1 GBP = 94.00 INR                       

BREAKING NEWS

യുവതികളെ നിലയ്ക്കലില്‍ കണ്ടെത്തി തിരിച്ചയയ്ക്കും; വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി; സര്‍ക്കാര്‍ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താല്‍ അത് വിശ്വാസ വികാരത്തെ മുറിവേല്‍പ്പിക്കുമെന്ന് സിപിഎം; വിട്ടേ പറ്റൂവെന്ന് തൃപ്തി ദേശായി; ആചാര സംരക്ഷണത്തിന് പ്രാധാന്യമെന്ന് മേല്‍ശാന്തി; ശബരിമലയില്‍ സര്‍ക്കാരും വിശ്വാസികളും ഒരുപക്ഷത്ത്

Britishmalayali
kz´wteJI³

കൊച്ചി: ശബരിമലയില്‍ ഇത്തവണ യുവതികള്‍ വന്നാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിക്കുമ്പോള്‍ വ്യക്തമാകുന്നത് യുവതി പ്രവേശനത്തെ പൊലീസ് തുണയ്ക്കില്ലെന്നു തന്നെയാണ്. ശബരിമല വിധിയില്‍ അഡ്വക്കേറ്റ് ജനറലിനോടു പൊലീസും നിയമോപദേശം തേടും. സുപ്രീംകോടതി വിധിയില്‍ വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പമ്പയില്‍ ഇത്തവണ പൊലീസ് ചെക്ക്‌പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നും ഡിജിപി അറിയിച്ചു. അതിനിടെ ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന തീരുമാനവും പുറത്തു വന്നു. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. ഇതാണ് പൊലീസിലും പ്രതിഫലിക്കുന്നത്. യുവതീപ്രവേശ വിധിയിലെ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തില്‍ ശാന്തമായ തീര്‍ത്ഥാടനമാണു പ്രതീക്ഷിക്കുന്നത്. വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല. ഏതെങ്കിലും തരത്തില്‍ ദര്‍ശനത്തിനു യുവതികളെത്തിയാല്‍ തടയാന്‍ തന്നെയാണു പ്രതിഷേധിക്കുന്നവരുടെ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ അത് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. യുവതികള്‍ എത്തിയാല്‍ തടയുന്ന പൊലീസ് നിലപാടിനെ ചോദ്യം ചെയ്യുകയുമില്ല. യുവതീപ്രവേശത്തെ എതിര്‍ത്തുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വ്യക്തതയില്ലെന്ന പൊതുവികാരം ഉണര്‍ന്നതോടെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചര്‍ച്ച സജീവമായി. സര്‍ക്കാര്‍ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താല്‍ അത് വീണ്ടും തിരിച്ചടിയാകും. അതുകൊണ്ട് തല്‍കാലം റിസ്‌ക് എടുക്കില്ല.

യുവതികളെ പ്രവേശിപ്പിക്കാന്‍ പറഞ്ഞാല്‍, അതിനുവേണ്ടിയാണു സര്‍ക്കാര്‍ കോടതിയില്‍ പോയതെന്നും ആക്ഷേപം ഉയരും. സുപ്രീംകോടതിക്കു പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതില്‍ സര്‍ക്കാര്‍ പിന്നാലെ പോകേണ്ട എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരോടു മുഖ്യമന്ത്രി സൂചിപ്പിച്ചു. സിപിഎമ്മും ഇതേ നിലപാടിലാണ്. നവോത്ഥാന കൂട്ടായ്മയ്ക്കു മുന്നിട്ടിറങ്ങിയ പല സംഘടനകളും സര്‍ക്കാരിന്റെ സമീപനത്തില്‍ അതൃപ്തരാണ്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാര്‍ ശബരിമലയിലേക്ക് എത്താന്‍ സാധ്യത ഏറെയുണ്ട്. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന സംഘടന യുവതീ പ്രവേശത്തിനു നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പമുള്ള ചില നേതാക്കളും കരുക്കള്‍ നീക്കുന്നുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു.

ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് ഇക്കുറി പൊലീസ് സംരക്ഷണം നല്‍കരുതെന്നു സിപിഎം നിലപാട് എടുത്തിരുന്നു. വിഷയം വിശാല ബെഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷം ബിജെപിയും യു.ഡി.എഫും വീണ്ടും രാഷ്ട്രീയമുതലെടുപ്പ് നടത്താതിരിക്കാന്‍ സിപിഎം. ജാഗ്രത പുലര്‍ത്തും. ഇതിന്റെ ഭാഗമായി, ആക്ടിവിസ്റ്റുകള്‍ക്കോ ഫെമിനിസ്റ്റുകള്‍ക്കോ ശബരിമലയില്‍ പൊലീസ് സംരക്ഷണമൊരുക്കരുതെന്നാണു സിപിഎം. സെക്രട്ടേറിയറ്റിന്റെ ആവശ്യം. മനീതിസംഘം ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ ഉത്തരവാദിത്വം അവര്‍ക്കു മാത്രമായിരിക്കും. 2018 സെപ്റ്റംബര്‍ 28-ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇക്കുറിയും യുവതീപ്രവേശം വിലക്കാനാവില്ല. എന്നാല്‍, ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയും. മുന്‍വര്‍ഷത്തെ നിലപാടില്‍നിന്നു സിപിഎം. പിന്‍വാങ്ങിയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും വ്യക്തമാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ക്ക് 'ആക്ടിവിസം' പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നാണു കടകംപള്ളി ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.

മണ്ഡലതീര്‍ത്ഥാടനം നാളെ ആരംഭിക്കാനിരിക്കേ, യുവതികളുടെ വരവ് നിരീക്ഷിക്കാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിന് അപേക്ഷ നല്‍കിയ സ്ത്രീകളുടെ പശ്ചാത്തലവും പരിശോധിക്കും. യുവതികളെത്തിയാല്‍ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ത്തന്നെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവരുടെ യോഗം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. യുവതീപ്രവേശവിഷയത്തില്‍ ഇക്കുറി ജാഗ്രത പുലര്‍ത്തണമെന്നു നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രപരമായ പ്രതിരോധത്തിലാണ്. സുപ്രീം കോടതിയുടെ പഴയവിധി സ്റ്റേ ചെയ്തിട്ടില്ലെന്ന ഓര്‍മപ്പെടുത്തലിലൂടെ, തന്റെ നിലപാടില്‍ ഇളക്കമില്ലെന്ന സൂചനയാണു മുഖ്യമന്ത്രി നല്‍കിയത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കൊപ്പമാണ്.

അതിനിടെ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതികരിച്ചിട്ടുണ്ട്. വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീ പ്രവേശം അനുവദിക്കണമെന്നും തൃപ്തി മുംബൈയില്‍ പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വര്‍ഷമാണ് കടന്നുപോയതെന്നും നിലവില്‍ സ്ഥാനമൊഴിയുന്ന മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. 'ആചാരങ്ങള്‍ നിലനില്‍ക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്. സ്ത്രീകള്‍ കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്'. ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. യുവതികള്‍ നടപ്പന്തല്‍ വരെ കയറിയപ്പോള്‍ വിഷമമുണ്ടായിയെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

'ശബരിമല വിശ്വാസമെന്ന് പറയുന്നത് നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന ആചാരമാണ്. ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിലും അപാകതകളുണ്ട്. അനാചാരമാണോ എന്ന് കണ്ടെത്താന്‍ പഠനങ്ങളാവശ്യമാണ്. അയ്യപ്പന്റെ കാര്യത്തിലുള്ളത് ആരെയും ഉപദ്രവിക്കാത്ത ആചാരമാണ്. അതിനാല്‍ ആചാരങ്ങള്‍ നിലനില്‍ക്കണം, സ്ത്രീപ്രവേശനം പാടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്', വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category