യുകെ മലയാളി സമൂഹത്തിനു പുതുമകള്‍ സമ്മാനിച്ച് കൊണ്ട് വ്യത്യസ്ത കലാരൂപങ്ങളും കര്‍മ്മ പരിപാടികളും കോര്‍ത്തിണക്കുന്ന ജിഎംഎ ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ചു നടത്തിയ വെല്‍ക്കം ഡാന്‍സ് അവതരണത്തിന്റെ പ്രത്യേകത കൊണ്ടും സാങ്കേതിക പുതുമ കൊണ്ടും വേറിട്ട അനുഭവം ആണ് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് ആയിരുന്ന വിനോദ് മാണിയുടെ മനസ്സില്‍ ഉദിച്ച വ്യത്യസ്തമായ വെല്‍ക്കം ഡാന്‍സ് എന്ന സങ്കല്‍പ്പം പ്രളയം എന്ന മഹാ വിപത്തില്‍ മുങ്ങി പോയപ്പോള്‍ ഈ വര്‍ഷം ജിഎംഎ എന്ന സംഘടനയെ നയിക്കുവാനായി മുന്നോട്ടു വന്ന സിബി, ബിനുമോന്, ജോര്‍ജ് കുട്ടി കൂട്ടുകെട്ട് അരയും തലയും മുറുക്കി അത് ഏറ്റെടുത്തപ്പോള്‍ ജിഎംഎയുടെ സ്വപ്ന സാക്ഷാല്ക്കാരത്തോടൊപ്പം പുതു ചരിത്രത്തിന്റെ വാതായനങ്ങള്‍ തുറക്കുകയും ചെയ്തു.
യുകെകെസിഎ, യുക്മ പോലുള്ള മഹാ സംഘടനകള്‍ മാത്രം ചെയ്തു വന്നിരുന്ന വെല്‍ക്കം ഡാന്‍സ് എന്ന കലാരൂപം കേവലം 150 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ജിഎംഎ സ്വന്തമായി ഗാനം എഴുതി സംഗീതം നല്കി പാടി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളി തന്നെ ആയിരുന്നു. നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും കൊണ്ട് ഏതു വെല്ലുവിളികളെയും തരണം ചെയ്യുന്ന ജിഎംഎ ഈ വെല്ലുവിളിയെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു.
അവതരണത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് യുകെ മലയാളികള്‍ക്ക് ഇതിനോടകം നിരവധി കവിതകളും ഗാനങ്ങളും രചിച്ചു സുപരിചിതനായ ജിഎംഎയുടെ തന്നെ അംഗമായ റോയി പാനികുളം ആണ്. ജിഎംഎ എന്ന അസോസിയേഷനെ മുന്നില്‍ കണ്ടു കൊണ്ടു റോയി രചിച്ച വരികള്‍ മലയാളക്കരയില്‍ പ്രശസ്തരായ സംഗീത സംവിധായകരില്‍ മുന്‍ നിരയില്‍ ഉള്ള ഷാന്റി ആന്റണി അങ്കമാലി എന്ന പ്രതിഭാധനനായ സംഗീത സംവിധായകനിലൂടെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഗീത സാക്ഷാല്‍ക്കാരമായി മാറുകയായിരുന്നു.
ഗാനത്തിന്റെ അന്തസത്ത കളയാതെ ശ്രോതാക്കളുടെ മനസ്സില്‍ തത്തി കളിക്കുന്ന ശബ്ദ മാധുര്യത്തോടെ അവതരിപ്പിക്കുക എന്ന വെല്ലുവിളി ജിഎംഎയുടെ സ്വകാര്യ അഹങ്കാരമായ സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീതരായ കലാകാരന്മാര് ഏറ്റെടുത്തപ്പോള്‍ അവിടെ വിരിഞ്ഞത് സംഗീതത്തിന്റ വേറിട്ട ഒരു അനുഭവം ആയിരുന്നു. ജിഎംഎയുടെ അനുഗ്രഹീത ഗായകര്‍ ആയ സിബി ജോസഫ്, സോണി ജോസഫ്, ബിനുമോന് കുര്യാക്കോസ്, ബിന്ദു സോമന്, റെനി കുഞ്ഞുമോന്, ശരണ്യ ആനന്ദ്, ഫ്ളോറന്‍സ് ഫെലിക്സ് എന്നിവരുടെ മാധുര്യമേറിയ ആലാപനത്തിന്റെ മാധുര്യമാണ് ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത്.
കുട്ടികളും മുതിര്‍ന്നവരും അടക്കം അന്പതില്പരം കലാകാരന്മാരെ കലാഭവന്‍ നൈസ് എന്ന അതുല്യ പരതിഭയുടെ ശിക്ഷണത്തില്‍ വേദിയില്‍ അണി നിരത്തുക എന്ന വെല്ലുവിളി ഊര്‍ജ്ജസ്വലരായ കമ്മറ്റിക്കാരോടൊപ്പം ഏറ്റെടുത്ത ലൗലി ചേച്ചി എന്ന ജിഎംഎയുടെ സ്വന്തം ലൗലി സെബാസ്റ്റ്യന്‍ ആയിരുന്നു. ജിഎംഎയുടെ നാള്‍വഴികളിലൂടെ ഉള്ള ഓരോ കാര്യങ്ങളെയും കോര്‍ത്തിണക്കി കൊണ്ട് റോയി പാനികുളം രചിച്ച വരികള്‍ ഷാന്റി ആന്റണി സംഗീതം നിര്‍വ്വഹിച്ച ജിഎംഎയുടെ അനുഗ്രഹീത ഗായകരായ സിബി ജോസഫ്, സോണി, ജോസഫ്, ബിനുമോന് കുര്യാക്കോസ്, ബിന്ദു സോമന്, റിനി കുഞ്ഞുമോന്, ഫ്ളോറന്‍സ് ഫെലിക്സ് എന്നിവരുടെ സ്വരമാധുരിയില്‍ അലയടിച്ചുയര്‍ന്ന ഗാനത്തിനൊപ്പം കലാഭവന്‍ നൈസിന്റെ പരിശീലനത്തില്‍ അമ്പതില്‍ പരം കുട്ടികളും മുതര്‍ന്നവരും തിമര്‍ത്താടിയപ്പോള്‍ സദസ്സിലുള്ള കാണികള്‍ക്ക് വേറിട്ട അനുഭവം ആയിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.