1 GBP = 94.40 INR                       

BREAKING NEWS

ഹീത്രൂവില്‍നിന്ന് പുറപ്പെട്ട വിമാനം സിഡ്‌നിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാര്‍ കണ്ടത് രണ്ട് സൂര്യോദയങ്ങള്‍; 19 മണിക്കൂര്‍ എങ്ങനെ ഒറ്റയടിക്ക് വിമാനത്തില്‍ യാത്ര ചെയ്യും? ലോകത്തെ ഏറ്റവും നീളം കൂടിയ വിമാനയാത്രയുടെ അനുഭവങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ണ്ടനിലെ സൂര്യോദയം കണ്ട് യാത്ര തുടങ്ങിയവര്‍ സിഡ്‌നിയിലിറങ്ങിയത് ഓസ്‌ട്രേലിയയിലെ സൂര്യോദയവും കണ്ട്. ലണ്ടനില്‍നിന്ന് സിഡ്‌നിയിലേക്കുള്ള പത്തൊന്‍പതര മണിക്കൂര്‍ നീണ്ട ഒറ്റ സ്‌ട്രെച്ചിലെ യാത്രയ്ക്കിടെയാണ് രണ്ട് സൂര്യോദയങ്ങള്‍ ആസ്വദിക്കാനുള്ള ഭാഗ്യം യാത്രക്കാര്‍ക്കുണ്ടായത്. വ്യാഴാഴ്ച രാവിലെ ഹീത്രൂവില്‍നിന്ന് പുറപ്പെട്ട ക്വാന്റാസ് വിമാനം വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയോടെ സിഡ്‌നിയിലെത്തി. ഉദ്ദേശിച്ചതിലും മുക്കാല്‍ മണിക്കൂര്‍ വൈകിയായിരുന്നു ലാന്‍ഡിങ്.

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ നെടുങ്കന്‍ യാത്ര. ബോയിഘ് 787-9 ഡ്രീംലൈനര്‍ വിമാനത്തില്‍ 19 മണിക്കൂറിലേറെ നീണ്ട യാത്ര വിമാന ജോലിക്കാരും യാത്രക്കാരും എങ്ങനെ നേരിടുമെന്നതും ജെറ്റ്‌ലാഗ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ എങ്ങനെ ബാധിക്കും എന്നുമറിയാനായിരുന്നു ഈ യാത്ര. യാത്രക്കാര്‍ക്ക് എയറോബിക്‌സ് വ്യായാമങ്ങള്‍ നല്‍കിയും സൈക്കോളജിസ്റ്റിന്റെ ഉപദേശങ്ങള്‍ നല്‍കിയും യാത്രാക്ഷീണം മറികടക്കാനുള്ള മാര്‍ഗങ്ങളും ഒരുക്കിയിരുന്നു.
ഒറ്റയടിക്ക് യാത്ര ചെയ്തതിലൂടെ മൂന്നുമണിക്കൂറോളമാണ് യാത്രക്കാര്‍ക്ക് ലാഭിക്കാനായത്. അല്ലെങ്കില്‍ സിംഗപ്പൂരില്‍ ഇറങ്ങിയ ശേഷമാണ് വിമാനം സിഡ്‌നിയിലേക്ക് യാത്ര തുടരാറുണ്ടായിരുന്നത്. സിംഗപ്പൂരിലെ സ്റ്റോപ്പോവര്‍ ഒഴിവാക്കാനായത് സമയം ലാഭിക്കാന്‍ സഹായിച്ചു. വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടനില്‍നിന്ന് പുറപ്പെട്ടതെങ്കിലും, പിന്നീട് സിഡ്‌നി സമയത്തിലാണ് വിമാനം പറന്നത്. അതുകൊണ്ടുതന്നെ, അത്താഴത്തിന് പകരം യാത്രക്കാര്‍ക്ക് ബ്രേക്ക് ഫാസ്റ്റാണ് നല്‍കിയത്.

ആഹാരക്രമം മാറ്റിയതും വ്യായാമങ്ങളും വിമാനത്തിലെ ലൈറ്റ്, സീറ്റ് സജ്ജീകരണങ്ങളും മതിയായ വ്യായാമവും വിശ്രമവും കിട്ടാന്‍ വഴിയൊരുക്കി. ഇതിലൂടെ ജെറ്റ് ലാഗ് പരമാവധി കുറയ്ക്കാനായതായി സിഡ്‌നി സര്‍വകലാശാല ഫിസിയോളജിസ്റ്റ് കോറിന്‍ കൈലോഡ് പറഞ്ഞു. ഭക്ഷണക്രമവും മറ്റു പാനീയങ്ങളും ജെറ്റ്‌ലാഗ് ഒഴിവാക്കുന്നതിനുവേണ്ടി സിഡ്‌നി സമയം കണക്കാക്കി വിതരണം ചെയ്തത് ഏറെ സഹായകമായെന്ന് യാത്രക്കാരിയായ ജില്‍ ഗ്രാലോ പറഞ്ഞു.

രണ്ട് സൂര്യോദയങ്ങള്‍ കണ്ടാണ് യാത്രക്കാര്‍ ലണ്ടന്‍-സിഡ്‌നി യാത്ര അവസാനിപ്പിച്ചത്. ലണ്ടനില്‍നിന്ന് പുറപ്പെട്ടയുടനെയായിരുന്നു ആദ്യത്തെ സൂര്യോദയം. 11,060 മൈല്‍ ദൈര്‍ഘ്യമുള്ള യാത്ര പിന്നീട് സിഡ്‌നിയിലിറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് യാത്രക്കാരെ ഒരുക്കുന്ന രീതിയിലായി. പറന്നുയര്‍ന്ന് ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലൈറ്റുകള്‍ ക്രമീകരിച്ച് രാത്രിയിലേതു പോലെയാക്കി. സിഡ്‌നി സമയം പാലിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. രണ്ടാമത് സൂര്യോദയവും കണ്ട് ഉച്ചയായതോടെ യാത്രക്കാര്‍ സിഡ്‌നിയില്‍ ഇറങ്ങുകയും ചെയ്തു.

19 മണിക്കൂര്‍ ഒറ്റയിരുപ്പിനിരുന്ന് യാത്ര ചെയ്യുന്നതിന്റെ അസ്വസ്ഥതകള്‍ മാറ്റുന്നതിനായാണ് ഫിസിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ വ്യായാമമുറകള്‍ നല്‍കിയത്. ഇരുന്നുകൊണ്ട് ചെയ്യാവുന്ന തരത്തിലുള്ള സ്‌ട്രെച്ചിങ് എക്‌സര്‍സൈസുകളായിരുന്നു യാത്രക്കാര്‍ക്ക് ഉപദേശിച്ചത്. പുതിയ അനുഭവമായതുകൊണ്ട് ആവേശത്തോടെയാണ് പലരും ഇതൊക്കെ സ്വീകരിച്ചതെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. അപരിചിതവും എന്നാല്‍ രസകരവുമായ യാത്രയായിരുന്നു അതെന്ന് മാധ്യമപ്രവര്‍ത്തകനായ ലൂക്ക് ജോണ്‍സ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category