1 GBP = 93.40 INR                       

BREAKING NEWS

തിരയില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെത്തിച്ച യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍; കുട്ടികളെ രക്ഷിച്ച സനില്‍ ജോസഫിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറാതെ പ്രവാസി സമൂഹവും

Britishmalayali
kz´wteJI³

കുവൈറ്റ്: സ്വന്തം ജീവന്‍ കൊടുത്ത് സുഹൃത്തിന്റെ കുട്ടികളുടെ ജീവന്‍ രക്ഷിച്ച യുവാവ് പ്രവാസികളുടെ മനസ്സില്‍ നൊമ്പരമായി മാറുന്നു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫാണ് വിനോദയാത്രക്കിടെ തിരമാലയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കടലില്‍ മുങ്ങിമരിച്ചത്. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്ന സനില്‍ ജോസഫും കുടുംബവും സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.

ബീച്ചില്‍ കുട്ടികളെ കുളിപ്പിക്കുന്നതിനിടെ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെട്ടു. ഉടന്‍ കടലിലേയ്ക്ക് ഓടിയിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകള്‍ സനിലിനെ കവര്‍ന്നെടുത്തു കടലിലേയ്ക്ക് പായുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്വന്തം ഭാര്യയും മക്കളും നോക്കി നില്‍ക്കവെയായിരുന്നു കണ്‍മുന്‍പില്‍ സനിലിനേയും കവര്‍ന്ന് തിരമാലകള്‍ പാഞ്ഞത്. ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍. എസ് എം സി എ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബയൂണിറ്റ് സജീവാംഗമായിരുന്നു സനില്‍ ജോസഫ്.

കഴിഞ്ഞ ദിവസം ഇവിടെ ഹൃദയാഘാതം മൂലം മരിച്ച കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയില്‍ റോയ് ആന്റണി -( 47 ) മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം എയര്‍പോര്‍ട്ടിലേയ്ക്ക് യാത്രയാക്കി മിനിട്ടുകള്‍ക്കകമാണ് പ്രവാസി മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി എത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category