1 GBP = 93.60 INR                       

BREAKING NEWS

മെഡിക്കല്‍ കോളേജ് അധികൃതര്‍ ആംബുലന്‍സ് നല്‍കിയില്ല; സ്ട്രെക്ചറില്‍ മൃതദേഹവുമായി സഹോദരന്‍ ആംബുലന്‍സ് കാത്തു നിന്നത് മണിക്കൂറുകള്‍; ചിത്രം വൈറലായപ്പോള്‍ ഇടപെട്ടത് മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രിവരെയുള്ള പ്രമുഖര്‍: നാസയിലും കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും വരെ സേവനം അനുഷ്ഠിച്ച ഗണിത ശാസ്ത്രജ്ഞന്റെ മൃതദേഹത്തിന് പോലും ആദരവ് നല്‍കാതെ നമ്മള്‍: ലോകം കൈകൂപ്പി നിന്ന വസിഷ്ഠ നാരായണ്‍ സിങ് വിടപറഞ്ഞത് ഹൃദയം ഭേദിച്ച്

Britishmalayali
kz´wteJI³

പട്ന: രാമാനുജന് ശേഷം ഇന്ത്യകണ്ട സുപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ വസിഷ്ഠ് നാരായണ്‍ സിങ് (74) വിടവാങ്ങി. ലോകം അംഗീകരിച്ച ഗണിത ശാസ്ത്രജ്ഞനായ വസിഷ്ഠ് നാരായണ്‍ സിങ് അവഗണനകള്‍ ഏറ്റു വാങ്ങിയാണ് ലോകത്തോട് വിടപറഞ്ഞത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളാണ് അനുജന്‍ അദ്ദേഹത്തിന്റെ മൃതദേഹവുമായി സ്ട്രക്്ചറില്‍ കാത്തു നിന്നത്.

മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതെ പട്ന മെഡിക്കല്‍ കോളജ് ആശുപത്രി അദ്ദേഹത്തെ നിന്ദിച്ചെങ്കിലും പിന്നീടു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു. സ്ട്രെച്ചറില്‍ കിടത്തിയ മൃതദേഹവുമായി സഹോദരന്‍ ആംബുലന്‍സിനു കാത്തുനില്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതു ചര്‍ച്ചയായി. ദീര്‍ഘനാളായി മാനസിക നില തകരാറിലായിരുന്നു. ഒരുമാസത്തെ ചികിത്സ കഴിഞ്ഞു മടങ്ങിയ വസിഷ്ഠിനെ ആരോഗ്യനില മോശമായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, നാസയിലും കലിഫോര്‍ണിയ സര്‍വകലാശാലയിലും സേവനമനുഷ്ഠിച്ച ഗണിതശാസ്ത്രജ്ഞന് അര്‍ഹതപ്പെട്ട ആദരം ലഭിച്ചില്ല.

പിന്നീട് പ്രധാന മന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ ഗണിതശാസ്ത്രജ്ഞന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വസതിയിലെത്തി. ആശുപത്രിയില്‍ എത്തുന്നതിന മുന്‍പു വസിഷ്ഠ് മരിച്ചെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പമാണു വിവാദത്തിനു കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. 1942ല്‍ ബിഹാറില്‍ ഭോജ്പുര്‍ ജില്ലയിലെ ബസന്ത്പുരില്‍ ജനിച്ച വസിഷ്ഠ് ഒന്നാം റാങ്കോടെ സ്‌കൂള്‍ വിദ്യാഭ്യാസവും പ്രീഡിഗ്രി പഠനവും പൂര്‍ത്തിയാക്കി. പട്ന സയന്‍സ് കോളജിലെ ബിരുദപഠനശേഷം 1969ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി. തുടര്‍ന്നു നാസയില്‍ ജോലി ചെയ്തു.

ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ ചോദ്യംചെയ്തു നടത്തിയ ഇടപെടലുകള്‍ ലോകശ്രദ്ധ നേടി. 1971ല്‍ ഇന്ത്യയിലേക്കു മടങ്ങിയ അദ്ദേഹം കാന്‍പുര്‍ ഐഐടിയിലും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും മുംബൈയിലെ ടിഐഎഫ്ആറിലും ജോലി ചെയ്തു. പിന്നീടു കുടുംബജീവിതം തകര്‍ന്നതോടെ മാനസികനില തെറ്റി വസിഷ്ഠ് നിരത്തില്‍ അലയുന്നതു വാര്‍ത്തയായപ്പോള്‍ അന്നത്തെ കേന്ദ്രമന്ത്രി അര്‍ജുന്‍ സിങ് മുന്‍കൈയെടുത്ത് ബെംഗളൂരുവിലെ നിംഹാന്‍സില്‍ ചികിത്സാ സൗകര്യമൊരുക്കിയെങ്കിലും വസിഷ്ഠ് അവിടെ തുടര്‍ന്നില്ല. അവസാനകാലത്തു ജന്മനാട്ടില്‍ ഇളയ സഹോദരനൊപ്പമായിരുന്നു താമസം.

പട്‌നയിലെ സയന്‍സ് കോളേജില്‍ ഓണേഴ്‌സ് ബിരുദത്തിനെത്തിയ അദ്ദേഹം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഡിഗ്രിപഠനം പൂര്‍ത്തിയാക്കി. അവിടെവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടാനിടയായ അമേരിക്കയിലെ കാലിഫോര്‍ണിയ ബെര്‍ക്ക്ലി സര്‍വകലാശാലയിലെ പ്രൊഫസറായ ജോണ്‍ എല്‍ കെല്ലി, വസിഷ്ഠിന്റെ അസാമാന്യമായ കഴിവുകള്‍ കണ്ടമ്പരന്ന്, സകല ചെലവുകളും വഹിച്ച്, സ്‌കോളര്‍ഷിപ്പും നല്‍കി അദ്ദേഹത്തെ കൂടെ കൊണ്ടുപോകുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ബെര്‍ക്ക്ലിയില്‍ നിന്ന് Summa Cum Laude എന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയോടെ ഗവേഷണബിരുദം പാസാകുന്നു വസിഷ്ഠ്. 'Reproducing Kernels and Operators with Cyclic Vector' എന്ന വിഷയത്തിലായിരുന്നു ഗവേഷണം. അതിനുശേഷം അദ്ദേഹം നാസയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

എന്നാല്‍ അക്കാദമികമായ നേട്ടങ്ങളുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയില്‍ വെച്ചുതന്നെയാണ് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം പിടിപെട്ടു. പലതും മറക്കാന്‍ തുടങ്ങി അദ്ദേഹം. പെട്ടെന്ന് ദേഷ്യം വരാനും, പലപ്പോഴും അക്രമാസക്തനാകാനും ഒക്കെ തുടങ്ങി. എന്നാല്‍ ഈ വിവരം മറച്ചു വെച്ച് അദ്ദേഹത്തിന്റഎ വീട്ടുകാര്‍ ഒരു ഡോക്ടറുമായി അദ്ദേഹത്തിന്റഎ വിവാഹം നടത്തി. വിവാഹശേഷം അമേരിക്കയിലെത്തിയപ്പോള്‍ മാത്രമായിരുന്നു ഭാര്യക്ക് അദ്ദേഹത്തിന്റെ മനസികാസ്വാസ്ഥ്യത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. 1974 -ല്‍ ദമ്പതികള്‍ അമേരിക്കയില്‍ നിന്ന് തിരിച്ചുവന്നു. തുടര്‍ന്ന് അദതത്ദേഹം കാണ്‍പൂര്‍ ഐഐടിയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെനിന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, പിന്നെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അങ്ങനെ പലയിടത്തായി പഠിപ്പിച്ചു. അദ്ദേഹത്തിന്റെ അസുഖം തളര്‍ത്തിയതോടെ ഭാര്യ വിവാഹ മോചനം നേടി പോയി. ബന്ധുക്കള്‍ അദ്ദേഹത്തെ ഒരു സര്‍ക്കാര്‍ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1985 -ല്‍ ദീര്‍ഘനാളത്തെ ചികിത്സക്കു ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാട്ടിലെത്തി രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വസിഷ്ഠിനെ കാണാതെയാകുന്നു. വിശേഷിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഗ്രാമങ്ങള്‍ തോറും അലഞ്ഞു അദ്ദേഹം. കിട്ടുന്നിടത്തുനിന്നൊക്കെ ഇരന്നുവാങ്ങി കഴിച്ചു. കടവരാന്തകളില്‍ കിടന്നുറങ്ങി. ഏറെനാള്‍ അന്വേഷിച്ചിട്ടും വീട്ടുകാര്‍ക്ക് അദ്ദേഹത്തെ കണ്ടുകിട്ടിയില്ല. നാലുവര്‍ഷത്തിനു ശേഷം മുന്‍ ഭാര്യയുടെ ഗ്രാമത്തിനടുത്തുനിന്ന് വസിഷ്ഠിനെ ബന്ധുക്കള്‍ കണ്ടെത്തുന്നു. ഇത്തവണ ശത്രുഘ്‌നന്‍ സിന്‍ഹ എംപിയുടെ സഹായത്തോടെ IHBS ഡല്‍ഹിയില്‍ ചികിത്സിക്കുന്നു. 2009 -ല്‍ അവിടെനിന്നും സുഖം പ്രാപിച്ച് വീണ്ടും വസിഷ്ഠ് പുറത്തിറങ്ങുന്നു.

അമേരിക്കയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ പത്തു പെട്ടികള്‍ നിറച്ചും പുസ്തകങ്ങള്‍ കൊണ്ടുവന്ന ആളാണ്. സദാസമയം ഒരു ചെറിയ നോട്ടുബുക്കും കയ്യിലൊരു പെന്‍സിലുമായി ആ പുസ്തകങ്ങളിലെ കണക്കുകളും ചെയ്തുകൊണ്ട് നടക്കും. ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ കൊച്ചു കുട്ടികളെപ്പോലെ തുള്ളിച്ചാടും. ആഴ്ച്ചക്കാഴ്ചക്ക് പെന്‍സിലും പേപ്പറും വാങ്ങേണ്ടി വരും. അതിനും മാത്രം കണക്കുകള്‍ ചെയ്തു തീര്‍ക്കുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category