kz´wteJI³
ഇന്‍ഡോര്‍: ബംഗ്ലാദേശിനെ മുച്ചൂടും മുടിപ്പിച്ച പ്രകടനത്തോടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 130 റണ്‍സിനും ജയം. ഇന്ത്യയ്ക്കു വേണ്ടി ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് (243) മാന്‍ ഓഫ് ദ് മാച്ച്. രണ്ടാം ദിനം 343 റണ്‍സ് ലീഡ് നേടിയപ്പോഴേ ഇന്ത്യ വിജയം 99 ശതമാനം ഉറപ്പിച്ചു. രാവിലെ ആദ്യ സെഷനില്‍ തന്നെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബോളര്‍മാര്‍ അത് നൂറു ശതമാനം ഉറപ്പിച്ചു. മുഷ്ഫിഖുര്‍ റഹിമിനെ സ്ലിപ്പില്‍ രോഹിത് കൈവിട്ടില്ലായിരുന്നുവെങ്കില്‍ ബംഗ്ലാദേശ് ഇതിലും നേരത്തെ തീര്‍ന്നേനെ.
ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിഖുര്‍ (150 പന്തില്‍ 64) അര്‍ധ സെഞ്ചുറി നേടി ടീമിന്റെ ടോപ് സ്കോററായി. ലിട്ടന്‍ ദാസ് (39 പന്തില്‍ 35), മെഹ്ദി ഹസന് (55 പന്തില്‍ 38) എന്നിവര്‍ക്കൊപ്പമുള്ള മുഷ്ഫിഖുറിന്റെ കൂട്ടുകെട്ടുകളാണ് ബംഗ്ലാദേശ് ഇന്നിങ്സ് 200 കടത്തിയത്. മുഹമ്മദ് ഷമി (431), ആര്.അശ്വിന് (342), ഉമേഷ് യാദവ് (251), ഇഷാന്ത് ശര്‍മ (131) എന്നിവരാണ് ബംഗ്ല വിക്കറ്റുകള്‍ പങ്കുവച്ചത്.
രണ്ടാം ദിനത്തില്‍ കുറിച്ച ആറിന് 493 എന്ന സ്കോറില്‍ തന്നെ ഇന്ത്യ ഡിക്ലയര്‍ ചെയ്തതോടെ മോണിങ് സെഷനില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തെ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് എങ്ങനെ ചെറുക്കും എന്നതിലായി ടെസ്റ്റിന്റെ ഭാവി. കളി തുടങ്ങി ഏഴ് ഓവറായപ്പോഴേയ്ക്കും ഓപ്പണര്‍ ഇമ്രുല്‍ കൈസ് (6), ഷദ്മന്‍ ഇസ്ലാം (6) എന്നിവര്‍ പവിലിയനില്‍ മടങ്ങി എത്തി.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സ് ജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോലി 10 ജയങ്ങള്‍. ഒന്‍പത് ഇന്നിങ്സ് ജയങ്ങള്‍ നേടിയ ധോണിയെയാണ് മറികടന്നത്.മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിന്റെ പേരിലാണ് ലോക റെക്കോര്‍ഡ് 22 ഇന്നിങ്സ് ജയങ്ങള്‍. സ്കോര്‍: ബംഗ്ലാദേശ്150, 213. ഇന്ത്യ ആറിനു 493 ഡിക്ലയര്‍. . ഇന്ത്യയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് കൂടിയാണിത്. രണ്ടാം ടെസ്റ്റ് 22 മുതല്‍ കൊല്‍ക്കത്തയില്‍ നടക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam