1 GBP = 92.80 INR                       

BREAKING NEWS

വയറ്റിലുള്ള നാലുമാസം പ്രായമുള്ള കുഞ്ഞ് അരി മുതലാളിയുടേതെന്ന വാദത്തില്‍ ഉറച്ച് പരാതിക്കാരി; ഡിഎന്‍എ പരിശോധന നടത്തുക പ്രസവ ശേഷം മാത്രം; ആറു മാസം ആരോപണ വിധേയനെതിരെ ഒരു നടപടിയും പൊലീസ് എടുക്കില്ല; കേസ് എടുത്തുവെങ്കിലും തിരക്കിട്ട് നടപടികള്‍ എടുക്കാത്തത് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനെന്നും ആക്ഷേപം; ബിജു കര്‍ണ്ണനെ അഴിക്കുള്ളിലാക്കാതിരിക്കാന്‍ നിയമവശങ്ങള്‍ ചികഞ്ഞ് കേരളാ പൊലീസ്; നെടുമ്പാശേരിയിലെ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുക പിതൃത്വ ടെസ്റ്റ് തന്നെ

Britishmalayali
kz´wteJI³

കൊച്ചി: ലൈംഗിക ചൂഷണം ആരോപിച്ച് ബിജുകര്‍ണ്ണനെതിരെ യുവതി നല്‍കിയ പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തെങ്കിലും തിരക്കിട്ട് നടപടികളുണ്ടാവാനിടയില്ലെന്ന് സൂചന. വിവാഹ വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ചാലക്കുടി സ്വദേശിനിയും നാലു മാസം ഗര്‍ഭിണിയുമായ യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടുള്ളത്.

യുവതിയുടെ മെഡിക്കല്‍ പേേരിശാധനയുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും പരാതിക്കാരി ശാരിരീക അസ്വസ്തയുണ്ടെന്നറിയിച്ചതിനാല്‍ ഇത് പൂര്‍ത്തിയാക്കാനായില്ലെന്നും ഇതിന് ശേഷം മാത്രമേ മറ്റു നടപടികളിലേയ്ക്ക് നീങ്ങാനാവും എന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന നെടുമ്പാശ്ശേരി സി ഐ മറുനാടനോട് വ്യക്തമാക്കി. ബിജുകര്‍ണ്ണനാണ് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവെന്ന് യുവതി പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡി എന്‍ എ പരിശോധന ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തണമെന്നും ഇത് കൂട്ടി ജനിച്ചതിന് ശേഷമായിരിക്കും ഉചിതമെന്നും മറ്റും നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിടുക്കപ്പെട്ട് നടപടികള്‍ വേണ്ടെന്ന പൊലീസ് തീരുമാനിച്ചതെന്നാണ് സൂചന.

ഫലത്തില്‍ ഈ കേസ്സില്‍ ഉടന്‍ കാര്യമായ നപടിയുണ്ടാവില്ല. ഡി എന്‍ എ ടെസ്റ്റ് എന്ന കടമ്പ കടക്കാന്‍ ഇനി 6 മാസത്തോളം സമയം വേണ്ടിവരുമെന്ന പൊലീസ് വിലയിരുത്തല്‍ ഒരു തരത്തില്‍ ബിജു കര്‍ണ്ണന് അനുഗ്രഹമാകും. ഈ സമയത്തിനുള്ളില്‍ കേസ്സില്‍ മുന്‍കൂര്‍ ജാമ്യം നേടുന്നതിനും മറ്റ് വഴികളില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനും ബിജു കര്‍ണ്ണന് കഴിയും. ഈ കാലതാമസം ബിജുവിന് അനുകൂലമായി വിനയോഗിക്കാനാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ യുവതിയുടെ മൊഴിമാത്രം മുന്‍നിര്‍ത്തി പ്രതിയെ അറസ്റ്റുചെയ്യുന്നതിനോ മറ്റ് നടപടിക്രമങ്ങള്‍ക്കോ മുതിരാനാവില്ലന്ന് നിയമ പ്രശ്‌നവും പൊലീസ് ചൂണ്ടികാണിക്കുന്നുണ്ട്.

പരസ്പരം സമ്മതിച്ചുള്ള ലൈംഗിക വേഴ്ചയാണ് നടന്നതെങ്കില്‍ ഇത് സംബന്ധിച്ച് പിന്നീടുള്ള പരാതിയില്‍ ബലാത്സംഗത്തിന് കേസെടുക്കരുതെന്ന തരത്തില്‍ പുറത്തുവന്നിട്ടുള്ള സുപ്രിംകോടതി ഉത്തരവ് ഈ കേസ്സില്‍ നിര്‍ണ്ണായകമാണെന്നാണ് പൊലീസ് വാദം. ബിജു ഇത്തരത്തില്‍ മൊഴി നല്‍കിതായും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് പൊലീസിനെ ധരിപ്പിച്ചതായുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

നിറപറ ഗ്രൂപ്പ് എംഡി ബിജു കര്‍ണനെ ബ്ലാക്ക് മെയില്‍ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിലായത് ഈയിടയാണ്. അന്ന് പെരുമ്പാവൂര്‍ പൊലീസ് കാട്ടിയ ആവേശം ബിജു കര്‍ണ്ണനെതിരായ പരാതിയില്‍ കാണുന്നില്ലെന്നതാണ് വസ്തുത. ബിജു കര്‍ണ്ണന്‍ നല്‍കിയ പരാതിയിലാണ് രണ്ടു പേരെ അന്ന് അതിവേഗം അറസ്റ്റു ചെയ്തത്. സ്വാകാര്യ ഫോട്ടോകളും ഫേസ്ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയില്‍ ചെയ്തെന്നായിരുന്നു പരാതി.

കഴിഞ്ഞ മെയ് മുതല്‍ ജൂണ്‍ വരെ വിവിധ കാലയളവുകളിലായാണ് സംഘം പണം തട്ടിയതെന്ന് ബിജു കര്‍ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് ബിജുവിനെതിരെ പീഡന പരാതി എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category