1 GBP = 94.00 INR                       

BREAKING NEWS

48 കോടിയുടെ 53 ഫിക്സഡ് ഡിപ്പോസിറ്റുകള്‍ ഉണ്ടായത് ബിജെപിക്കുവേണ്ടി കാലുവാരിയ അഞ്ചുദിവസത്തിനിടെ; 130 കോടി രൂപയുടെ ക്യാഷ് ഡിപ്പോസിറ്റുള്ള നേതാവ് സുഹൃത്തുക്കള്‍ക്ക് പലിശരഹിത വായ്പ നല്‍കിയിരിക്കുന്നത് 270 കോടി രൂപ; ഒന്നരവര്‍ഷം കൊണ്ട് ഉയര്‍ന്നത് 185 കോടി; കള്ളപ്പണത്തിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബിജെപി കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒരു എംഎല്‍എ.യ്ക്ക് കൊടുത്ത കാശിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് പാവം നാട്ടുകാര്‍

Britishmalayali
kz´wteJI³

ബംഗളുരൂ: ജനതാദള്‍ (എസ്)-കോണ്‍ഗ്രസ് സഖ്യത്തില്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍വന്ന എച്ച.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിക്കാനിടയായത് ഇരുപാര്‍ട്ടികളിലുംപെട്ട 17 എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടതോടെയാണ്. 17 പേരെയും അന്നത്തെ സ്പീക്കര്‍ അയോഗ്യരാക്കിയെങ്കിലും കഴിഞ്ഞദിവസം സുപ്രീംകോടതി വിധി അനുകൂലമായതോടെ, വീണ്ടും ഉപതിരഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് അവര്‍. 17 വിമതരില്‍ 13 പേര്‍ ബിജെപി ടിക്കറ്റിലാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചും കുതിരക്കച്ചവടം നടത്തിയും അധികാരം പിടിക്കുന്നത് കര്‍ണാടകത്തില്‍ അപരിചിതമല്ലെങ്കിലും, കള്ളപ്പണത്തിനെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബിജെപി എംഎല്‍എമാരെ പാട്ടിലാക്കാന്‍ ചെലവാക്കിയ പണത്തിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര്‍ണാടകത്തിലെ ധനാഢ്യനായ എംഎല്‍എ എംടിബി നാഗരാജിന്റെ സമ്പാദ്യത്തില്‍ ഒന്നരവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 185.7 കോടി രൂപയുടേതാണ്. ഹോസ്‌കോട്ടില്‍നിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നാഗരാജ് നല്‍കിയ സത്യവാങ്മൂലം രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ നേര്‍സാക്ഷ്യമാണ്.

കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായ കാലയളവില്‍, പ്രത്യേകിച്ച് ഓഗസ്റ്റ് രണ്ടിനും ഏഴിനുമിടെ നാഗരാജിന്റെ പേരിലുണ്ടായത് 48 കോടി രൂപയുടെ 53 ഫിക്സഡ് ഡിപ്പോസിറ്റുകളാണ്. ഇതടക്കമാണ് ഒന്നരവര്‍ഷത്തിനിടെ നാഗരാജയുടെ ആസ്തി 25.84 ശതമാനം വര്‍ധിച്ചത്. സത്യവാങ്മൂലമനുസരിച്ച് 1201.50 കോടി രൂപയുടെ സ്വത്താണ് നാഗരാജയുടെയും ഭാര്യ ശാന്തരുമാരിയുടെയും പേരിലുള്ളത്. 2018 മേയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 15.5 ശതമാനം വര്‍ധന ഇക്കുറിയുണ്ടായിട്ടുണ്ട്.

രണ്ട് സത്യവാങ്മൂലങ്ങളും പരിശോധിക്കുമ്പോള്‍ ഇരുവരുടെയും പേരിലുള്ള ജംഗമ സ്വത്തുക്കളുടെ മൂല്യം വലിയതോതില്‍ വര്‍ധിച്ചതായും മനസ്സിലാക്കാം. നാഗരാജയുടെ ജംഗമ സ്വത്തുക്കളില്‍ 104.53 കോടിയുടെയും ശാന്തകുമാരിയുടെ പേരിലുള്ള ജംഗമ വസ്തുക്കളില്‍ 44.95 കോടി രൂപയുടെയും വര്‍ധനയുണ്ടായി. 90 ലക്ഷം രൂപ വീതമുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളാണ് ഓഗസ്റ്റ് രണ്ടിനും ഏഴിനും ഇടയ്ക്ക് നാഗരാജയുടെ പേരില്‍ തുടങ്ങിയിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എ.യായിരുന്ന നാഗരാജ രാജിവെച്ച് ബിജെപി പക്ഷത്തേക്ക് വന്നതിന് 50 കോടി രൂപയ്ക്കടുത്ത് പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

2018-ലെ തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ 6,67,532 രൂപയേ നാഗരാജയുടെ കൈവശമുണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 43,44,927 രൂപയായി വര്‍ധിച്ചു. എന്നാല്‍, 4,89,999 രൂപ കൈവശമുണ്ടായിരുന്ന ശാന്തകുമാരിക്ക് ഇപ്പോള്‍ കൈയില്‍ നാലര ലക്ഷം രൂപയേയുള്ളൂ. 2018-ല്‍ 5.39 കോടി രൂപയായിരുന്നു നാഗരാജയുടെ സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപം. ഇപ്പോഴത് 4.53 കോടിയായി കുറഞ്ഞു. ശാന്തകുമാരിയുടെ സേവിങ്സ് അക്കൗണ്ടിലും കുറവുണ്ടായി. 62 ലക്ഷത്തില്‍നിന്ന് 27 ലക്ഷത്തിലേക്ക്.

ഫിക്സഡ് ഡിപ്പോസിറ്റായി 121.85 കോടി രൂപയായിരുന്നു നാഗരാജയുടെ പേരിലുണ്ടായിരുന്നത്. അതിപ്പോള്‍ 134.56 കോടി രൂപയായി വര്‍ധിച്ചു. 20 കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റുണ്ടായിരുന്ന ശാന്തകുമാരിക്ക് 18 മാസത്തിനിടെ 32 കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റായി. പണവും സ്വര്‍ണവും ഭൂമിയും കെട്ടിടങ്ങളുമൊക്കെയായി നാഗരാജയുടെ ആകെ ആസ്തി 2018-ല്‍ 709.39 കോടി രൂപയായിരുന്നു. ഇപ്പോഴത് 844.73 കോടി രൂപയായി വര്‍ധിച്ചു. ശാന്തകുമാരിയുടെ ആകെ ആസ്തി 306 കോടി രൂപയില്‍നിന്ന് 356 കോടി കോടി രൂപയായും വര്‍ധിച്ചു.

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ടവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അവരുടെ സീറ്റുകള്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന മഹേഷ് കുമാത്തല്ലി (അതാനി), ശ്രീമന്ത ഗൗഡ പാട്ടീല്‍ (കാഗ് വാഡ്), രമേഷ് ജാര്‍ക്കിഹോളി (ഗോകക്), ശിവരാം ഹെബര്‍ (യെല്ലാപൂര്‍), ബിസി പാട്ടീല്‍ (ഹിരേകെരുര്‍), ആനന്ദ് സിങ് (വിജയനഗര), കെ സുധാകര്‍ (ചിക്കബല്ലാപുര), ബൈരാതി ബാസവരാജ് (കെആര്‍ പുരം), എസ്ടി സോമശേഖര്‍ (യശ്വന്ത്പുര്‍), എംടിബി നാഗരാജ് (ഹോസ്‌കോട്ട്) ജെഡിഎസ് എംഎല്‍എമാരായിരുന്ന കെ ഗോപാലയ്യ (മഹാലക്ഷ്മി ലേ-ഔട്ട്), എഎച്ച് വിശ്വനാഥ് (ഹുന്‍സുര്‍), കെസി നാരായണ ഗൗഡ (കൃഷ്ണരാജ്‌പേട്ട്) എന്നിവര്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്.

പാര്‍ട്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം കിട്ടാന്‍ ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ ആറെണ്ണമെങ്കിലും വിജയിക്കണം. 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം പിരിഞ്ഞ ജെഡിഎസ് പത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെയായിരുന്നു അന്നത്തെ സ്പീക്കറായ കെആര്‍ രമേശ്കുമാര്‍ അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ ബിജെപിയിലെടുത്തിട്ടില്ല. സ്പീക്കറുടെ നടപടി ശരിവച്ച സുപ്രിം കോടതി ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി. 2023 വരെ മത്സരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ ഉത്തരവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category