1 GBP = 94.40 INR                       

BREAKING NEWS

സ്വാമി ശരണം വിളികളുമായി കവന്‍ട്രി, ബ്രിസ്റ്റോള്‍, സോമര്‍സെറ്റ് എന്നിവിടങ്ങള്‍; ശനിയാഴ്ചകളില്‍ അയ്യപ്പ പൂജകളുടെ ഒരുക്കങ്ങളുമായി ഹിന്ദു സമാജങ്ങള്‍, ബാലാജി ക്ഷേത്രത്തില്‍ മണ്ഡല പൂജ ഡിസംബര്‍ 25ന്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മനസും ശരീരവും ശുദ്ധമാക്കാന്‍ ഒരിക്കല്‍ കൂടി നാമജപങ്ങളുടെയും ശരണം വിളിയുടെയും നാളുകള്‍ നാളെമുതല്‍. വൃശ്ചിക കുളിരിന്റെ തീക്ഷണത യുകെയിലും എത്തിയെങ്കിലും സ്വാമിഭക്തര്‍ ആചാരങ്ങളോടെയും വൃതശുദ്ധിയോടെയും വീണ്ടും മണ്ഡലകാലത്തെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കത്തിലാണ്. ഹിന്ദു സമാജങ്ങള്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ കൂട്ടായ്മകള്‍ കൂടുതല്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലകാല വ്രതവും തുടര്‍ന്ന് മകരവിളക്ക് ഉത്സവ കാലവും ആചാരാനുഷ്ടാനങ്ങളോടെ ഹൃദയങ്ങളില്‍ ഏറ്റുവാങ്ങാന്‍ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.

ശൈത്യകാലത്തു മനസിനും ശരീരത്തിനും കൂടുതല്‍ ഊര്‍ജവും ഉണര്‍വും ഉന്മേഷവും നല്‍കാന്‍ സഹായിക്കുന്ന വൃതാനുഷ്ടാനമാണ് മണ്ഡലകാലത്തെ പ്രധാന സവിശേഷത. വീടുകളും ക്ഷേത്രങ്ങളും നാമജപ മുഖരിതമാകും. മല്‍സ്യ മാംസ ഭക്ഷണം ഉപേക്ഷിച്ചു സ്വാമി മന്ത്രങ്ങള്‍ ഉരുവിട്ടു മനസും ശരീരവും ഭഗവദ് പാദങ്ങളില്‍ കാണിക്കയര്‍പ്പിക്കുന്ന ഏറ്റവും ഭക്തിനിര്‍ഭരമായ ഉത്സവ സീസണ്‍ കൂടിയാണ് കേരളത്തിലും ലോകമെങ്ങും ഉള്ള ഹൈന്ദവ സമൂഹവും ഈ ദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്.
ബ്രിട്ടനില്‍ പ്രധാനമായും ഹൈന്ദവ കൂട്ടായ്മകളാണ് ആഘോഷത്തിന് നേതൃത്വം നല്‍കുന്നത്. ഹിന്ദു സമാജങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥലങ്ങളിലും ആഘോഷപൂര്‍ണമായ അയ്യപ്പ പൂജകള്‍ക്കും ഒരുക്കം പൂര്‍ത്തിയാക്കുകയാണ്. നാളെ വൃശ്ചിക പിറവി പ്രധാനമായും മൂന്നിടങ്ങളിലാണ് ആഘോഷിക്കുന്നത്. കവന്‍ട്രി ഹിന്ദു സമാജം, ബ്രിസ്റ്റോള്‍ ഹിന്ദു സമാജം, സോമര്‍സെറ്റ് സംഗീതിക എന്നിവയുടെ ആഭിമുഖ്യത്തിലാണ് വൃശ്ചിക പുലരി ആഘോഷിക്കുക.

ശരണം വിളികളും മണ്ഡലകാല വൃതത്തിന്റെ പ്രാധാന്യവും അയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യവും കലിയുഗത്തില്‍ അയ്യപ്പന്‍ പിറന്നതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും വിവരിക്കുന്നത് അടക്കമുള്ള ചടങ്ങുകളാണ് ഹിന്ദു സമാജങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ വീടുകളിലും ശരണം വിളികളാകുന്ന തുളസീദളങ്ങള്‍ കൊണ്ട് ഭഗവദ് പാദത്തില്‍ അര്‍ച്ചന നടത്തണമെന്ന് നേതൃത്വം നല്‍കുന്ന സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.

അയ്യപ്പ പൂജകള്‍ പ്രധാനമായും ബര്‍മിങ്ഹാം ബാലാജി ക്ഷേത്രം, വെംബ്ലി അയ്യപ്പ ക്ഷേത്രം, ലണ്ടന്‍ മുരുകാ ക്ഷേത്രം, കര്‍മര്‍ത്തേന്‍ സ്വാമിനാരയന്‍ ക്ഷേത്രം എന്നിവിടങ്ങളിലും ഹിന്ദു സമാജങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, കാര്‍ഡിഫ്, കവന്‍ട്രി, ബര്‍മിങ്ഹാം, നോട്ടിങ്ഹാം, ഡെര്‍ബി, നോര്‍ത്താംപ്ടണ്‍, കെന്റ്, സോമര്‍സെറ്റ്, ലണ്ടന്‍, ഈസ്റ്റ്ഹാം, സൗത്താംപ്ടണ്‍, ഡോര്‍സെറ്റ്, ഹാംഷെയര്‍, എസക്സസ്, സട്ടന്‍, എയ്ല്‍സ്ബറി, ഓക്സ്ഫോര്‍ഡ്, സ്റ്റോക് ഓണ്‍ ട്രെന്റ്, ക്രോയ്ഡോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. വിളക്ക് പൂജ, ശരണ നാമജപം, ശാസ്താ അഷ്ട്‌ടോത്തരം, പടിപൂജ, നെയ്യഭിഷേകം, ഭജന, ദീപാരാധന, അന്നദാനം തുടങ്ങിയ പരിപാടികളോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കവന്‍ട്രിയില്‍ പന്തളം രാജ്യ ചരിത്രമടക്കമുള്ള വിവരണവുമായി മണ്ഡലകാല ആരംഭം
വൃശ്ചിക പുലരിയില്‍ തന്നെ മണ്ഡലകാല ചടങ്ങുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കവന്‍ട്രി ഹിന്ദു സമാജം കോ ഓഡിനേറ്റര്‍ കെ ദിനേശ് അറിയിച്ചു. നാളെ വൈകുന്നേരം നാലുമുതല്‍ നടക്കുന്ന ചടങ്ങുകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അയ്യപ്പ ജനന ചരിത്രം, പന്തള രാജ്യത്തിന്റെ പ്രത്യേകതകളും സവിശേഷതകളും എന്നിവയെല്ലാം വിവരിക്കുന്ന ചടങ്ങുകളോടെയാണ് മണ്ഡലകാല വൃതം ആരംഭിക്കുന്നത്. ഇതോടൊപ്പം പതിവുള്ള ഭഗവദ് ഗീത പഠനം, വേദ ശ്ലോക പഠനം, കഥാസദസ്, ഭജന എന്നിവയും ഉണ്ടായിരിക്കും.

കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ കഥകള്‍ കണ്ടെത്തി അവതരിപ്പിക്കുന്ന കഥാസദസ്സില്‍ ഓരോ കഥകളും മനഃപാഠമാക്കി അതില്‍ നിന്നും നിത്യജീവിതത്തില്‍ പകര്‍ത്താന്‍ ഉള്ള സാരോപദേശം എന്തെന്ന കണ്ടെത്തല്‍ കൂടി നടത്തിയാണ് കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കുന്ന രീതി കവന്‍ട്രി സമാജത്തില്‍ മൂന്നു വര്‍ഷമായി നടപ്പാക്കുന്നത്. മുഴുവന്‍ കുട്ടികളുടെയും സജീവം പങ്കാളിത്തം ഉണ്ടെന്നതും പ്രത്യേകതയാണ്. ഹൈന്ദവ സംസ്‌കാരവും അതിന്റെ മൂല്യങ്ങളും എങ്ങനെ ആധുനിക ലോകത്തിലും പ്രസക്തമായി മാറുന്നു എന്ന കണ്ടെത്തലാണ് സമാജം നടത്തുന്ന ഭജന്‍ സത്സംഗത്തില്‍ പ്രാധാന്യം നേടുന്നത്.

ഹൈന്ദവ ആചാരാനുഷ്ടാങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും എങ്ങനെ ശാസ്ത്രീയമായും പ്രകൃതിയുമായും ഒത്തിണങ്ങുന്നുവെന്ന വിശകലനവും ഈ അവസരത്തില്‍ നടത്തുവാന്‍ സമാജം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നതും പ്രത്യേകതയാണ്. അടുത്തിടെ വിവിധ വേദികളില്‍ നൃത്ത മത്സരങ്ങളില്‍ വിജയികളായ അഞ്ജന സജിത്ത്, അഭിയ മഹേഷ് എന്നീ കുട്ടികളെ ആദരിക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category