1 GBP = 92.80 INR                       

BREAKING NEWS

വേദനയില്ലാത്ത ലോകത്തേക്ക് ജാക്വിലിന്‍ മടങ്ങി; കാന്‍സര്‍ ബാധിച്ചു മരിച്ച മലയാളി നഴ്‌സിന്റെ വിടവാങ്ങലില്‍ വിതുമ്പി യുകെ മലയാളി സമൂഹം; ഇന്ന് സംസ്‌കാരം

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

റെ നാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരുന്ന അയര്‍ലന്റിലെ ജാക്വിലിന്‍ മരണത്തിനു കീഴടങ്ങി. 43 വയസ് മാത്രമായിരുന്നു പ്രായം. ഇന്നലെ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. ഈ ഹോസ്പിറ്റലിലെ തന്നെ സ്റ്റാഫ് നഴ്‌സായിരുന്നു ജാക്വിലിന്‍. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ജാക്വിലിന്‍ രാമപുരം സ്വദേശിനിയാണ്.

കില്‍ക്കെനിയിലെ കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവാണ് (കോട്ടയം ബിജു) ഭര്‍ത്താവ്. ജോയല്‍ (ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥി), നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോവാന്‍, നോയല്‍ (നാലു വയസ്) ജോസ്ലിന്‍ (രണ്ടു വയസ്) എന്നിവരാണ് മക്കള്‍. കില്‍ക്കെനിയിലെ ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ജാക്വിലിന്‍ വേദനയില്ലാത്ത ലോകത്തേക്ക് ജാക്വിലിന്‍ മടങ്ങിയപ്പോള്‍ അച്ഛനും നാലു കുട്ടികളുമാണ് അയര്‍ലന്റിലെ മലയാളി മനസ്സിന് നൊമ്പരമാകുന്നത്. 
കില്‍ക്കെനിയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജാക്വിലിന്റെ മരണവാര്‍ത്തയറിഞ്ഞ് കില്‍ക്കെനിയിലെ മലയാളികള്‍ കുടുംബത്തിന് ആശ്വാസമേകിക്കൊണ്ട് ഒപ്പമുണ്ട്. ജാക്വിലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നിരവധി പ്രവര്‍ത്തകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കില്‍ക്കെനിയില്‍ എത്തിക്കഴിഞ്ഞു.

പാട്ടുകളെ ഏറെ സ്‌നേഹിച്ചിരുന്ന ജാക്വിലിന്‍ വിടവാങ്ങുമ്പോള്‍ ദുഃഖം താങ്ങാനാവാതെ വിതുമ്പുകയാണ് യുകെ മലയാളി സമൂഹവും. രാമപുരം സ്വദേശിനിയായ ജാക്വിലിന്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ നിന്നാണ് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. മൂന്നാമത്തെ കുട്ടി ജനിക്കും മുമ്പ് ശ്വാസകോശ ക്യാന്‍സര്‍ ചികിത്സ പൂര്‍ണ്ണമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും ഇളയ കുട്ടിയെ ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് വീണ്ടും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇടവിട്ട് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ജാക്വിലിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കില്‍ക്കെനിയിലെ ഡീന്‍ സ്ട്രീറ്റിലുള്ള സെന്റ് കനിസസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. സമാപന ശുശ്രൂഷകള്‍ വാട്ടര്‍ഫോഡ് റോഡിലുള്ള ഫോക്സ്ടൗണ്‍ സെമിട്രിയില്‍ വച്ചാണ് നടത്തപ്പെടുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക് മൃതദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തു മണി വരെ ജാക്വിലിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10. 30 മുതല്‍ സെന്റ് കനിസസ് പള്ളിയ്ക്ക് സമീപമുള്ള ഫ്യുണറല്‍ ഹോമിലും (Hetirs funeral home kilkenny, EIRCODE  R95V440 ) മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്നായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയിലേക്ക് കൊണ്ടു പോവുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category