1 GBP = 97.50 INR                       

BREAKING NEWS

ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് കടക്കുമെന്ന് ഭാസ്‌കര മൂര്‍ത്തി ഭയന്ന് വിറച്ചപ്പോള്‍ യൂറോപ്പി ലേക്ക് മുങ്ങിയെന്ന് കരുതിയ സുദര്‍ശന്‍ പത്മനാഭന്‍ മിസോറമില്‍ നിന്ന് അതിവേഗം പറന്നെത്തി; മുങ്ങിയ അദ്ധ്യാപകന്റെ തിരിച്ചുവരവില്‍ നിറയുന്നത് ഐഐടിയിലെ ഒത്തുകളി രാഷ്ട്രീയം; ഇനി ക്യാമ്പസ് വിട്ടു പോകരുതെന്ന നിര്‍ദ്ദേശത്തോടെ സുദര്‍ശന്‍ പത്മനാഭന്‍ കഴിയുന്നത് പൊലീസിന്റെ വലയത്തിന് നടുക്ക്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാല്‍ ഏത് നിമിഷവും അറസ്റ്റ്; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയില്‍ കാരണക്കാരന്‍ കുടുങ്ങുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

ചെന്നൈ: ഐഐടി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ സുദര്‍ശന്‍ പത്മനാഭനെ മിസോറാമില്‍ നിന്നും വിളിച്ചു വരുത്തിയത് ഐഐടി ഡയറക്ടറുടെ ഇടപെടല്‍. ഐഐടിയുടെ ഡയരക്ടര്‍ ഭാസ്‌കരമൂര്‍ത്തിയുടെ ഇടപെടല്‍ വന്നപ്പോഴാണ് സുദര്‍ശന്‍ പത്മനാഭന്‍ മിസോറാമില്‍ നിന്നും മടങ്ങിയത് എന്നാണ് സൂചന. അറസ്റ്റിന്റെ സാഹചര്യത്തിന്റെ വെളിച്ചത്തില്‍ നിലവില്‍ ക്യാമ്പസില്‍ കരുതല്‍ തടങ്കലിലാണ് സുദര്‍ശന്‍ പത്മനാഭന്‍. വലിയ സംഘം പൊലീസും ക്യാമ്പസിലുണ്ട്.

ക്യാമ്പസ് വിട്ടു പോകരുത് എന്ന് പൊലീസ് അദ്ധ്യാപകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് നിമിഷവും അറസ്റ്റ് വന്നേക്കാം എന്ന സൂചനയാണ് പൊലീസിന്റെ നീക്കങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഐഐടി മദ്രാസിലെ ഹ്യുമാമിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പില്‍, ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് സുദര്‍ശന്‍ പത്മനാഭന്‍. സുദര്‍ശന്‍ പത്മനാഭന്റെ മാനസിക പീഡനം താങ്ങാന്‍ കഴിയാതെയാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഫാത്തിമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫാത്തിമയുടെ ഫോണിന്റെ വാള്‍ പേപ്പറില്‍ തന്നെ മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്ന് രേഖപ്പെടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഫാത്തിമയുടെ മരണത്തില്‍ അദ്ധ്യാപകന് ഊരിപ്പോരാനുള്ള സാധ്യതകള്‍ വിരളവുമാണ്. അറസ്റ്റിനു പൊലീസ് കാത്തു നില്‍ക്കുന്നത് ഫോണിന്റെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്.

വാള്‍ പേപ്പറില്‍ തന്നെ ഫോണിലെ സാംസഗ് നോട്ടില്‍ എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഫാത്തിമ വ്യക്തമാക്കിയിരുന്നു. ഈ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് അറസ്റ്റുകള്‍ പൊലീസ് ആരംഭിച്ചേക്കും. അതെ സമയം ഫാത്തിമ എഴുതിയ ഒരു കത്ത് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിന്റെ കയ്യിലുണ്ട് എന്ന് സൂചനയുണ്ട്. ലെറ്ററോ ഒരു ഇമെയിലോ ആണിത്. ഇത് തന്റെ കൈവശം എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഫാത്തിമ പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് പിതാവ് മറുനാടനോട് വെളിപ്പെടുത്തിയത്.

പക്ഷെ ഫാത്തിമയുടെ മരണം കാമ്പസിനെ ഉലയ്ക്കാന്‍ വേണ്ടതെല്ലാം കാമ്പസ് അധികൃതര്‍ ചെയ്യുന്നുണ്ട്. പരീക്ഷ നടത്താതെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ അധികൃതര്‍ വീട്ടിലേക്ക് അയച്ചപ്പോള്‍ മറ്റു വര്‍ഷക്കാര്‍ക്ക് പരീക്ഷയ്ക്ക് ഉള്ള തയ്യാറെടുപ്പുകള്‍ അധികൃതര്‍ പൂര്‍ത്തിയാക്കുന്നുണ്ട്. മരണം കാമ്പസിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള യത്നവും ഇതിനു പിന്നിലുണ്ട്. കാമ്പസില്‍ എല്ലാം സാധാരണ പോലെ നടപ്പാക്കുന്നു എന്ന് തെളിയിക്കാനുള്ള വ്യഗ്രത കാമ്പസില്‍ ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഇതിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി പളനി സാമിയെ സന്ദര്‍ശിക്കാന്‍ എത്തിയ കുടുംബം ഇപ്പോഴും ചെന്നൈയില്‍ തങ്ങുകയാണ്. എന്തെങ്കിലും തുടര്‍ നടപടികള്‍ സുദര്‍ശന്‍ പത്മനാഭന്റെ അറസ്റ്റ് ഉള്‍പ്പെടെ നടക്കുമോ എന്നുള്ള കാര്യം അറിയാനാണ് കുടുംബം ഇപ്പോഴും ചെന്നൈയില്‍ തങ്ങുന്നത്. അതേസമയം മുക്കുത്തിയണിഞ്ഞു നീല സാരി ധരിച്ച സ്ത്രീയെ ഇന്നലെ കുടുംബം നേരില്‍ക്കണ്ടു. ഏറ്റവും ഒടുവിലായി രാത്രിയില്‍ ഫാത്തിമയോട് സംസാരിച്ചത് ഈ സ്ത്രീ ആയിരുന്നു. പക്ഷെ എന്താണ് ഫാത്തിമയോട് സംസാരിച്ചത് എന്ന കാര്യം ഇവര്‍ കുടുംബത്തിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് ഈ സ്ത്രീയെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ചെന്നൈ അസിസ്റ്റന്റ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണറും ഡിജിപിയുമെല്ലാം കേസിന്റെ മേല്‍നോട്ടം നടത്തുന്നുമുണ്ട്. കേസില്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടു കേരളം തമിഴ്നാടിനു കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് കേസ് നടപടികള്‍ ശക്തമാക്കിയത്. അന്വേഷണം ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് വിടുകയും ചെയ്തിരുന്നു.

ആത്മഹത്യാക്കുറിപ്പില്‍ അദ്ധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐഐടിയുടേതെന്ന് പിതാവ് ലത്തീഫിന്റെ ആരോപണം. അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് എഫ് ഐ ആറില്‍ ചേര്‍ത്തിട്ടില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞു. മൊബൈല്‍ ഫോണുകളിലെ ഡാറ്റ നശിപ്പിച്ചതായും കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹ്യുമാമിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്.

കഴിഞ്ഞവര്‍ഷം സെന്റര്‍ സംഘടിപ്പിച്ച പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസില്‍ പ്രവേശനം നേടിയത്. തങ്ങളുടെ മകളായ ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ അദ്ധ്യാപകരോ ഉദ്യോഗസ്ഥരോ തന്നെയോ ഭാര്യയെയോ വിളിച്ച് ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്ന് ഫാത്തിമയുടെ പിതാവ് ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെയോ തന്റെ ഭാര്യയെയോ ആരും വിളിച്ചിട്ടില്ല. ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരണത്തിനു മുമ്പ് അമ്മയുമായി സംസാരിക്കുമ്പോള്‍ എസ് പി എന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും അത് സുദര്‍ശന്‍ പത്മനാഭനാണെന്ന് ഇപ്പോളാണ് മനസിലായതെന്നും ഫാത്തിമയുടെ ബന്ധുക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ മകള്‍ക്ക് അവളുടെ അദ്ധ്യാപകരില്‍ നിന്ന് മതപരവും ജാതീയവുമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പിതാവിന്റെ ആരോപണം. . തന്റെ പേരു തന്നെ അവിടെ ഒരു പ്രശ്നമായിരുന്നെന്ന് ഫാത്തിമ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ചില അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തന്നെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഫാത്തിമയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിശദമായ ആത്മഹത്യാക്കുറിപ്പില്‍ ഹേമചന്ദ്രന്‍, ബ്രഹ്മെ എന്നിവരുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്.

19 വയസുള്ള ഫാത്തിമയെ ഐഐടിയിലെ തന്റെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. ജൂലൈയില്‍ അഡ്മിഷന്‍ എടുത്ത ഫാത്തിമയാണ് നവംബര്‍ ഒമ്പതിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള വിഷമമാണ് ഫാത്തിമ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് പ്രതികരിച്ചത്. പക്ഷെ മൊബൈല്‍ ഫോണിന്റെ വാള്‍ പേപ്പറിലെ വാക്കുകള്‍ വെളിയില്‍ വന്നതോടെ ആത്മഹത്യ മാനസിക പീഡനം കാരണമാണെന്ന ആരോപണം ഉയരുകയായിരുന്നു. പക്ഷെ സാംസംഗ് നോട്ടില്‍ എന്താണ് ഫാത്തിമ കുറിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല. ആ ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ് ഫാത്തിമയുടെ മരണത്തില്‍ നിര്‍ണ്ണായകമായി മാറുക. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category