1 GBP = 93.40 INR                       

BREAKING NEWS

അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങള്‍ കാമ്പസില്‍ എത്തിയപ്പോള്‍ അലമുറയിട്ട് കരഞ്ഞ് സഹപാഠികള്‍; മൂന്ന് ഗ്രാമങ്ങളിലും കണ്ണീര്‍മഴ; അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രങ്ങള്‍ക്ക് വിട ചൊല്ലി സുഹൃത്തുക്കളും സഹപാഠികളും: മീനച്ചിലാറ് കൊണ്ടു പോയ കൗമാര സ്വപ്നങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി

Britishmalayali
kz´wteJI³

കോട്ടയം: മീനച്ചിലാര്‍ കൊണ്ടു പോയ മൂന്ന് കൗമാരക്കാര്‍ക്കും സഹപാഠികള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. അലന്റെയും ഷിബിന്റെയും അശ്വിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ കാമ്പസില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന സുഹൃത്തുക്കള്‍ക്ക് അത് താങ്ങാനാവുന്നതിലും വലിയ കാഴ്ചയായിരുന്നു. ഇന്നലെ വരെ തങ്ങള്‍ക്കൊപ്പം നടന്ന് ഭാവി സ്വപ്നങ്ങള്‍ പങ്കുവെച്ച സുഹൃത്തുക്കള്‍ ഇത്ര പെട്ടെന്ന് വിട്ടു പിരിഞ്ഞു പോകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനാല്‍ തന്നെ മൂവരുടെയും ചേതനയറ്റ ശരീരം കണ്ട സുഹൃത്തുക്കളും സഹപാഠികളുമെല്ലാം അലമുറയിട്ടു കരഞ്ഞു.

കുട്ടികളുടെ കണ്ണുനീരും സങ്കടപ്പെരുമഴയുമെല്ലാം കണ്ടു നിന്നവരെ എല്ലാം ഈറനണിയിച്ചു. ഇന്നലെ വരെ ചിരിച്ചും കളിച്ചും നടന്ന മൂന്ന് കുട്ടികളുടെയും മരണം മൂന്ന് ഗ്രാമങ്ങളിലും തോരാക്കണ്ണീരായി. നാടു മുഴുവനും മൂന്ന് പേര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ഓടി എത്തി. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി സ്‌കൂളില്‍ എത്തിച്ചപ്പോള്‍ സഹപാഠികളില്‍ പലരുടെയും നിയന്ത്രണംവിട്ടു. അലനും ഷിബിനും അശ്വിനുമൊപ്പം കടവിലിറങ്ങിയ മറ്റ് 5 സുഹൃത്തുക്കളും കണ്ണീരടക്കാനാവാതെ വിങ്ങിപ്പൊട്ടി.

മീനച്ചിലാറിലെ മൈലപ്പള്ളിക്കടവിലാണ് മൂന്ന് പേരും മുങ്ങിമരിച്ചത് കെ.സി. അലന്‍, ഷിബിന്‍ ജേക്കബ്, അശ്വിന്‍ കെ. പ്രസാദ് എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. 3 പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളായിരുന്നു. അശ്വിന്റെ മൃതദേഹം ഇന്നലെ (16) രാവിലെ എട്ടേമുക്കാലോടെയാണു മൈലപ്പള്ളിക്കടവ് തൂക്കുപാലത്തിനു സമീപത്തുനിന്നു ഫയര്‍ഫോഴ്സ് കണ്ടെടുത്തത്. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച തന്നെ കണ്ടെടുത്തിരുന്നു.

സ്‌കൂളില്‍നിന്നു വിനോദയാത്രയ്ക്കായി വ്യാഴാഴ്ച വൈകിട്ടു പുറപ്പെട്ട പ്ലസ് ടു ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വിവരം അറിഞ്ഞ് വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയിരുന്നു. സുഹൃത്തുക്കളെ അവസാനമായി ഒരു നോക്കു കാണാന്‍ ഇവരും ഇന്നലെ സ്‌കൂളിലെത്തി. പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 1:15 ന് മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയി. ചടങ്ങുകള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ് നേതൃത്വം നല്‍കി.

അശ്വിന്റെ മൃതദേഹം 4 മണിക്ക് മുട്ടമ്പലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. അലന്റെ സംസ്‌കാരം ഇന്ന് 2ന് ചിങ്ങവനം പരുത്തുംപാറ സെന്റ് ലൂക്സ് സിഎംഎസ് ആംഗ്ലിക്കന്‍ സഭ സെമിത്തേരിയില്‍ നടക്കും. അമ്മ: സൂസമ്മ, സഹോദരന്‍ കെ.സി.അജയ്. ഷിബിന്റെ സംസ്‌കാരം ഇന്ന് 3ന് മീനടം ഈസ്റ്റ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പുതുപ്പള്ളി ഐ എച്ച്ആര്‍ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം തൂക്കുപാലം കാണാനായി മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവില്‍ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയ അശ്വിന്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ കൂടി കാണാതാകുകയായിരുന്നു. ഇതില്‍ അലന്റെയും ഷിബിന്റെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും വിനോദ യാത്ര പോകാന്‍ പണമില്ലാതിരുന്ന ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാര്‍ത്ഥികള്‍ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാന്‍ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലന്‍ ഒഴുക്കില്‍ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേര്‍ അപകടത്തില്‍ പെട്ടത്.

കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ വൈകിട്ടു നാലോടെ ഷിബിന്റെ മൃതദേഹം കണ്ടെത്തി. 20 മിനിറ്റു കഴിഞ്ഞപ്പോള്‍ അലന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സ്‌കൂളിലെ പ്ലസ്ടു കുട്ടികളുമായി കുറെ അദ്ധ്യാപകര്‍ വിനോദയാത്ര പോയി. പോകാത്തവര്‍ക്ക് അവധിയും നല്‍കി. കിട്ടിയ അവധി ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരമറിയച്ചതോടെ വിനോദയാത്രയ്ക്കു പോയവര്‍ യാത്ര മതിയാക്കി തിരിച്ചെന്ന് പ്രിന്‍സിപ്പല്‍ ബിജു ഫിലിപ്പ് പറഞ്ഞു.

അപകടം കലോത്സവം കണ്ട് മടങ്ങിയ ശേഷം
പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ കണ്ട ശേഷമാണ് മൈലപ്പള്ളിക്കടവില്‍ എത്തിയത്. പാമ്പാടി പുതക്കുഴി ജോയല്‍, വെള്ളൂര്‍ സ്വദേശി രഞ്ജിത്ത്, ചിങ്ങവനം സ്വദേശി ശിവ, ചീനിക്കുഴി സ്വദേശി അക്ഷയ് എന്നിവരാണ് കാണാതായ മൂന്നു പേര്‍ക്കൊപ്പം കടവില്‍ എത്തിയത്. ഇതിനിടെ ഒരാള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ മറ്റ് രണ്ടുപേരും എടുത്ത് ചാടി. ആറിന്റെ മധ്യത്തില്‍ എത്തിയപ്പോള്‍ ഇവരുടെ കൈ കുഴഞ്ഞ് പോകുകയും മുങ്ങി താഴുകയുമായിരുന്നു. കരയില്‍ നിന്ന സുഹൃത്തുക്കള്‍ ഓടിയെത്തി ബഹളം വച്ചു. ഇവരുടെ ബഹളം കേട്ട് സമീപത്തെ വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്മനം പുലിക്കുട്ടിശേരി പുത്തന്‍ തോട് കുന്നുമ്മാത്ര റെജി കെ.പി (47) യും അയല്‍വാസിയായ വെള്ളത്തില്‍ ചാടി. എന്നാല്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category