1 GBP = 94.40 INR                       

BREAKING NEWS

ചാള്‍സ് എത്തുന്നതിന് മുന്നെ കാമിലയെത്തി; ഒരുദിവസത്തെ നിരക്ക് 735 പൗണ്ട്; പ്രകൃതി ചികിത്സയും ഹോമിയോപ്പതിയും അടക്കം പരമ്പരാഗത ചികിത്സകളെല്ലാം ലഭ്യം; ബെംഗളൂരിലെ മത്തായി ഡോക്ടറുടെ സൗഖ്യ ആശുപത്രി ലോകശ്രദ്ധ നേടുമ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയ്ക്കും സുഖ ചികിത്സ ഒരുക്കുന്ന ബെംഗളൂരുവിലെ സൗഖ്യ വെല്‍നസ് റിസോര്‍ട്ടിനെക്കുറിച്ചാണ് ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. ഭാര്യയെക്കൂട്ടാതെ തനിയെവന്ന് സുഖചികിത്സ തേടാനായിരുന്നു ചാള്‍സിന്റെ ആദ്യതീരുമാനം. എന്നാല്‍, സൗഖ്യയില്‍ ആദ്യമെത്തിയത് കാമിലയാണ്. ചാള്‍സിന്റെ 71-ാം ജന്മദിനത്തിനുള്ള സമ്മാനമെന്നോണമാണ് കാമില ഈ സുഖചികിത്സ ഒരുക്കിയിട്ടുള്ളത്.

മുംബൈയിലായിരുന്നു ചാള്‍സ് തന്റെ 71-ാം ജന്മദിനം ആഘോഷിച്ചത്. ചാള്‍സിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. അതിനുശേഷമാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് എത്തിയതും ഡോ. ഐസക് മത്തായിയുടെ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ കാമിലയ്‌ക്കൊപ്പം ചേര്‍ന്നതും. നാളെ ന്യൂസീലന്‍ഡിലേക്ക് തിരിക്കുംവരെ ഇരുവരും ഇവിടെയുണ്ടാകും.
കാമില സുഖചികിത്സയ്ക്കായി സ്ഥിരമായെത്തുന്ന കേന്ദ്രമാണ് സൗഖ്യ. ആറാം തവണയാണ് അവര്‍ ഇവിടെയെത്തുന്നത് 30 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഹെല്‍ത്ത് റിസോര്‍ട്ടില്‍ യോഗ, ആയുര്‍വേദം, ഹോമിയോപ്പതി, നാച്ചുറോപ്പതി ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നു. ലോകത്തെ പല സെലിബ്രിറ്റികളും സ്ഥിരമായെത്തുന്ന കേന്ദ്രം കൂടിയാണിത്. ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ടുട്ടു മൂന്നുതവണയെങ്കിലും ഈ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ഹോളുവുഡ് നടി എമ്മ തോംസണും സൗഖ്യയുടെ ആരാധികയാണ്.

സിഖ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഷൂവും സോക്‌സും ഊരേണ്ടിവന്ന ചാള്‍സിന്റെ തൊലി വെയിലേറ്റ് പൊള്ളിയിരുന്നു. ഇതാണ് പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ സൗഖ്യയില്‍ സന്ദര്‍ശനം നടത്താന്‍ കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ച മുതല്‍ കാമില ഇവിടെ ചികിത്സയിലായിരുന്നു. കാമിലയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍കൂടി വേണ്ടിയാണ് ചാള്‍സ് സൗഖ്യയിലേക്കെത്തിയത്. ഇന്നലെ വൈകിട്ട് ദക്ഷിണേന്ത്യന്‍ വിഭവങ്ങളുമായി ഇരുവരും ചാള്‍സിന്റെ പിറന്നാള്‍ റിസോര്‍ട്ടില്‍ ആഘോഷിക്കുകയും ചെയ്തു.

സൗഖ്യയില്‍ത്തന്നെ ജൈവരീതിയില്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ മാത്രമാണ് ഇരുവരും കഴിക്കുന്നതെന്ന് കേന്ദ്രവുമായി ബ്‌ന്ധപ്പെട്ടവര്‍ പറഞ്ഞു. ചികിത്സാര്‍ഥമല്ല ഇരുവരും എത്തിയിരിക്കുന്നത്. സുഖചികിത്സ മാത്രമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. നൂറോളം രോഗങ്ങള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ ഇവിടെയുണ്ടെങ്കിലും കൂടുതല്‍പേരും റിസോര്‍ട്ടിലേക്കെത്തുന്നത് റീജുവെനേഷന്‍ ചികിത്സയ്ക്കായാണ്. ആയുര്‍വേദിക്, നാച്ചുറോപ്പതി രീതിയിലുള്ള സുഖചികിത്സയാണ് ഇരുവര്‍ക്കും നല്‍കുന്നതെന്നും സൗഖ്യ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ചികിത്സയ്ക്കുപുറമെ, വിവിധ വിനോദോപാധികളും ഇവിടെയുണ്ട്. പക്ഷിനിരീക്ഷണം, ഔഷധത്തോട്ട പരിപാലനം, പാചകക്ലാസ്സുകള്‍, സംഗീത പരിപാടികള്‍, പൂന്തോട്ടസവാരി, ഡോക്ടര്‍മാരുടെ മോട്ടിവേഷണല്‍ ക്ലാസ്സുകള്‍, യോഗ പരിശീലനം, ധ്യാനം തുടങ്ങിയവയൊക്കെ സൗഖ്യ വാഗ്ദാനം ചെയ്യുന്നു. ഒരു പള്ളിയും ബാഡ്മിന്റണ്‍ കോര്‍ട്ടും സ്‌നൂക്കര്‍ ടേബിളും സ്വിമ്മിങ് പൂളുമൊക്കെയുള്ള നക്ഷത്ര സൗകര്യങ്ങളും സൗഖ്യയിലുണ്ട്.

പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന റിസോര്‍ട്ടില്‍ താമസിക്കാനും ചിലവേറും. ഏറ്റവും കുറഞ്ഞ നിരക്ക് 735 പൗണ്ടാണ് (42,900 രൂപ). ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങി വ്യത്യസ്ത നിലവാരത്തിലുള്ള മുറികളുണ്ട്. സ്വന്തമായി പൂന്തോട്ടവും വരാന്തയുമൊക്കെയുള്ള വിശാലമായ മുറികളും ഇവിടെയുണ്ട്. പുറത്തുനിന്ന് സ്വകാര്യമായി കുളിക്കാന്‍ സൗകര്യമുള്ള വലിയ കോട്ടേജുകളും ലഭ്യമാണ്. എല്ലാ കോട്ടേജുകള്‍ക്കും സ്വകാര്യത ഉറപ്പുനല്‍കുന്നുവെന്നതാണ് സൗഖ്യയുടെ പ്രത്യേകത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category