1 GBP = 93.40 INR                       

BREAKING NEWS

ബോള്‍ട്ടണ്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഹാളില്‍ തീപിടുത്തം; നൂറുകണക്കിന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ച് ഫയര്‍ഫോഴ്‌സ്; തീയണയ്ക്കാന്‍ ഓടിയെത്തിയത് അനേകം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍

Britishmalayali
kz´wteJI³

ബോള്‍ട്ടനില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മേഖലയിലുണ്ടായ തീപ്പിടിത്തം ബ്രിട്ടനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍. ബോള്‍ട്ടന്‍ ടൗണ്‍സെന്ററിലെ ബ്രാഡ്ഷാഗേറ്റിലായിരുന്നു സംഭവം. നാല്‍പ്പതോളം ഫയര്‍ എന്‍ജിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ അവരുടെ ഫോണിലൂടെ രക്ഷിക്കാന്‍ വിളിച്ചുപറയുന്ന ഭീതിദമായ ദൃശ്യവും പലരും പങ്കുവെച്ചു. കെട്ടിടത്തിന്റെ മുതള്‍ നിലയിലാണ് തീ പടര്‍ന്നത്. അവിടെനിന്ന് ഏറെ ശ്രമപ്പെട്ടാണ് വിദ്യാര്‍ഥികളെ അഗ്നിരക്ഷാസേന താഴേയ്‌ക്കെത്തിച്ചത്.

രാത്രി 8.50-ഓടെയാണ് തീപ്പിടിത്തത്തിന്റെ വിവരമറിഞ്ഞതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു. പുലര്‍ച്ചെ 1.30 നടത്തിയ ട്വീറ്റില്‍, നാല്‍പ്പതോളം ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായും തീ നിയന്ത്രണ വിധേയമായതായും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വ്യക്തമാക്കി. അമ്പതിനും നൂറിനുമിടയ്ക്ക് ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചതായി തീപ്പിടത്തമുണ്ടായ കെട്ടിടത്തിന് സമീപത്ത് താമസിക്കുന്ന ഡൊമിനിക് വെല്‍ഷ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ മാത്രം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിയമൊന്നാകെ കത്തിയെരിയുകയായിരുന്നുവെന്ന് ഡൊമിനിക് പറഞ്ഞു. മണിക്കൂറുകളോളം വലിയ ആശങ്ക സൃഷ്ടിച്ചെങ്കിലും തീപ്പിടിത്തത്തില്‍ ആള്‍നാശമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റുണ്ടായിരുന്നതുകൊണ്ടാണ് തീ പെട്ടെന്നുതന്നെ ആളിക്കത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. താഴത്തെ നിലയിലുള്ളവര്‍ പെട്ടെന്നുതന്നെ ഓടിരക്ഷപ്പെട്ടു. മറ്റുള്ളവരെ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. വലിയൊരു സംഘം പോലീസും സ്ഥലത്തെത്തിയിരുന്നു.

സംഭവത്തെത്തുടര്‍ന്ന് മേഖലയിലൂടെയുള്ള റോഡുകള്‍ അടയ്‌ക്കേണ്ടിവന്നതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ബോള്‍ട്ടന്‍ നോര്‍ത്ത് വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാനും പോലീസ് അഭ്യര്‍ഥിച്ചിരുന്നു. കത്തിനശിച്ച കെട്ടിടത്തില്‍ താമസിച്ചിരുന്നവരെ സ്ഥിരം സംവിധാനമുണ്ടാകുന്നതുവരെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അര്‍ബന്‍ സ്റ്റുഡന്റ് ലൈഫ് എന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ള ക്യൂബ് എന്ന കെട്ടിടമാണ് അഗ്നിക്കിരയായത്.

ഹോസ്റ്റലില്‍ താമസി്ച്ചിരുന്ന മിക്ക വിദ്യാര്‍ഥികളുടെയും വസ്ത്രമടക്കമുള്ള വസ്തുക്കള്‍ കത്തിനശിച്ചതായി മുകള്‍ നിലയിലെ റൂമില്‍നിന്ന് രക്ഷപ്പെട്ട ഷാനോണ്‍ പാര്‍ക്കര്‍ പറഞ്ഞു. സുരക്ഷിതമായി താഴെയെത്താനായി എന്നതാണ് വലിയ കാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫയര്‍ അലാം അടിച്ചപ്പോള്‍ പലരും കരുതിയത് ആരോ തമാശയൊപ്പിക്കുന്നതായാണ്. പിന്നീടാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായതും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയതും. ഒരറിയിപ്പുണ്ടാകുന്നതു വരെ കെട്ടിടത്തിന് അടുത്തേക്ക് പോകരുതെന്ന് ലേബര്‍ പാര്‍ട്ടിയുടെ ബോള്‍ട്ടന്‍ സൗത്ത് ഈസ്റ്റ് സ്ഥാനാര്‍ഥി യാസ്മിന്‍ ഖുറേഷി ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category