1 GBP = 94.00 INR                       

BREAKING NEWS

ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം; ഡല്‍ഹി പൊലീസിനോട് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ; കശ്മീര്‍ താഴ്വരയിലെ വനിതാ നേതാവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് സുരക്ഷാ സേന ജനങ്ങളെ പീഡിപ്പിക്കുന്നെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരില്‍

Britishmalayali
kz´wteJI³

ഡല്‍ഹി: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നു കോടതി. രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുള്ള ഷെഹ്ല റാഷിദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച അഡീഷനല്‍ സെഷന്‍സ് കോടതിയാണു ഡല്‍ഹി പൊലീസിനു നിര്‍ദ്ദേശം നല്‍കിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം സുരക്ഷാസേന അവിടുത്തെ ജനങ്ങളെ പീഡിപ്പിക്കുന്നതായി ട്വീറ്റ് ചെയ്ത ഷെഹ്ലയ്ക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ അലോക് ശ്രീവാസ്തവ നല്‍കിയ പരാതിയിലാണു ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഡല്‍ഹി ജെഎന്‍യുവില്‍ 2016 ഫെബ്രുവരിയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു നേരത്തേ ഷെഹ്ലയ്ക്കെതിരെ കേസെടുത്തിരുന്നു. അന്നു ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു ഷെഹ്ല. 9 പേര്‍ക്കെതിരെ ഈ കേസില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഷെഹ്ല ഉള്‍പ്പെടെയുള്ളവരെ പിന്നീട് ഒഴിവാക്കി.

ജെഎന്‍യുവിലെ ഗവേഷകയായിരുന്ന ഷെഹ്ല റാഷിദ്, 2015-16 വര്‍ഷത്തില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുണിയന്റെ വൈസ് പ്രസിഡണ്ടായിരുന്നു. ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍(അകടഅ) അംഗമായ ഷെഹ്ല, പിന്നീട് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ആരംഭിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 2016 - ലെ ജെ.എന്‍ .യു രാജ്യദ്രോഹ വിവാദത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യുണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയതയാവുന്നത്. അന്ന് കനയ്യ കുമാറിനെയും ഉമര്‍ ഖാലിദ്നെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രക്ഷോഭം നയിച്ചത് ഷെഹ്ല റാഷിദ് ആയിരുന്നു.

രാഷ്ട്രീയ പശ്ചാത്തമില്ലാത്ത കുടുംബത്തില്‍ നിന്നുള്ള ഷെഹ്ല ജെഎന്‍യുവില്‍ എത്തിയശേഷമാണ് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എന്‍ഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങിന് ശേഷം സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടി പിന്നീട് ജെഎന്‍യുവില്‍ എത്തി. അവിടെ ആദ്യം സോഷ്യോളജിയില്‍ എംഎ, നിയമവും ഭരണനിര്‍വഹണത്തിലും എംഫില്‍, തുടര്‍ന്ന് പിഎച്ച് ഡി യും നേടി.

ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പുള്ള കാലത്തും കശ്മീര്‍ താഴ്വരയിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു ഷെഹ്ല. കശ്മീരിലെ രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ ചേര്‍ന്ന് തുടങ്ങിയ പ്രഗാഷ് എന്ന റോക്ക് ബാന്‍ഡിന് പിന്തുണ പ്രഖ്യാപിച്ചതായിരുന്നു അതില്‍ പ്രധാനം. മുസ്ലിം സമൂഹത്തിലെ യാഥാസ്ഥിതികര്‍ കശ്മീരി പെണ്‍കുട്ടികളുടെ റോക്ക് ബാന്‍ഡിനെതിരെ സൈബര്‍ ആക്രമണവും വധഭീഷണിയും നടത്തിയപ്പോള്‍ ഐ സപ്പോര്‍ട്ട് പ്രഗാഷ് എന്ന ഓണ്‍ലൈന്‍ സൈബര്‍ ക്യാംപയിന് ഷെഹ്ല തുടക്കമിട്ടു. ഇന്റര്‍നെറ്റ് വഴിയുള്ള അധിക്ഷേപത്തിന് കടുത്ത ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം മാറ്റണമെന്നും ആവശ്യമുന്നയിച്ചു. കുട്ടികളുടെ അവകാശത്തിനും ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകള്‍ക്കായും ശബ്ദം ഉയര്‍ത്തി.

2015ല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി. കശ്മീരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജെഎന്‍യുവിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമായിരുന്നു. 200 വോട്ടുകള്‍ക്കാണ് ഷെഹ്ല എബിവിപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. മുഖ്യധാരാ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഷെഹ്ല തീരുമാനിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവപ്പിന് ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ഷെഹ്ല, എന്നാല്‍ പൊതുപ്രവര്‍ത്തകയായി തുടരുമെന്നും വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category