1 GBP = 94.00 INR                       

BREAKING NEWS

ബ്ലാക്ക് ഫ്രൈഡേ രണ്ടാഴ്ചമുന്നേ എത്തി; സകല പ്രധാന സ്ഥാപനങ്ങളിലും അമ്പതു ശതമാനം വരെ വിലകുറച്ചു; തുണി മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ വാങ്ങാനുള്ള സമയം ഇതുതന്നെ

Britishmalayali
kz´wteJI³

ക്രിസ്മസ് കാലം ഷോപ്പിങ്ങിന്റേതു കൂടിയാണ്. ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ വരവോടെ പ്രതിസന്ധിയിലായ ഹൈസ്ട്രീറ്റ് സ്റ്റോറുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവ് പ്രഖ്യാപിച്ചും ഡിസ്‌കൗണ്ട് മേളകള്‍ നടത്തിയും ക്രിസ്മസ് ഷോപ്പിങ്ങിനെ നേരിടാനൊരുങ്ങുകയാണ്. നവംബറിലെ അവസാന വെള്ളിയാഴ്ച ദിവസം ആരംഭിക്കുന്ന ഷോപ്പിങ് ഉത്സവം ഇക്കുറി രണ്ടാഴ്ച മുന്നേ എത്തിയിരിക്കുകയാണ്. ആമസോണിനെപ്പോലുള്ള വമ്പന്‍ ഓണ്‍ലൈന്‍ സ്‌റ്റോകള്‍ വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ റാഞ്ചാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

കഴിഞ്ഞവര്‍ഷവും ആമസോണാണ് ക്രിസ്മസ് കച്ചവടത്തില്‍ മുന്നിട്ടുനിന്നത്. ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഒരാഴ്ചമുന്നെ ഡിസ്‌കൗണ്ട് സെയില്‍സ് തുടങ്ങിയ ആമസോണ്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതില്‍ വലിയ വിജയം നേടുകയും ചെയ്തു. ആമസോണിന്റെ നീക്കം മുന്‍കൂട്ടിയറിഞ്ഞ മറ്റ് ഓണ്‍ലൈന്‍ വമ്പന്മാരും ബ്ലാക്ക് ഫ്രൈഡേ സെയില്‍സ് നേരത്തെതന്നെ തുടങ്ങി. ഇക്കുറി മത്സരം കൂടുതല്‍ കടുത്തതോടെയാണ് നവംബര്‍ പാതിയോടെ തന്നെ ക്രിസ്മസ് കച്ചവടത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇലക്ട്രിക്കല്‍ വിപണന രംഗത്തെ വമ്പന്മാരായ എഒ ഡോട്ട് കോം, ഫാഷന്‍ വെബ്‌സൈറ്റായ വെരി, ടെക് സ്‌പെഷ്യലിസ്റ്റുകളായ ഹാല്‍ഫഡ്‌സ് തുടങ്ങിയവയാണ് ഇക്കുറി ബ്ലാക്ക് ഫ്രൈഡേ സെയില്‍സിന് തുടക്കം കുറിച്ചത്. 50 ശതമാനം വരെ വിലക്കുറവിലാണ് അവര്‍ വില്‍പനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. അമ്പതുകളില്‍ അമേരിക്കയില്‍ തുടങ്ങിയ രീതിയാണ് ബ്ലാക്ക് ഫ്രൈഡേ. താങ്ക്‌സ്ഗിവിങ് ദിനത്തിനു ശേഷമുള്ള വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്നത്. ഇക്കുറി നവംബര്‍ 22 വെള്ളിയാഴ്ച തുടങ്ങുന്ന കച്ചവടമാമാങ്കം ബ്ലാക്ക് ഫ്രൈഡേ ദിനമായ നവംബര്‍ 29-നും അവസാനിക്കില്ല. ഡിസംബര്‍ രണ്ടിനുള്ള സൈബര്‍ മണ്‍ഡേ വരെയെങ്കിലും അതുതുടരും.

ഏത് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ സന്ദര്‍ശിച്ചാലും നിങ്ങള്‍ക്കിപ്പോള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ഫാഷന്‍ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വാങ്ങാനാവും. ജോണ്‍ ലൂയിസില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്. ഇ-ബേയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 20 ശതമാനം വരെ വിലക്കുറവുണ്ട്. സാംസങ് 4കെ എച്ച് ഡി ടിവിയും ആപ്പിള്‍ വാച്ചുകളും എക്‌സ്‌ബോക്‌സുകളുമൊക്കെ ആദായത്തില്‍ വാങ്ങാന്‍ ഇ-ബേ സന്ദര്‍ശിച്ചാല്‍ മതി. കറീസ് പിസി വേള്‍ഡില്‍ കംപ്യൂട്ടറുകള്‍ക്കും വലിയ വിലക്കുറവുണ്ട്. എല്‍.ഡി. വയര്‍ലെസ് സൗണ്ട്ബാറിന് 50..1 ശതമാനം വിലക്കുറവാണ് പിസി വേള്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

അടുക്കള സാധനങ്ങള്‍ക്ക് ഏറ്റവും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത് ഡെബനാംസാണ്. ചില ഉത്പന്നങ്ങള്‍ക്ക് 72 ശതമാനം വരെ വിലക്കുറവുണ്ട്. നാല് ചക്രങ്ങളുള്ള പോപ്പി ചിക് കാബിന്‍ സ്യൂട്ട്‌കേസിന് 58 ശതമാനം വിലക്കുറവ് ഡെബനാംസ് വാഗ്ദാനം ചെയ്യുന്നു. തണുപ്പുകാലത്തിന് മുന്നോടിയായി ശൈത്യകാല വസ്ത്രങ്ങള്‍ വ്ാങ്ങാന്‍ ഗ്യാപ്പ് സന്ദര്‍ശിച്ചാല്‍ മതി. ടര്‍ട്ടില്‍നെക്ക് സ്വെറ്ററുകളും സ്‌കാര്‍ഫുകളും തൊപ്പികളുമൊക്കെ 50 ശതമാനം വിലക്കുറവില്‍ അവിടെ കിട്ടാനുണ്ട്. വൈനേഴ്‌സില്‍ അടുക്കള സാധനങ്ങള്‍ക്ക് 40 ശതമാനത്തോളം വിലക്കുറവുണ്ട്. ഫര്‍ണീച്ചര്‍ ചോയ്‌സില്‍ വീട്ടുപകരണങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ട്. നാല് കസേരകളുള്ള ഡൈനിങ് ടേബിളിന് 53 ശതമാനമാണ് ഓഫര്‍ പ്രൈസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category