1 GBP = 94.40 INR                       

BREAKING NEWS

അലറിപ്പാഞ്ഞെത്തിയ മലവെള്ളം കൊണ്ടുപോയത് 59 ജീവനുകളെ; 11 പേര്‍ ഇപ്പോഴും 40 അടിയോളം മണ്ണിനടിയില്‍; ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ട നിസ്സഹായരായ മനുഷ്യര്‍ ഇപ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ക്യാമ്പിലും; കവളപ്പാറ ദുരന്തം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാതെ സര്‍ക്കാര്‍

Britishmalayali
kz´wteJI³

മലപ്പുറം: ഒരു പ്രദേശത്തെ മുഴുവന്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളം എടുത്തുകൊണ്ട് പോയിട്ട് ഇന്ന് നൂറുനാള്‍ തികയുന്നു. ജീവനൊഴികെ മറ്റെല്ലാം നഷ്ടമായ കവളപ്പാറയിലെ 25 ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ലാത്ത ദുരിതാശ്വാസ ക്യാമ്പിലാണ്. പോത്തുകല്ല് ടൗണിലെ ഓഡിറ്റോറിയത്തിലെ ക്യാംപില്‍ 25 ആദിവാസി കുടുംബങ്ങളാണ് കഴിയുന്നത്. 25 പുരുഷന്മാരും 30 സ്ത്രീകളും 25 കുട്ടികളുമുണ്ട്. ഇവര്‍ക്ക് പകല്‍ സമയത്ത് പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. ഇതിനു താല്‍ക്കാലിക ശുചിമുറി ഒരുക്കിയിരിക്കുകയാണ്.

ഓഗസ്റ്റ് എട്ടിന് രാത്രി 7.50-ന് ഉരുള്‍പൊട്ടി അലറിപ്പാഞ്ഞെത്തിയ മണ്ണും മലവെള്ളവും എടുത്തുകൊണ്ടുപോയത് 59 ജീവനുകളെയാണ്. ഇന്നും എത്രപേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കിലേക്കു പോലും നമുക്കെത്താന്‍ സാധിച്ചിട്ടില്ല. മണ്ണിനടിയിലായെന്നു വിശ്വസിക്കുന്ന 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ദുരന്തത്തിനിരകളായവരുടെ കുടുംബങ്ങളില്‍ പലരും തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഒരുക്കമാണെന്നു സര്‍ക്കാരിനെ അറിയിച്ചതോടെ ഓഗസ്റ്റ് 27-ന് അതവസാനിപ്പിച്ചു. 40 അടിയോളമുള്ള മണ്ണിനടിയില്‍ ഇപ്പോഴും ബാക്കി 11 പേര്‍ കിടപ്പുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ സാധ്യമായ എല്ലാ രീതിയിലും ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും രണ്ട് തവണകളായി മണ്ണു നീക്കി തെരച്ചില്‍ നടത്തിയിരുന്നു. കണ്ടെത്താനുള്ള 11 പേരില്‍ ഒമ്പതുപേര്‍ ആദിവാസികളാണ്. അപകടമുണ്ടായ മേഖല പട്ടികവര്‍ഗക്കാര്‍ താമസിച്ചിരുന്ന സ്ഥലം കൂടിയാണ്.

മരണം 15 സെക്കന്റുകള്‍ കൊണ്ട്
ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാവുകയെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നേരത്തേ പറഞ്ഞിരുന്നു. 'ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും. മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം' എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞത്.

നൊമ്പരമായി ശരണ്യ
മൂന്നാം ക്ലാസുകാരി ശരണ്യ ഇപ്പോഴും സ്‌കൂളില്‍ പോകുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ്. ആര്‍ത്തലച്ചെത്തിയ മലവെള്ളം അവളില്‍ നിന്നും അടര്‍ത്തിയെടുത്തത് അമ്മയുടെ സ്നേഹവും സഹോദരന്റെ കരുതലുമാണ്. അമ്മയില്ല കൂടെ എന്ന സങ്കടമുണ്ട് ശരണ്യക്ക്. എന്നാലും സ്‌കൂളില്‍ ചെല്ലുമ്പോള്‍ ടീച്ചര്‍മാരും കൂട്ടുകാരുമൊക്കെയുണ്ട്. ക്യാമ്പില്‍ കൂടെ കളിക്കാന്‍ ബന്ധുക്കള്‍കൂടിയായ ഹരിപ്രിയയും ദിയയുമുണ്ട്. രാത്രിയായാല്‍ എല്ലാവരുംകൂടി ഒരുമിച്ച് പായ വിരിച്ച് പഠിക്കാനിരിക്കും. അതാണ് ശരണ്യക്ക് ക്യാമ്പില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യവും. ശരണ്യയുടെ അമ്മ ശാന്തകുമാരിയും സഹോദരന്‍ സുജിത്തും മരിച്ചതറിഞ്ഞ് മുഖ്യമന്ത്രിയുള്‍പ്പടെ നേരിട്ടെത്തി അവളെ ആശ്വസിപ്പിച്ചതാണ്. മുഖ്യമന്ത്രി നേരിട്ട് കണ്ടിട്ടും ഈ പാവങ്ങളുടെ ദുരിതത്തിന് അറുതിയായില്ല.

ആരുമറിയാതെ പോയ ദുരന്തം
കവളപ്പാറയിലെ മുത്തപ്പന്‍കുന്നിലുണ്ടായ ദുരന്തത്തെക്കുറിച്ചാണ് വൈകിയാണ് പൊതുസമൂഹം അറിയുന്നത്. ദുരന്തം അറിയിച്ചതാകട്ടെ, നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറും. അന്‍വറിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുരന്തം പുറംലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
'ഏറെ ദുഃഖകരമായ ഒരു വാര്‍ത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തില്‍ പെട്ട കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍, 30-ഓളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. ഏകദേശം അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭ്യമായ വിവരം. മലയുടെ താഴ്വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ പെട്ട് ഒലിച്ച് പോയി മണ്ണില്‍ അമരുകയാണുണ്ടായത്.

ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ ഏറെ ദുഷ്‌ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍,അവരെ രക്ഷിക്കാനാകൂ. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. സിഗ്നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.

രാവിലെ മുതല്‍ തന്നെ,ഞാനുള്‍പ്പെടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..'

പോസ്റ്റ്മോര്‍ട്ടം നടന്നത് പള്ളിമുറിയില്‍
കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്ന് പോത്തുകല്ല് മഹല്ല് കമ്മിറ്റി പള്ളി ഇതിനായി തുറന്നു കൊടുക്കുകയായിരുന്നു. നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവുമായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്താനായി സൗകര്യപ്പെടുത്തിയത്.

കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം എവിടെ വെച്ച് നടത്തുമെന്നതായിരുന്നു മെഡിക്കല്‍ സംഘം ആദ്യം നേരിട്ട ആദ്യ വെല്ലുവിളി. പല സ്ഥലവും ഇതിനായി പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളി വിട്ടുതരാന്‍ തയ്യാറാണെന്ന് അറിയിച്ച് പോത്തുകല്ല് മുജാഹിദ് പള്ളി മഹല്ല് കമ്മിറ്റി മുന്നോട്ടുവന്നത്. മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ല് കമ്മിറ്റി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category