kz´wteJI³
ചെന്നൈ: മകള്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മദ്രാസ് ഐഐടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് . അന്വേഷണം തുടങ്ങിയതിനാല്‍ ഇപ്പോള്‍ അവ പരസ്യപ്പെടുത്തുന്നില്ല. ഇന്ന് ചെന്നൈയില്‍ അന്വേഷണോദ്യോഗസ്ഥരെ കാണുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അതിനിടെ ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ആരോപണവിധേയരായ അദ്ധ്യാപകര്‍ക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം, ഗവര്‍ണര്‍ക്കും മദ്രാസ് ഐഐടി അധികൃതര്‍ക്കും ഫാത്തിമയുടെ മാതാപിതാക്കള്‍ പരാതി നല്‍കും. ഫാത്തിമയുടെ വിധി ഇനിയൊരു കുട്ടിക്ക് ഉണ്ടാകാതിരിക്കാനാണ് ഈ പോരാട്ടം. ആത്മഹത്യക്ക് കാരണക്കാരനായ അദ്ധ്യാപകന് സുദര്ശന് പത്മനാഭന് യൂറോപ്പിലേക്ക് കടന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
മകള്‍ ഫാത്തിമ മരിക്കുന്ന ദിവസം വരെ 28 ദിവസം സാംസങ് നോട്ടില്‍ എഴുതിയ കുറിപ്പുകള്‍ തന്റെ പക്കലുണ്ടെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഇവ ഇപ്പോള്‍ പുറത്തു വിടുന്നതിന് പരിമിതിയുണ്ട്. അന്വേഷണം നല്ല നിലയിലല്ലെങ്കില്‍ അവ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് അന്വേഷണത്തെ ഗൗരവത്തോടെ പൊലീസ് എടുക്കുന്നത്. ഇന്ന് അന്വേഷണോദ്യോഗസ്ഥരെ അബ്ദുല്‍ ലത്തീഫ് കാണുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഡിജിപി ഡികെ ത്രിപാഠി, ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിന്, കനിമൊഴി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെ അബ്ദുല്‍ ലത്തീഫ് കണ്ടിരുന്നു. എല്ലാവരും ലത്തീഫിന് പിന്തുണ വാഗ്ദാനം ചെയ്തു. അതിനിടെ ഐഐടിക്ക് പുറത്തും അകത്തും പ്രതിഷേധം കനക്കുകയാണ്. ഫാത്തിമയ്ക്കു നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐ.ഐ.ടിയില്‍ പ്രതിഷേധമുണ്ടായിരിക്കുന്നത്.
ഫാത്തിമയുടെ മരണത്തിന് ഉത്തരവാദിയായ അദ്ധ്യാപകനു ശിക്ഷയുറപ്പാക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. കഴിഞ്ഞ ഒമ്പതിനു ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണു ഫാത്തിമയെ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയില്ലെങ്കിലും മൊബൈല്‍ ഫോണില്‍ മരണത്തിനു കാരണക്കാരന്‍ ഒരു അദ്ധ്യാപകനാണെന്ന സന്ദേശമുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ പൊലീസ് നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളടെ പ്രക്ഷോഭം. ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ ഡി.എം.കെയും കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. രണ്ടു പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി- യുവജന വിഭാഗങ്ങളും പിന്തുണയുമായി രംഗത്തെത്തി. വനിതകളടക്കം നിരവധി സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഫാത്തിമയ്ക്കു നീതി ലഭ്യമാക്കണമെന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി സമരരംഗത്തുണ്ട്. പ്രതിഷേധ മാര്‍ച്ചുകള്‍ കണക്കിലെടുത്ത് ഐ.ഐ.ടിക്കു മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രധാന കവാടത്തില്‍ പൊലീസിനു പുറമെ സ്വകാര്യ സുരക്ഷാ ഗാര്‍ഡുമാരെയും നിയോഗിച്ചിരുന്നു.
സംഭവത്തില്‍ ചെന്നൈ ഐ.ഐ.ടിയും തമിഴ്നാട് പൊലീസും ഒത്തു കളിക്കുകയാണെന്നു അബ്ദുല്‍ ലത്തീഫ് ആരോപിച്ചു. അന്വേഷണത്തില്‍ തമിഴ്നാട് പൊലീസിന് വീഴ്ചയുണ്ടായി. സംഭവ ശേഷം ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്ന കാര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. മരണശേഷം ഐ.ഐ.ടി. അദ്ധ്യാപകര്‍ തെളിവു നശിപ്പിച്ചു. മരിക്കുന്നതിനു തൊട്ടു മുമ്പ് അദ്ധ്യാപകന് സുദര്ശന് പത്മനാഭന് ഫാത്തിമയെ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. മൃതദേഹം കൊണ്ടുവരാനായി ചെന്നപ്പോള്‍ അദ്ധ്യാപകരില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.
ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിനി കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി കിലോംതറയില്‍ ഫാത്തിമയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വിളിപ്പിച്ചതിനെത്തുടര്ന്നു പിതാവ് അബ്ദുല്‍ ലത്തീഫും ബന്ധുമിത്രാദികളും രാഷ്ട്രീയ നേതാക്കളുമടങ്ങിയ സംഘം ഇന്നലെയാണു ചെന്നൈയിലെത്തിത്. ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച. സംഭവത്തില്‍ സിബിഐ. അന്വേഷിക്കണം വേണമെന്നു ബന്ധുക്കള്‍ ആവശ്യമുന്നയിച്ചു. മൊബൈലില്‍ ഫാത്തിമ അയച്ച സന്ദേശങ്ങളും കൈമാറി. വിശദമായ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി സംഘത്തിന് ഉറപ്പ് നല്കി.
അതിനിടെ, സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നു തമിഴ്നാട് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. എം. നൗഷാദ് എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ജി. സുധാകരനാണു നിയമസഭയില്‍ മറുപടി നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സത്വര അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനു കത്തു നല്‍കിയിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു ഫാത്തിമയുടെ വീട് സന്ദര്‍ശിച്ച മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. ഫാത്തിമയുടെ സഹോദരി അയിഷ മന്ത്രിയോട് സംഭവങ്ങള്‍ വിവരിച്ചു. മരണത്തിനു തലേദിവസവും ഫാത്തിമ വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും വീഡിയോ കോളില്‍ മുഖം മ്ലാനമായിരുന്നുവെന്നും അയിഷ പറഞ്ഞു. തന്റെ മകളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നു ഫാത്തിമയുടെ മാതാവ് സബിത മന്ത്രിയോട് ആവശ്യപ്പെട്ടു.
'എന്റെ മരണത്തിന് കാരണം സുദര്ശന് പത്മനാഭന് ആണ്', മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന വാചകമാണ് ഇത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പില്‍ അദ്ധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐഐടിയുടേതെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. അദ്ധ്യാപകന് സുദര്ശന് പത്മനാഭന് മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് എഫ് ഐ ആറില്‍ ചേര്‍ത്തിട്ടില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞു. ഐഐടി മദ്രാസിലെ ഹ്യുമാമിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പില്‍, ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് സുദര്ശന് പത്മനാഭന്. സുദര്ശന് പത്മനാഭന്റെ മാനസിക പീഡനം താങ്ങാന്‍ കഴിയാതെയാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഫാത്തിമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞ വര്‍ഷം സെന്റര്‍ സംഘടിപ്പിച്ച പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസില്‍ പ്രവേശനം നേടിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam