1 GBP = 94.00 INR                       

BREAKING NEWS

കാട്ടാക്കടക്കാരനില്‍ നിന്ന് ഗര്‍ഭം ധരിച്ചതോടെ യഥാസ്ഥിതിക ഹിന്ദു കുടുംബാഗമായ യുവതി വീട്ടില്‍ നിന്ന് പുറത്തായി; കഥയറിഞ്ഞപ്പോള്‍ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടില്‍ നിന്നും അടിച്ചിറക്കിയത് ജീവിക്കണമെന്നുണ്ടെങ്കില്‍ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക അല്ലെങ്കില്‍ എന്തെങ്കിലും ചെയ്ത് ജീവിക്കാനും നിര്‍ദ്ദേശിച്ച്; കാമുകിയെ മടുത്ത മലയാളി കാട്ടിയത് പൊറുക്കാനാവാത്ത ക്രൂരതയും; കേരളം വിടാനാകില്ലെന്ന് പൊലീസിനോട് കരഞ്ഞ് പറഞ്ഞ് കന്നഡ പെണ്‍കുട്ടി; മുഹമ്മദ് ദിലീപിനെ കുറിച്ച് തുമ്പില്ലാതെ അന്വേഷണം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മലയാളി കാമുകന്‍ ലൈംഗിക പീഡനം നടത്തുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കന്നഡ പെണ്‍കുട്ടി സംസ്ഥാനം വിടാനാകാത്ത അവസ്ഥയില്‍. യുവാവുമായി അടുപ്പമുണ്ടാക്കുകയും ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് കന്നഡക്കാരായ കുടുംബം പെണ്‍കുട്ടിയെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് യുവതി കേരളത്തില്‍ അഭയാര്‍ഥിയായി മാറിയത്. കാട്ടാക്കട സ്വദേശിയായ കാമുകന്‍ മുഹമ്മദ് ദിലീപ് ഒളിവിലായതിനാല്‍ തനിക്ക് സംരക്ഷണം നല്‍കണം എന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്.

നിരന്തര ശാരീരിക പീഡനങ്ങളാണ് മുഹമ്മദില്‍ നിന്നും പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. ബംഗളൂരുവില്‍ നിന്ന് തൃശൂരേയ്ക്ക് നടത്തിയ യാത്രയെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മുഹമ്മദ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. വിവാഹം കഴിക്കാം എന്ന് പറഞ്ഞു പിന്നീട് നിരന്തര പീഡനങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഈ ഗര്‍ഭം അലസിയിരുന്നു. കഥയറിഞ്ഞപ്പോള്‍ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടില്‍ നിന്നും അടിച്ചിറക്കി. വീട്ടില്‍ കയറേണ്ട എന്നാണ് പെണ്‍കുട്ടിയോട് വീട്ടുകാര്‍ പറഞ്ഞത്. ജീവിക്കണമെന്നുണ്ടെങ്കില്‍ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്ത് ജീവിക്കുക. വീട്ടിലേക്ക് വരേണ്ട. ഇതാണ് വീട്ടുകാരുടെ നിലപാട്. ഇതോടെയാണ് കാമുകനെ തേടി പെണ്‍കുട്ടി തിരുവനന്തപുരത്ത് എത്തിയത്.

കേരളത്തില്‍ എത്തിയ പെണ്‍കുട്ടി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പൊലീസിന് കൈമാറിയത്. കാട്ടാക്കട പൊലീസാണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി നിലവില്‍ അഭയ കേന്ദ്രത്തിലാണ്. പെണ്‍കുട്ടിക്ക് ആദ്യ പീഡനമേറ്റത് തൃശൂരില്‍ വച്ചായതിനാല്‍ കേസ് തൃശൂര്‍ പൊലീസിന് കൈമാറുമെന്നു കാട്ടാക്കട സിഐ ഡി.ബിജുകുമാര്‍ മറുനാടനോട് പറഞ്ഞു. പെണ്‍കുട്ടിയുമായുള്ള അവിഹിതം അറിഞ്ഞു യാഥാസ്ഥിതിക മുസ്ലിം കുടുംബമായ മുഹമ്മദിന്റെ വീട്ടിലും ഉരുള്‍പൊട്ടല്‍ നടന്നിട്ടുണ്ട്. മുഹമ്മദിന്റെ പിതാവുമായി മുഹമ്മദ് വാക്ക് തര്‍ക്കം നടന്നിരുന്നു. ഈ തര്‍ക്കത്തിന്നോടുവില്‍ അവനു രണ്ടെണ്ണം പൊട്ടിച്ചു എന്നാണ് മുഹമ്മദിന്റെ പിതാവ് പൊലീസിനോട് പറഞ്ഞത്. ഈ അടി കിട്ടിയ ശേഷം വീട്ടില്‍ നിന്നിറങ്ങിയ മുഹമ്മദ് പിന്നീട് വീട്ടിലേക്ക് വന്നില്ലെന്നാണ് കാട്ടാക്കട പൊലീസിനോട് പിതാവ് വെളിപ്പെടുത്തിയത്.

പെണ്‍കുട്ടി തിരികെ പോകില്ലെന്ന് ശഠിക്കുന്നതിനാല്‍ എന്തായാലും മുഹമ്മദിനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയും കാമുകന്‍ ഇല്ലാതെ മടങ്ങില്ലെന്ന തീരുമാനത്തിലാണ്. കര്‍ണാടകയിലെ ജാതി പ്രശ്നങ്ങള്‍ അറിയാവുന്നതിനാല്‍ വീട്ടില്‍ ഇനി കാലുകുത്താന്‍ കഴിയില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതോടെയാണ് പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയത്. പൊലീസ് കേസ് ആയതിനാലും വീട്ടിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും മുഹമ്മദും തത്ക്കാലം വീട്ടിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് അനുമാനം. അതിനാല്‍ മുഹമ്മദ് തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

കാട്ടാക്കട കുറ്റിച്ചല്‍ സ്വദേശിയാണ് മുഹമ്മദ് ദിലീപ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗം. കുടുംബത്തില്‍ ഒരു മകന്‍ മാത്രമാണ്. മറ്റുള്ളത് പെണ്‍കുട്ടികളാണ്. അതിനാല്‍ കുടുംബത്തിന്റെ പ്രതീക്ഷ മുഹമ്മദ് ദിലീപിലായിരുന്നു. ബംഗളൂരുവില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിനാണ് മുഹമ്മദ് അവിടെയെത്തിയത്. പൊലീസ് വിശദീകരിക്കുന്നത് പ്രകാരം ആചാര്യ ഇന്‍സ്റ്റിട്ട്യൂട്ട് എന്ന സ്ഥാപനത്തിലാണ് മുഹമ്മദ് പഠിച്ചു കൊണ്ടിരുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് കന്നഡക്കാരിയായ ഹിന്ദു പെണ്‍കുട്ടിയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. കേരളത്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ തൃശൂരില്‍ തങ്ങിയപ്പോള്‍ മുഹമ്മദ് ശാരീരിക ബന്ധവും പുലര്‍ത്തി.

പിന്നെ ശാരീരിക ബന്ധങ്ങള്‍ പതിവുമാക്കി. ഇതിന്നിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഒരു തവണ ഗര്‍ഭവും അലസി. വിവാഹം കഴിക്കാം എന്നാണ് മുഹമ്മദ് പറഞ്ഞത്. പെണ്‍കുട്ടി ഈ വാക്ക് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദിന് പെണ്‍കുട്ടിയെ മടുത്തു. ഇത് പെണ്‍കുട്ടി മനസിലാക്കി. ഇതോടെയാണ് മുഹമ്മദിനെ തേടി പെണ്‍കുട്ടി കേരളത്തില്‍ എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെണ്‍കുട്ടി എത്തിയത്.

തിരുവനന്തപുരത്തെത്തി അന്വേഷിച്ചപ്പോള്‍ മുഹമ്മദ് ദിലീപ് മുങ്ങിയെന്നും മനസിലായി. വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ പെണ്‍കുട്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലുമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കാട്ടാക്കട മജിസ്ട്രേറ്റിന് മുന്നിലും പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എഫ് ഐ ആര്‍ വന്നു. കാട്ടാക്കട പൊലീസ് അന്വേഷണവും തുടങ്ങി. ഇപ്പോള്‍ മുഹമ്മദ് മുങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടിയാണെങ്കിലും അഭയ കേന്ദ്രത്തിലും. മുഹമ്മദിനെ കാണാതെ പെണ്‍കുട്ടി തിരികെ പോവുകയുമില്ല.

ആദ്യ പീഡനം നടന്നത് തൃശൂര്‍ ആയതിനാല്‍ കാട്ടാക്കട പൊലീസ് കേസ് തൃശൂര്‍ പൊലീസിന് കൈമാറാനുള്ള ഒരുക്കത്തിലാണ്. അതിന്നിടയില്‍ മുഹമ്മദിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കഴിയുമോ എന്നാണ് പൊലീസ് ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category