു താരങ്ങളെ മാത്രം ഒഴിവാക്കിയ സണ്‍റൈസേഴ്സ് ഹൈദരാബാദും ആറു പേരെ ഒഴിവാക്കിയ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് പഴയ ടീമില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്. കഴിഞ്ഞ സീസണില്‍ ആരാധകരുടെ കയ്യടികള്‍ക്കിടെ ടീമിലെടുത്ത വെറ്ററന്‍ താരം യുരാജ് സിങ്ങിനെ മുംബൈയും ദീര്‍ഘകാലമായി ടീമില്‍ അംഗമായ റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഒഴിവാക്കി. ഡേവിഡ് മില്ലറിനെ പഞ്ചാബും ക്രിസ് മോറിസിനെ ഡല്‍ഹി ക്യാപിറ്റല്‍സും കൈവിട്ടു. പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള താരലേലത്തിലേക്ക് ഏറ്റവും കൂടുതല്‍ പണം കൈവശമുള്ളത് കിങ്സ് ഇലവന്‍ പഞ്ചാബിന്റെ കൈവശമാണ്; 42.70 കോടി. ഏറ്റവും കുറവ് കൂടുതല്‍ താരങ്ങളെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ കൈവശമാണ്; 13.5 കോടി.

സഞ്ജുവിന് പുറമേ മലയാളി താരങ്ങളില്‍ സന്ദീപ് വാരിയരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബേസില്‍ തമ്പിയെ സണ്‍റൈസേഴ്സും കെ.എം. ആസിഫിനെ ചെന്നൈയും ടീമില്‍ നിലനിര്‍ത്തി. അതേസമയം, രാജസ്ഥാന്‍ ടീമില്‍ അംഗമായിരുന്ന എസ്. മിഥുനെ ഒഴിവാക്കി. ഡല്‍ഹി ടീമില്‍നിന്ന് ജലജ് സക്സേനയെയും റിലീസ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category