1 GBP = 94.40 INR                       

BREAKING NEWS

സുദര്‍ശനന്‍ പിള്ളയുടെ സംസ്‌കാരം നാളെ ലണ്ടന്‍ മനോര്‍ പാര്‍ക്കില്‍; ഈസ്റ്റ് ഹാം മലയാളിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ഴിഞ്ഞ ചൊവ്വാഴ്ച ഈസ്റ്റ്ഹാമില്‍ അന്തരിച്ച സുദര്‍ശനന്‍ പിള്ളയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ ആദരാഞ്ജലികളര്‍പ്പിക്കുകയാണ്് യുകെ മലയാളികള്‍. 56 വയസ് മാത്രം പ്രായമുണ്ടായിരുന്ന സുദര്‍ശനന്‍ പിള്ള ന്യൂഹാം ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം നാളെ തിങ്കളാഴ്ച നടക്കും. രാവിലെ പത്തു മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ മനോര്‍പാര്‍ക്ക് സിമെട്രി ആന്റ് ക്രിമറ്റോറിയത്തിലാണ് സംസ്‌കാരം നടക്കുക. 

ഈസ്റ്റ്ഹാമിലെ 13 ആരഗോണ്‍ റോഡില്‍ കുടുംബ സമേതം താമസിച്ചിരുന്ന സുദര്‍ശനന്‍ പിള്ള പ്യൂറ ഫുഡ്‌സ് ലിമിറ്റഡിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ശ്രീകുമാരി പിള്ള. സുമേഷ് പിള്ള (27), മഹേഷ് പിള്ള (25) എന്നിവരാണ് മക്കള്‍. സുദര്‍ശനന്‍ പിള്ളയുടെ മാതാപിതാക്കള്‍ വര്‍ക്കല നെല്ലേറ്റില്‍ സ്വദേശികളായിരുന്നു. സിംഗപ്പൂരിലായിരുന്നു സുദര്‍ശനന്‍ പിള്ളയുടെ ജനനം. ഭാര്യ ശ്രീകുമാരി പിള്ള വര്‍ക്കല വെങ്കുളം സ്വദേശിനിയാണ്.

സിറ്റി ഓഫ് ലണ്ടന്‍ സിമിട്രി ആന്റ് ക്രിമറ്റോറിയത്തില്‍ നാളെ രാവിലെ പത്തു മണിയോടെയാണ് സംസ്‌കാരം നടക്കുക. ചടങ്ങുകള്‍ക്കു ശേഷം റീഫ്രഷ്‌മെന്റ് സൗകര്യവും ഏല്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്‌കാര സ്ഥലത്തിന്റെ വിലാസം
City of London Cemetery & Crematorium, Aldersbrook Rd, Manor Park, London E12 5DQ
റീഫ്രഷ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലം
Malayalee Association Of The UK buildings based at 671 Romford Rd, Manor Park, London E12 5AD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category