1 GBP = 94.40 INR                       

BREAKING NEWS

രാജകുമാരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കാന്‍ പോലും ഹോം ഓഫീസിന് എന്തൊരു മടി; ഹാരിയുടെ ഭാര്യ മേഗന്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് രണ്ടു കൊല്ലമായിട്ടും അനക്കമൊന്നുമില്ല; ഹോം ഓഫീസിലെ കെടുകാര്യസ്ഥത ഇങ്ങനെയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് ഹോം ഓഫീസിനെതിരേ പരാതികള്‍ പറയാത്ത നാട്ടുകാരില്ല. ബ്രിട്ടനില്‍ ജോലിക്കെത്തുന്ന മലയാളികളടക്കമുള്ളവരും അവിടെ ജനിച്ചുവളര്‍ന്ന വിദേശ പൗരത്വമുള്ളവരുമൊക്കെ ഹോം ഓഫീസിന്റെ കെടുകാര്യസ്ഥതയുടെ ഇരകളാണ്. പൗരത്വത്തിന് അപേക്ഷിച്ചിട്ട് വര്‍ഷങ്ങളോളം അനിശ്ചിതാവസ്ഥയില്‍ കഴിയേണ്ടിവരികയെന്ന സാഹചര്യത്തിലൂടെ കടന്നുപോകാത്തവര്‍ ചുരുക്കമായിരിക്കും. വിന്‍ഡീസ് ദ്വീപുകളില്‍നിന്നെത്തിയവരുടെ പിന്മുറക്കാരോട് ഹോം ഓഫീസ് പെരുമാറിയതെങ്ങനെയെന്ന് വിന്‍ഡ്‌റഷ് വിവാദത്തില്‍ ലോകം നേരിട്ട് കാണുകയും ചെയ്തു. എന്നിട്ടും ഹോം ഓഫീസ് നന്നായില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ പറഞ്ഞതൊക്കെ സാധാരണക്കാരായ മനുഷ്യരുടെ കാര്യം. എന്നാല്‍, ബ്രിട്ടനിലെ പ്രഥമപൗരന്മാരായ രാജകുടുംബാംഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നതാണ് വാസ്തവം. ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കല്‍ രാജകുമാരി പൗരത്വത്തിനായി അപേക്ഷിച്ചിട്ട് രണ്ടുവര്‍ഷമായി. കിരീടാവകാശിയായ ഹാരിയുടെ ഭാര്യയായപ്പോഴാണ് മേഗന്‍ പൗരത്വത്തിന് അപേക്ഷിച്ചത്. ഇപ്പോള്‍ ഏറ്റവും പുതിയ കിരീടാവകാശിയായ ആര്‍ച്ചിയുടെ അമ്മയുമായിട്ടും പൗരത്വക്കാര്യത്തില്‍ തീര്‍പ്പായിട്ടില്ല. രാജകുടുംബത്തിലേക്ക് മേഗന്‍ കടന്നുവന്നിട്ട് ഇത്രയും കാലമായിട്ടും അവരുടെ പൗരത്വം ശരിയാക്കിക്കൊടുക്കാന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ഹോം ഓഫീസില്‍ ചട്ടങ്ങള്‍ ഇത്രയും കര്‍ശനമാക്കിയത് തെരേസ മേ ഹോം സെക്രട്ടറിയായിരുന്ന കാലത്താണ്. അന്ന് ജെയിംസ് കാമറോണായിരുന്നു പ്രധാനമന്ത്രി. അക്കാലത്ത് മേഗനും ഹാരിയും പരിചയപ്പെട്ടിട്ടു പോലുമില്ല. കാമറോണ്‍ രാജിവെച്ച് തെരേസ മേ പ്രധാനമന്ത്രിയായി. ഇപ്പോള്‍ തെരേസയും പോയി ബോറിസ് ജോണ്‍സണ്‍ വന്നു. ബ്രക്‌സിറ്റ് വിഷയം എവിടെയും എത്താതായതോടെ ബോറിസ്, പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ബ്രക്‌സിറ്റ് കാലയളവിലാണ് ഹാരിയും മേഗനും പ്രണയത്തിലാകുന്നതും ആ ബന്ധം വിവാഹത്തിലേക്ക് കടക്കുന്നതും. മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ആസന്നമായെങ്കിലും പൗരത്വം ശരിയാകാത്തതുകൊണ്ട് മേഗന് ഇക്കുറിയും വോട്ട് ചെയ്യാനാകില്ല.

രാജകുടുംബാംഗങ്ങള്‍ പരമ്പരാഗതമായി വോട്ട് ചെയ്യാറില്ല. രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കാതിരിക്കുന്നതിനായാണ് അത്. എന്നാല്‍, പലകാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളും രീതികളുമുള്ള മേഗന്‍ വോട്ട് ചെയ്യുമെന്ന് കരുതിയിരുന്നവരേറെയാണ്. എന്നാല്‍, പൗരത്വം ശരിയാകാത്തതിനാല്‍, ബ്രിട്ടനിലെ തന്റെ കന്നിവോട്ടിന് മേഗന് ഇനിയും കാത്തിരിക്കേണ്ടിവരും. നിലവില്‍ അമേരിക്കന്‍ പൗരത്വം മേഗനുണ്ട്. അവിടെ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മേഗന്‍ വോട്ടുചെയ്യുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ചൊവ്വാഴ്ച ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ മേഗനെ ഫ്രോഗ്മോര്‍ കോട്ടേജിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഹിലരിക്ക് തിരഞ്ഞെടുപ്പിനിടെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നയാളാണ് മേഗന്‍. ഡൊണാള്‍ഡ് ട്രംപിനെതിരേ പരസ്യവിമര്‍ശനങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മേഗന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. മേഗനടക്കമുള്ളവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍, കൊട്ടാരത്തിന്റെ പരമ്പരാഗത ശീലങ്ങളില്‍ ഒതുങ്ങിക്കൂടി ജീവിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് മേഗന്‍ പലവട്ടം തെളിയിച്ചു. താനൊരു കറുത്തനിറക്കാരിയാണെന്നും ആ നിറത്തില്‍ അഭിമാനിക്കുന്നുവെന്നും അടുത്തിടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ മേഗന്‍ തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category