1 GBP = 97.40 INR                       

BREAKING NEWS

യുവതികളെ പമ്പയില്‍ തടയാന്‍ മുഖ്യമന്ത്രി; മല കയറിയാല്‍ യുവതികള്‍ക്കെതിരെ നടപടിയെന്ന് ഡിജിപി; ഫെമിനിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കടകംപള്ളി; വിധിയില്‍ വ്യക്തത വരുത്താന്‍ കോടതിയില്‍ പോകില്ലെന്ന് ബാലന്‍; യുവതികളെ കയറ്റാന്‍ മുന്‍കൈ എടുക്കില്ലെന്ന് വാസു; വിധി സ്റ്റേയ്ക്ക് തുല്യമെന്ന് എ.ജി; ഈ കേള്‍ക്കുന്നതൊക്കെ അയ്യപ്പന്റെ ഇടപെടല്‍ അല്ലെങ്കില്‍ പിന്നെന്താണ്?

Britishmalayali
kz´wteJI³

ബരിമല സുപ്രീംകോടതി വിധി വന്നപ്പോള്‍ കേരളം ഒരുപോലെ ഭയപ്പെട്ടത് സുപ്രീംകോടതി സ്റ്റേ നല്‍കിയിട്ടില്ലാത്തതിനാല്‍ പിണറായി വിജയന്‍ എന്ന നവോദ്ധാന നായകന്‍ ഈ വിഷയം വഷളാക്കും എന്ന തന്നെയായിരുന്നു. ജസ്റ്റിസ് നരിമാന്‍ ഈ വിഷത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ കേരളം ഭയപ്പെട്ടത് ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്തും കലാപമായിരുന്നു. സ്വഭാവികമായും അയ്യപ്പഭക്തര്‍ കരുതലോടെ രംഗത്തിരങ്ങി. സുപ്രീംകോടതി വിധിക്കെതിരെ നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയിട്ടും കേരളാ പൊലീസ് ചാര്‍ജ് ചെയ്ത ചില വുകുപ്പുകള്‍ എടുത്താല്‍ സുപ്രീംകോടതിയെ പോലും ക്ഷോഭിപ്പിച്ചിട്ടില്ല എന്ന തിരിച്ചറിവും. വിധിച്ച ജഡ്ജിമാര്‍ തന്നെ വിധി പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന തിരിച്ചറിവും അയ്യപ്പഭക്തര്‍ക്ക് ആവേശമാണ് നല്‍കിയത്.

അതിനാല്‍ തന്നെ ശബരിമല സംരക്ഷണ സിമിതിയും കര്‍മ സമിതിയുമെല്ലാം വിശ്വാസ സംരക്ഷകരുടെ റോള്‍ ഏറ്റെടുത്ത് രംഗത്തെത്തേണ്ട സാഹചര്യത്തില്‍ ആ റോള്‍ ഏറ്റെടുക്കാന്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സിപിഎം പച്ചയ്ക്ക് പറയുന്ന കാഴ്ചയാണ് കാണുന്നത്. ഞാന്‍ അതിനെ അനുകൂലിക്കുന്നു വിമര്‍ശിക്കുന്നില്ല.

മുഖ്യമന്ത്രിയടക്കം ഓരോ മന്ത്രിമാരുടെ പ്രസ്താവന കേട്ട് നോക്കുക. സുപ്രീംകോടതി വിധിയെക്കുറിച്ച് എ.ജി സര്‍ക്കാരിന് നല്‍കിയ നിയമോപദാശമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ സ്റ്റേയില്ലെന്നും സര്‍ക്കാര്‍ യുവതി പ്രവേശനവുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളെ പോലെയുള്ളവര്‍ പറഞ്ഞത് ഇത് സ്റ്റേയ്ക്ക് തുല്യമാണ് എന്നുതന്നെയാണ്. അതുതന്നെയാണ് എജി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സുപ്രീംകടതി പുനപരിശോധന തീരുമാനം പുറത്തുവന്നതിന് അര്‍ത്ഥം സുപ്രീംകോടതി സ്റ്റേ പറഞ്ഞില്ലെങ്കിലും സ്റ്റേയ്ക്ക് തുല്യമാണ് എന്നുതന്നെയാണ്.

അതിനാല്‍ തന്നെ പമ്പയ്ക്ക് അപ്പുറത്തേക്ക് സ്ത്രീകളെ കടത്തിവിടേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പമ്പയില്‍ സകല യുവതികളേയും തടയാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിരിക്കുന്നു,. ഒരു കാരണവശാലും ആക്ടിവിസ്റ്റുകലെ പടികയറ്റില്ല എന്ന് പറഞ്ഞിരിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രി സുരേന്ദ്രന്‍ പറയുന്നു ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലമല്ല ശബരിമലയെന്ന്. കഴിഞ്ഞ ഒരുവര്‍ഷമായി എന്നെപോലെയുള്ളവര്‍ വിളിച്ചു പറഞ്ഞത് ഇതുമാത്രമായിരുന്നു. യഥാര്‍ത്ഥ ഭക്തര്‍ അവിടെ എത്തിയിട്ടില്ലെന്നും വിധിയുടെ മറവില്‍ അവിടെയെത്തിയവരെല്ലാം വിശ്വാസം ലവലേശമില്ലാത്ത ആക്ടിവിസ്റ്റുകളാണെന്നും അതാണ് ഈ വിഷയത്തില്‍ ഞങ്ങളുടെ നിലപാടിന്റെ അടിസ്ഥാനമെന്നും എന്നെ പോലെയുള്ളവര്‍ പലതവണ പറഞ്ഞു. അതുതന്നെയാണ് നവോദ്ധാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മന്ത്രി സുരേന്ദ്രനും  ആവര്‍ത്തിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന ഇന്ന് പുറത്തുവന്നിരിക്കുന്നത് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടേതാണാണ്. അദ്ദേഹം പറയുന്നത് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ്. കഴിഞ്ഞവര്‍ഷം ശബരിമലയില്‍ കയറാനെത്തിയ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ പൊലീസ് കാവലേര്‍പ്പെടുത്തിയ ഡി.ജി.പി പറയുന്നു ഇത്തവണ ശബരിമലയില്‍ യുവതികളെ കയറ്റിയാല്‍ ക്യത്യം നടപടി സ്വീകരിക്കുമെന്ന്.

ഐ.ജി ശ്രീജിത്ത് ഭഗവാനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ച മടങ്ങിയ വാര്‍ത്തകള്‍ നമ്മല്‍ കണ്ടതാണ്. എന്നാല്‍ ഇത്തവണ ഒരുഭക്തനായ ഐജിക്കും കരയേണ്ട സാഹചര്യം ഒരുക്കുകയില്ലെന്ന് ഡി.ജി.പിതന്നെ പ്രഖ്യാപിക്കുന്നു. നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞത് വിധിയില്‍ വ്യക്തത വരുത്തുന്നതിന് കോടതിയില്‍ പോകില്ല എന്നതാണ്. ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകളില്‍ ഒന്നുതന്നെയാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞ് അഭിപ്രായം വിധിയില്‍ വ്യക്തത വരുത്തട്ടെ എന്നതാണ്. കഴിഞ്ഞവണ വിശ്വാസികള്‍ക്കെതിരെ അനാവശ്യമായി കോടതിയില്‍ പോയ സര്‍ക്കാരാണ് ഇത്.
വീഡിയോ പൂര്‍ണരൂപം ചുവടെ:-

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category