1 GBP = 93.40 INR                       

BREAKING NEWS

വിനോദ യാത്രക്ക് പോകാന്‍ പണമില്ലാതിരുന്ന എട്ടംഗ സംഘം തൂക്കുപാലം കാണാന്‍ പോയതോടെ മീനച്ചിലാര്‍ കൊണ്ടുപോയത് മൂന്ന് സുഹൃത്തുക്കളെ; കഴിഞ്ഞ ദിവസം കണ്ടെത്താന്‍ കഴിയാതിരുന്ന അശ്വിന്‍ കെ പ്രസാദിനായുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും; ഷിബിന്റെയും അലന്റെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍; ഒപ്പം കൂട്ടാതെ പോയ കൂട്ടുകാരെ അവസാനമായി കാണാന്‍ വിനോദ യാത്ര മതിയാക്കി സഹപാഠികളും

Britishmalayali
kz´wteJI³

കോട്ടയം: മീനച്ചിലാറ്റില്‍ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി അശ്വിന്‍ കെ പ്രസാദിനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ രാത്രി ഒമ്പത് മണിയോടെ അഗ്‌നിരക്ഷാസേന അവസാനിപ്പിച്ച തെരച്ചിലാണ് രാവിലെ പുനരാരംഭിക്കുക. ഇന്നലെ ഉച്ചയോടെയാണ് പുതുപ്പള്ളി ഐ എച്ച്ആര്‍ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം തൂക്കുപാലം കാണാനായി മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവില്‍ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയ ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ കൂടി കാണാതാകുകയായിരുന്നു. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി.ചാക്കോയുടെയും സൂസമ്മയുടെയും മകന്‍ അലന്‍ (18), മീനടം കൊടുവള്ളിമാക്കല്‍ കെ. സി.ജോയിയുടെയും ഷീബയുടെയും മകന്‍ ഷിബിന്‍ ജേക്കബ് (18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍, വടവാതൂര്‍ കുന്നംപള്ളി കെ.കെ.പ്രസാദിന്റെയും പരേതയായ ബിജിയുടെയും മകന്‍ അശ്വിന്‍ കെ.പ്രസാദി(18)നെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും വിനോദ യാത്ര പോകാന്‍ പണമില്ലാതിരുന്ന ഉറ്റ സുഹൃത്തുക്കളായ എട്ടു വിദ്യാര്‍ത്ഥികള്‍ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാന്‍ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലന്‍ ഒഴുക്കില്‍ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേര്‍ അപകടത്തില്‍ പെട്ടത്.

കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനാംഗങ്ങള്‍ വൈകിട്ടു നാലോടെ ഷിബിന്റെ മൃതദേഹം കണ്ടെത്തി. 20 മിനിറ്റു കഴിഞ്ഞപ്പോള്‍ അലന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സ്‌കൂളിലെ പ്ലസ്ടു കുട്ടികളുമായി കുറെ അദ്ധ്യാപകര്‍ വിനോദയാത്ര പോയി. പോകാത്തവര്‍ക്ക് അവധിയും നല്‍കി. കിട്ടിയ അവധി ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരമറിയച്ചതോടെ വിനോദയാത്രയ്ക്കു പോയവര്‍ യാത്ര മതിയാക്കി തിരിച്ചെന്ന് പ്രിന്‍സിപ്പല്‍ ബിജു ഫിലിപ്പ് പറഞ്ഞു.

അപകടം കലോത്സവം കണ്ട് മടങ്ങിയ ശേഷം
പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ കണ്ട ശേഷമാണ് മൈലപ്പള്ളിക്കടവില്‍ എത്തിയത്. പാമ്പാടി പുതക്കുഴി ജോയല്‍, വെള്ളൂര്‍ സ്വദേശി രഞ്ജിത്ത്, ചിങ്ങവനം സ്വദേശി ശിവ, ചീനിക്കുഴി സ്വദേശി അക്ഷയ് എന്നിവരാണ് കാണാതായ മൂന്നു പേര്‍ക്കൊപ്പം കടവില്‍ എത്തിയത്. ഇതിനിടെ ഒരാള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ മറ്റ് രണ്ടുപേരും എടുത്ത് ചാടി.

ആറിന്റെ മധ്യത്തില്‍ എത്തിയപ്പോള്‍ ഇവരുടെ കൈ കുഴഞ്ഞ് പോകുകയും മുങ്ങി താഴുകയുമായിരുന്നു. കരയില്‍ നിന്ന സുഹൃത്തുക്കള്‍ ഓടിയെത്തി ബഹളം വച്ചു. ഇവരുടെ ബഹളം കേട്ട് സമീപത്തെ വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്മനം പുലിക്കുട്ടിശേരി പുത്തന്‍ തോട് കുന്നുമ്മാത്ര റെജി കെ.പി (47) യും അയല്‍വാസിയായ വെള്ളത്തില്‍ ചാടി. എന്നാല്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category