1 GBP = 94.00 INR                       

BREAKING NEWS

ഓട്ടോ ട്രേഡിലും ഗം ട്രീയിലും കാര്‍ വില്‍പ്പനയ്ക്ക് പരസ്യം ചെയ്ത റെഡ് ഹില്ലിലെ മലയാളിക്ക് പാരയുമായി തട്ടിപ്പ് സംഘം; കാര്‍ വാങ്ങാനെത്തിയവര്‍ എഞ്ചിനടക്കം കേടാക്കി; കൂട്ടത്തില്‍ ചുളുവില്‍ കാര്‍ തട്ടിയെടുക്കാനുള്ള പദ്ധതിയും; പുതിയ തട്ടിപ്പ് വെളിപ്പെടുത്തുന്ന വീഡിയോ വാട്സാപ്പില്‍ വൈറലാകുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: സാധാരണ നിലയില്‍ പഴയ കാറുകള്‍ വില്‍ക്കാന്‍ ഏറ്റവും വിശ്വാസയോഗ്യമായ ഇടമാണ് ഓട്ടോ ട്രേഡര്‍ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ്. ഇതിനൊപ്പം ഗം ട്രീ എന്ന സോഷ്യല്‍ ഫോറവും സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ആളുകള്‍ ഉപയോഗിക്കുക സാധാരണമാണ്. ഗം ട്രീയേക്കാള്‍ വിശ്വാസ യോഗ്യവുമാണ് ഓട്ടോ ട്രേഡര്‍. എന്നാല്‍ ഈ ഓണ്‍ലൈന്‍ വിപണന ശൃംഖലയും സംശയത്തോടെ നോക്കേണ്ടേ നിലയിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍.

തട്ടിപ്പുകാര്‍ എവിടെയും ഉണ്ടെന്നു പറയുന്നതിന് സാധൂകരണം നല്‍കി കഴിഞ്ഞ ദിവസം റെഡ്ഹില്‍ മലയാളിയായ പ്രിന്‍സ് തന്റെ ഫോക്വാഗന്‍ കാര്‍ ഓട്ടോ ട്രേഡിലും ഗം ട്രീയിലും പരസ്യം ചെയ്തത് മുതലാക്കി തട്ടിപ്പു നടത്താന്‍ എത്തിയ സംഘത്തെ കുറിച്ച് അദ്ദേഹം തന്നെ വീഡിയോ മെസേജ് നല്‍കിയത് യുകെ മലയാളികള്‍ക്കിടയില്‍ വാട്സാപ്പ് മുഖേനെ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പ്രിന്‍സുമായി ബ്രിട്ടീഷ് മലയാളി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇത്തരം തട്ടിപ്പുകാര്‍ വ്യാപകമായി രംഗത്തുണ്ട് എന്ന വസ്തുത കൂടിയാണ്.
ഇതോടെ സൂക്ഷിച്ചില്ലെങ്കില്‍ ആരും തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെടും എന്ന സാഹചര്യം കൂടിയാണ് നിലനില്‍ക്കുന്നത്. തട്ടിപ്പുകാരുടെ ഫോണ്‍ നമ്പറും ഫോട്ടോയും അടക്കം നല്‍കിയിട്ടും പോലീസ് ഇത്തരം കാര്യങ്ങളില്‍ തലയിടാന്‍ താല്‍പ്പര്യം കാട്ടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പൊലീസിന് വേണ്ടതെന്നു പ്രിന്‍സ് ആത്മരോഷത്തോടെ ചോദിക്കുന്നു. എന്നാല്‍ സ്വകാര്യത സംബന്ധിച്ച നിയമം നിലനില്‍ക്കുന്നതിനാല്‍ തട്ടിപ്പുകാരുടെ ഫോണ്‍ നമ്പറും ചിത്രവും പരസ്യം ചെയ്യരുത് എന്ന ഉപദേശമാണ് കേസ് എടുക്കുന്നതിനു പകരം പോലീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസിന്റെ ഇത്തരം നിലപാടിനെതിരെ എന്തു ചെയ്യാന്‍ സാധിക്കും എന്ന് അന്വേഷിക്കുകയാണ് പ്രിന്‍സ് പ്പോള്‍.


ഏഴു വര്‍ഷം പഴക്കമുള്ള കാര്യമായ തകരാര്‍ ഇല്ലാത്ത ഫോക്സ് വാഗണ്‍ ഷാരോണ്‍ കാറാണ് പ്രിന്‍സ് ഓണ്‍ ലൈന്‍ വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. നല്ല കണ്ടീഷന്‍ ഉള്ള കാറിനു 4000 പൗണ്ടാണ് വില ഇട്ടിരുന്നത്. പരസ്യം കണ്ട ആള്‍ കാര്‍ വാങ്ങാന്‍ വേണ്ടി പിറ്റേന്ന് തന്നെ വിളിക്കുകയും ചെയ്തു. ആദ്യം കാര്‍ കാണാന്‍ ഉച്ചയ്ക്ക് അപ്പോയ്ന്റ്മെന്റ് എടുത്ത ആള്‍ പിന്നീടു സമയം മൂന്നു മണിയിലേക്കു നീട്ടുകയും തുടര്‍ന്ന് വീണ്ടും അസൗകര്യം പറഞ്ഞു അഞ്ചു മണിയിലേക്കു മാറ്റുകയും ആയിരുന്നു. ഇരുട്ടു വീഴുന്ന സമയം നോക്കി എത്തുക എന്നതായിരുന്നു തട്ടിപ്പു സംഘത്തിന്റെ ഉദ്ദേശം. ആദ്യം വിളിച്ചപ്പോള്‍ തന്നെ രാത്രി എത്താന്‍ പറ്റുന്ന വിധത്തില്‍ സമയം ചോദിച്ചെങ്കിലും പ്രിന്‍സ് അത് നിഷേധിച്ചതോടെയാണ് സംഘം ഈ തന്ത്രം പുറത്തെടുത്തത്. യൂറോപ്യന്‍ വംശജരായ മൂന്നംഗ സംഘമാണ് കാര്‍ വാങ്ങാന്‍ എന്ന വ്യാജേനെ എത്തിയത്.

കാര്‍ കാണാന്‍ എത്തിയവര്‍ ബോണറ്റ് തുറന്നു കാണണമെന്ന് പറയുകയും എന്‍ജിന്‍ അടക്കം പരിശോധിക്കുകയും ചെയ്തു. ഇതോടെ കൂട്ടത്തില്‍ ഒരാള്‍ പ്രിന്‍സിനെ വിളിച്ചു ബൂട്ട് തുറന്നു സ്പെയര്‍ ടയര്‍ നോക്കുക എന്ന വ്യാജേനെ കാറിന്റെ പുറകിലേക്ക് വിളിച്ചു. ഈ സമയം മുന്നില്‍ നിന്നവര്‍ പ്രിന്‍സ് അറിയാതെ ഇഞ്ചക്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുകയും കൂളന്റ് ടാങ്കില്‍ ഓയില്‍ ഒഴിക്കുമായിരുന്നു. തുടര്‍ന്ന് പ്രിന്‍സിനോട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സംഘം ആവശ്യപ്പെട്ടു. കാറില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടായതു മൂലം സംഘത്തിന്റെ ഭാവം മാറി. ഈ കാര്‍ തൂക്കി വില്‍ക്കാന്‍ മാത്രമേ കഴിയൂ എന്നാല്‍ തങ്ങള്‍ അതിലും മികച്ച വില നല്‍കാം എന്നായി സംഘം. എന്നാല്‍ കാര്‍ വില്‍ക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ പറ്റില്ല എന്നായി പ്രിന്‍സ്. ഇതോടെ നഷ്ടപരിഹാരം അടക്കം വേണമെന്നായി സംഘം. എന്നാല്‍ തന്റെ സുഹൃത്തിനെ വിളിക്കണം എന്ന് പറഞ്ഞു പ്രിന്‍സ് വീടിന്റെ അകത്തു കയറുക ആയിരുന്നു.

ഇതിനിടയില്‍ അല്‍പം വാക്കുതര്‍ക്കം ഉണ്ടാകുകയും സംഘം സ്‌ക്രാപ് കാര്‍ വില്‍ക്കുന്നു എന്ന് കാണിച്ചുള്ള രേഖയില്‍ ഒപ്പിട്ടു നല്‍കണം എന്നും പ്രിന്‍സിനോട് ആവശ്യപ്പെട്ടു. മാത്രമല്ല ആയിരം പൗണ്ടും ഓഫര്‍ ചെയ്തു. എന്നാല്‍ വര്‍ക് ഷോപ്പ് മെക്കാനിക് കൂടിയായ സുഹൃത്തിനെ വിളിച്ചപ്പോള്‍ തന്നെ കാറിനു കാര്യമായ തകരാര്‍ സംഭവിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്ന സൂചനയാണ് പ്രിന്‍സിനു ലഭിച്ചത്. മാത്രമല്ല എന്‍ജിന്‍ തകരാര്‍ ആയി കൂളന്റില്‍ നിറയെ ഓയില്‍ കലരുക ഇല്ലെന്നും ഉറപ്പായി. ഓയിലിന്റെ ചെറിയ അംശം മാത്രമേ കൂളന്റില്‍ എത്തൂ. ചെറിയ കുപ്പിയില്‍ ഓയില്‍ കൊണ്ടുവന്നു കൂളന്റില്‍ ഒഴിച്ച് പേപ്പറില്‍ മുക്കിയെടുത്തു കാണിച്ചു പ്രിന്‍സിനെ കബളിപ്പിക്കുക ആയിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ കാര്‍ വര്‍ക് ഷോപ്പില്‍ എത്തിച്ചു കൂളന്റ് വൃത്തിയാക്കി ഇങ്ക്‌ജെറ്റര്‍ കണക്ട് ചെയ്യാന്‍ പ്രിന്‍സിനു നൂറു പൗണ്ടിന്റെ മുടക്കേ ആവശ്യം ഉണ്ടായിരുന്നുള്ളൂ. ഈ കാറാണ് ആയിരം പൗണ്ട് നല്‍കി നാലായിരം പൗണ്ട് ലഭിക്കാന്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത്.

ഇക്കാര്യം ടാക്സി ഡ്രൈവര്‍ കൂടിയായ പ്രിന്‍സ് മറ്റുള്ളവരോട് പങ്കിട്ടപ്പോഴാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞത്. ചിലര്‍ എക്സ്ഹോസ്റ്റ് പൈപ്പ് ഉടമ അറിയാതെ തുണി ഉപയോഗിച്ച് അടച്ചു വച്ച് കാര്‍ തകരാറില്‍ ആണെന്ന് കാണിക്കും. ഇത്തരത്തില്‍ പലവിധ തട്ടിപ്പുകള്‍ കാണിച്ചു നല്ല കണ്ടീഷന്‍ ഉള്ള കാറുകള്‍ ചുളുവിലയ്ക്ക് അടിച്ചെടുക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. മലയാളികള്‍ക്കിടയിലും പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പ്രിന്‍സിനു മനസിലായതിനെ തുടര്‍ന്നണ് ഇനിയാര്‍ക്കും അബദ്ധം പറ്റാതിരിക്കട്ടെ എന്ന് കരുതി അദ്ദേഹം വീഡിയോ സന്ദേശം തയ്യാറാക്കിയത്. പലരും ഇത്തരം കാര്യങ്ങള്‍ പറയാന്‍ മടിച്ചു നില്‍കുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയ പ്രിന്‍സിനെ അഭിനന്ദിക്കുകയാണ് സുഹൃത്തുക്കളും മറ്റും. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹത്തിന്റെ വീഡിയോ ഒട്ടുമിക്ക യുകെ മലയാളികളുടെ ഫോണിലും വാട്സാപ്പ് സന്ദേശമായി എത്തിക്കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category