1 GBP = 94.00 INR                       

BREAKING NEWS

കത്തോലിക്കാ വിശ്വാസികളെ തേടി മറ്റൊരു മാരക പാപം കൂടി; പ്രകൃതിചൂഷണം അതിരു കടന്നതോടെ കുമ്പസരിക്കേണ്ട മാരക പാപമാക്കി മാറ്റി പോപ്പ് ഫ്രാന്‍സിസ്; പ്രകൃതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി മാര്‍പ്പാപ്പ രംഗത്ത്

Britishmalayali
kz´wteJI³

ലോകമെമ്പാടുമുളള അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി പ്രകൃതി സംരക്ഷണം കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ പോപ്പ് ഫ്രാന്‍സിസ് ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.  ഇത് പ്രകാരം പ്രകൃതി ചൂഷണത്തെ പുതിയ പാപത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ഒരുങ്ങുന്നത്. ലോകമാകമാനം പ്രകൃതി ചൂഷണം അതിര് കടന്നതോടെ അതിനെ കുമ്പസരിക്കേണ്ടുന്ന പാപത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് പോപ്പ് ഫ്രാന്‍സിസ്. ഇതിന്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തെ വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് മാര്‍പ്പാപ്പ നടത്തി വരുന്നത്.

ഏവരുടെയും വാസസ്ഥാനമായ ഭൂമിയെ സംരക്ഷിക്കുന്നതിനായി കത്തോലിക്കാ ചര്‍ച്ചിന്റെ പ്രമാണങ്ങളില്‍ പ്രകൃതി ചൂഷണത്തെ പുതിയ പാപമാക്കി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നാണ് വെള്ളിയാഴ്ച റോമില്‍ സംസാരിക്കവെ പോപ്പ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ആമസോണിലെ പരിസ്ഥിതി പരമായ അപടകങ്ങളെ എടുത്ത് കാട്ടുന്ന ബിഷപ്പുമാരുടെ യോഗം കഴിഞ്ഞ മാസം വിളിച്ച് കൂട്ടിയ ശേഷമാണ്  പോപ്പ് പുതിയ നീക്കത്തിനും ഒരുങ്ങുന്നത്. പരിസ്ഥിതിക്കെതിരായ മനുഷ്യന്റെ പ്രവര്‍ത്തനത്തെ പുതിയ പാപമാക്കാന്‍ കത്തോലിക്കാ സഭ ആലോചിക്കുന്നുവെന്നാണ് പോപ്പ് പറയുന്നത്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പീനല്‍ ലോ അംഗങ്ങളെ റോമില്‍ വച്ച് അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പോപ്പ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. സ്വവര്‍ഗരതിക്കാര്‍, ജിപ്സികള്‍, ജൂതന്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ ചില രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റം കാണുമ്പോള്‍ തനിക്ക് ഹിറ്റ്ലറെ ഓര്‍മ വരുന്നുവെന്നും പോപ്പ് പറയുന്നു. നാസിസം തിരിച്ച് വരുന്നതിന്റെ അടയാളങ്ങള്‍  കാണാന്‍ സാധിക്കുന്നുവെന്നാണ്  ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ക്രിമിനല്‍ ലോയില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് കൊണ്ട് പോപ്പ് വെളിപ്പെടുത്തിയിരുന്നു.

ഹിറ്റ്ലറുടെ കാലത്തുള്ളത് പോലെ സ്വവര്‍ഗപ്രേമികളെയും ജൂതന്‍മാരെയും ജിപ്സികളെയും ദ്രോഹിക്കുന്ന നടപടികള്‍ ഇന്നും ചില രാജ്യങ്ങളില്‍ അരങ്ങേറുന്നുണ്ടെന്നും അതില്‍ ആശങ്കയുണ്ടെന്നും ആരുടെയും പേര് എടുത്ത് പറയാതെ പോപ്പ് പരാമര്‍ശിച്ചിച്ചിട്ടുണ്ട്. എന്നാല്‍ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാറോയ്ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് പോപ്പ് ഉയര്‍ത്തിയതെന്ന് വ്യക്തമായിട്ടുമുണ്ട്. ജനുവരി ഒന്നിന് അധികാരമേല്‍ക്കുന്നതിന് മുമ്പ് ബൊല്‍സൊനോറോ സ്വവര്‍ഗ പ്രേമികള്‍, ജിപ്സികള്‍, ജൂതന്‍മാര്‍ എന്നിവര്‍ക്കെതിരെ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category