1 GBP = 93.35 INR                       

BREAKING NEWS

കെയറര്‍മാരുടെ ഷിഫ്റ്റ് എട്ട് മണിക്കൂറാക്കി നിയന്ത്രിക്കാന്‍ വീണ്ടും നീക്കം; ഇന്ത്യന്‍ വംശജനായ കെയര്‍ ഇംഗ്ലണ്ട് തലവന്റെ നിലപാട് ശ്രദ്ധേയം; 12 മണിക്കൂര്‍ ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് കെയറര്‍മാര്‍

Britishmalayali
kz´wteJI³

സോഷ്യല്‍ കെയര്‍ സെക്ടറില്‍ നിലവിലുള്ള 12 മണിക്കൂര്‍ ഷിഫ്റ്റുകളുടെ കാര്യത്തില്‍ പുനരവലോകനം വേണമെന്നും ഇവ എട്ട് മണിക്കൂറാക്കി ചുരുക്കണമെന്നും കെയര്‍ പ്രൊവൈഡര്‍മാരോട് നിര്‍ദേശിച്ച് ഇന്ത്യന്‍ വംശജനായ കെയര്‍ ഇംഗ്ലണ്ട് തലവന്‍ അവിനാഷ് ഗോയല്‍ രംഗത്തെത്തി. ഹാള്‍മാര്‍ക്ക് കെയര്‍ ഹോംസിന്റെ മാനേജിംഗ് ഡയറക്ടറും കെയര്‍ ഇംഗ്ലണ്ടിന്റെ ചെയറുമായ ഇദ്ദേഹത്തിന്റെ നിര്‍ദേശം വളരെ നിര്‍ണായകമായാണ് പരിഗണിക്കപ്പെടുന്നത്.ഇന്റിപെന്റന്റ് കെയര്‍ സര്‍വീസസിനെ പ്രതിനിധീകരിക്കുന്നതാണ് കെയര്‍ ഇംഗ്ലണ്ട്. എന്നാല്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് തന്നെ വേണമെന്നാണ് കെയറര്‍മാരുടെ നിലപാട്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഈ മേഖല ഒന്നിച്ച് രംഗത്തിറങ്ങണമെന്നാണ് ഗോല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.നിലവിലെ 12 മണിക്കൂര്‍ ഷിഫ്റ്റ് എന്നത് വളരെ ദൈര്‍ഘ്യമേറിയ സമയമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ബുധനാഴ്ച ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഗോയല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്രയും മണിക്കൂറുകള്‍ ഒരു സ്റ്റാഫ് മെമ്പറിന് ഉല്‍പാദനക്ഷമമായും രോഗികളുടെ സുരക്ഷിതമായ കെയറിംഗ് ഉറപ്പ് വരുത്തുന്ന വിധത്തിലും നിലകൊള്ളാനാവില്ലെന്നാണ് ഗോയല്‍ മുന്നറിയിപ്പേകുന്നത്. 12 മണിക്കൂറിന്റെ തുടക്കം  മുതല്‍ ഒടുക്കം വരെ ഒരേ പോലെ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കുമാവില്ലെന്നും അതിനാല്‍ കെയറര്‍മാരുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി വെട്ടിക്കുറയ്ക്കണമെന്നും ഗോയല്‍ നിര്‍ദേശിക്കുന്നു.
താന്‍ ജോലി ചെയ്തിരുന്ന കെയര്‍ ഹോമില്‍ 12 മണിക്കൂര്‍ ഷിഫ്റ്റുകള്‍ ഇല്ലാതാക്കാന്‍ താന്‍ ഏറെ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ആരും അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഗോയല്‍ വേദനയോടെ വെളിപ്പെടുത്തുന്നു. താന്‍ ഇത്തരത്തില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവിടുത്തെ ജീവനക്കാര്‍ രാജി വയ്ക്കുകയും മൂന്ന് ദിവസം കൊണ്ട് 36 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന മറ്റ് എംപ്ലോയര്‍മാര്‍ക്ക് കീഴില്‍ ജോലിക്ക് ചേരുകയും ചെയ്യുകയുണ്ടായെന്ന് ഗോയല്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ മണിക്കൂറുകളോളം വിവിധ ഇടങ്ങളില്‍  ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍മാരുടെ കാര്യക്ഷമതയും ഉല്‍പാദന ക്ഷമതയും കുറയുമെന്നും അത് രോഗികളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും കെയര്‍ ഇംഗ്ലണ്ട് ആന്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കൊണ്ട് ഗോയല്‍ മുന്നറിയിപ്പേകുന്നു.

പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കെയറര്‍മാര്‍ ഏറെയുണ്ടെന്നും ഗോയല്‍ എടുത്ത് കാട്ടുന്നു.ഷിഫ്റ്റുകളുടെ സമയം വെട്ടിക്കുറച്ചലാല്‍ തങ്ങള്‍ക്ക് ജീവനക്കാരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന ആശങ്ക അടുത്തിടെ നടന്ന മറ്റൊരു കോണ്‍ഫറന്‍സില്‍ വച്ച്  കെയര്‍ പ്രൊവൈഡര്‍മാര്‍ ഉയര്‍ത്തിയിരുന്നു. ഗോയലും ഈ മേഖലയിലെ മറ്റ് ലീഡര്‍മാരും ഉള്‍പ്പെട്ട ഒരു  പാനല്‍ ഡിസ്‌കഷനിലെട കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഒരാള്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമെന്നോണമാണ് ഗോയല്‍ ഇത്രയും വിശദീകരിച്ചിരിക്കുന്നത്.നിലവിലെ ഷിഫ്റ്റ് പാറ്റേണുകള്‍ക്ക് ഏറെ പ്രശ്നങ്ങളുണ്ടെന്നും സിംഗിള്‍ മദേര്‍സിനെ പോലുള്ളവര്‍ കെയര്‍ വര്‍ക്കിംഗില്‍ നിന്നും വിട്ട് നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ടെന്നും ഗോയല്‍ മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category