1 GBP = 94.00 INR                       

BREAKING NEWS

പരമ്പരാഗത വോട്ട് ബാങ്കുകള്‍ എല്ലാം വിട്ടു പോകുന്നു; ലിബറല്‍ ഡെമോക്രാറ്റ്സും ലേബറും ബ്രക്സിറ്റ് പാര്‍ട്ടിയും പ്രതിസന്ധിയില്‍; തൊഴിലാളി വര്‍ഗത്തിന്റെയും കുടിയേറ്റക്കാരുടെയും വരെ ഹീറോ ആയി ബോറിസ് ജോണ്‍സന്റെ അസാധാരണ കുതിപ്പ്

Britishmalayali
kz´wteJI³

റ്റെല്ലാ പാര്‍ട്ടികളിലെയും നേതാക്കന്‍മാരെയും പിന്നിലാക്കിക്കൊണ്ട് ടോറി നേതാവും പ്രധാനമന്ത്രിയുമായ ബോറിസ് ജോണ്‍സന്‍ ജനപ്രിയതയുടെ കാര്യത്തില്‍ മുന്നേറുന്നുവെന്ന് ഏറ്റവും പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നു. ഈ ആഴ്ച പുറത്ത് വന്നിരിക്കുന്ന ഡാറ്റപോള്‍ സര്‍വേഫലം അനുസരിച്ച് കഴിഞ്ഞ ആഴ്ചത്തെ 12 പോയിന്റ് ലീഡില്‍ നിന്നും കണ്‍സര്‍വേറ്റീവുകളുടെ ലീഡ് 15 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് പ്രകാരം ടോറികള്‍ക്ക് 45 ശതമാനം പേരുടെ പിന്തുണയും ലേബറിന് 30 ശതമാനം പേരുടെ പിന്തുണയുമാണുള്ളത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 11 ശതമാനം പേരുടെയും ബ്രക്സിറ്റ് പാര്‍ട്ടിക്ക് ആറ് ശതമാനം പേരുടെയും പിന്തുണയാണ് നേടാന്‍ സാധിക്കുന്നത്.

പരമ്പരാഗത വോട്ടുകള്‍ എല്ലാം വിട്ട് പോകുന്നത് ലിബറല്‍ ഡെമോക്രാറ്റുകളെയും ലേബറിനെയും ബ്രക്സിറ്റ് പാര്‍ട്ടിയെയും കടുത്ത പ്രതിസന്ധിയാക്കിയിരിക്കുകയാണ്. ഇതിനിടെ  തൊഴിലാളി വര്‍ഗത്തിന്റെയും കുടിയേറ്റക്കാരുടെയും വരെ ഹീറോ ആയി ബോറിസ് ജോണ്‍സന്റെ അസാധാരണ കുതിപ്പ് തുടരുകയുമാണ്. ടോറികളുടെ ചില നയങ്ങള്‍ താഴെത്തട്ടിലുള്ള ലിബറല്‍ ഡമോക്രാറ്റ് അനുയായികളെ പോലും ആകര്‍ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രക്സിറ്റിനെ തീര്‍ത്തും അനുകൂലിക്കുന്ന സുതാര്യമായ ബോറിസിന്റെ നിലപാട് കാരണം യുകെ യൂണിയനില്‍ നിന്ന് വിട്ട് പോകുന്നതിനെ പിന്തുണയ്ക്കുന്ന ഏരിയകളില്‍ നിന്നുമുള്ള ബോറിസിന്റെ പിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് ലേബറിന് പ്രാമുഖ്യമുള്ള നോര്‍ത്തേണ്‍ വര്‍ക്കിംഗ് ക്ലാസ് ഏരിയകളില്‍ നിന്നുള്ള നിരവധി ലേബര്‍ സീറ്റുകള്‍ ബോറിസ് പിടിച്ചെടുക്കുമെന്ന പ്രവചനവും ശക്തമാണ്. ഏറ്റവും പുതിയ സര്‍വേ അനുസരിച്ച് വോട്ടിംഗ് പാറ്റേണില്‍ വിവിധ ഏരികളില്‍ വ്യത്യാസങ്ങളേറെയുണ്ടെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ബോറിസിന് 108 സീറ്റുകളുടെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചനം. ബ്രക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന കുടിയേറ്റ നയത്തിന്റെ കാര്യത്തില്‍ ടോറികള്‍ വ്യക്തമായ നിലപാട് പുലര്‍ത്തുന്നതും അവരുടെ ജനകീയത വര്‍ധിക്കുന്നത് മറ്റൊരു കാരണമായി വര്‍ത്തിച്ചിട്ടുണ്ട്.

പുതിയ ടോറി ഗവണ്‍മെന്റിന്റെ കാലത്ത് കുടിയേറ്റം കുറയുമെന്നാണ് പുതിയ പോളില്‍ 40 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. കുടിയേറ്റം കൂടുമെന്ന് പറഞ്ഞിരിക്കുന്നത് വെറും 13 ശതമാനം പേര്‍ മാത്രമാണ്. എന്നാല്‍ പുതിയ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് കുടിയേറ്റം വര്‍ധിക്കുമെന്നാണ് 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് കുടിയേറ്റം കുറയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് വെറും 15 ശതമാനം പേര്‍ മാത്രമാണ്. നിജെല്‍ ഫെരാജിന്റെ ബ്രക്സിറ്റ് പാര്‍ട്ടിയിലെ നിരവധി സ്ഥാനാര്‍ത്ഥികള്‍ ടോറികളോട് ഏറ്റ് മുട്ടി വോട്ട് വിഘടിച്ച് പോകുമെന്ന ഭയത്താല്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടുണ്ട്. ഫെരാജിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായെന്നാണ് പോളില്‍ പങ്കെടുത്തിരിക്കുന്ന മിക്ക വോട്ടര്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചക്കിടെ നെറ്റ് അപ്രൂവല്‍ റേറ്റിംഗിന്റെ കാര്യത്തിലും ബോറിസ്, കോര്‍ബിനെ കടത്തി വെട്ടിയിട്ടുണ്ട്. ഇത് പ്രകാരം ബോറിസിന്റെ റേറ്റിംഗ് ആദ്യം പ്ലസ് രണ്ടായിരുന്നു. അത് പിന്നീട് മൈനസ് അഞ്ചായി ഇടിഞ്ഞിരുന്നുവെങ്കിലും പിന്നീട് പ്ലസ് നാലായി ഉയര്‍ന്നിട്ടുണ്ട്. കോര്‍ബിന്റെ റേറ്റിംഗ് മൈനസ് 43ല്‍ നിന്നും മൈനസ് 48 ആയി താഴുകയും പിന്നീട് വീണ്ടും മൈനസ് 43 ആയി വര്‍ധിച്ചിട്ടുണ്ട്. അപ്പര്‍/ മിഡില്‍ ക്ലാസുകാരില്‍ 45 ശതമാനം പേരും ടോറികള്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് പുതിയ പോള്‍ഫലം വെളിപ്പെടുത്തുന്നു. അവരില്‍ 32 ശതമാനം പേര്‍ ലേബറിനും 10 ശതമാനം പേര്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കുമാണ് വോട്ട് ചെയ്യുക. എന്നാല്‍ ഈ വിഭാഗത്തില്‍ പെടുന്ന വെറും അഞ്ച് ശതമാനം പേര്‍ മാത്രമാണ് ബ്രക്സിറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയെന്നും വ്യക്തമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category