kz´wteJI³
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതു മുന്നണിയുടെ മിന്നുന്ന വിജയത്തിന് പിന്നാലെ വി കെ പ്രശാന്തിനെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം തുടങ്ങിയോ? സിപിഎമ്മിനു മേല്‍ക്കൈയുള്ള സര്‍ക്കിള്‍ സഹകരണ യൂണിയനില്‍ അവസാന നിമിഷം ഉദ്ഘാടകനായി നിശ്ചയിച്ച വികെ പ്രശാന്തിനെ മാറ്റിയതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. വികെ പ്രശാന്തിനെ മാറ്റി കാട്ടാക്കട എംഎല്‍എ ഐ.ബി.സതീഷിനെ ഉദ്ഘാടകനാക്കിയതിന് പിന്നില്‍ കടകംപള്ളിയുടെ ഇടപെടലാണെന്ന വാര്‍ത്ത പുറത്തുവിട്ടത് മനോരമയാണ്.
സഹകരണ വാരാഘോഷത്തിന്റെ താലൂക്കുതല സമ്മേളനം ഇന്നലെ സതീഷാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മിനു മേല്‍ക്കൈയുള്ള സര്‍ക്കിള്‍ സഹകരണ യൂണിയനില്‍ അവസാനനിമിഷം ഉദ്ഘാടകനെ മാറ്റാന്‍ കാരണം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപടലെന്നാണു സൂചന. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ പ്രശാന്തിനെ ഒഴിവാക്കി ജില്ലാ കമ്മിറ്റി അംഗം സതീഷിനെ നിശ്ചയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സഹകരണ മന്ത്രി കടകംപള്ളിയുടെ അനിഷ്ടമാണ് ഇതിന് ഇടയാക്കിയതെന്നുമാണ് പ്രധാന ആക്ഷേപം.
വി.കെ.പ്രശാന്തിനെ ഉദ്ഘാടകനാക്കി ആദ്യം നോട്ടിസുകള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. സതീഷ് ഉദ്ഘാടകനായതോടെ ഏതാനും നോട്ടിസുകള്‍ മാറ്റി അച്ചടിച്ചു. 2 നോട്ടിസുകളുടെയും മുന്‍ പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, സിപിഎമ്മിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും നേതാവായ കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ ചിത്രങ്ങളുണ്ട്. ഇവര്‍ക്കൊപ്പമുള്ള ഉദ്ഘാടകരുടെ ചിത്രങ്ങള്ക്കല്ലാതെ ഉള്‍പ്പേജിലെ കാര്യപരിപാടിക്കും പ്രസംഗകര്‍ക്കും നോട്ടിസുകളില്‍ മാറ്റമില്ല. ഉദ്ഘാടനച്ചടങ്ങിനു ശേഷം, 'സഹകാരികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തല്‍' പ്രബന്ധ അവതരണവും ചര്‍ച്ചയും നടത്തിയാണു പരിപാടി സമാപിച്ചത്.
തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയനിലെ ഉള്‍പ്പോരും രണ്ടു തരം നോട്ടിസുകളും സിപിഎം പ്രവര്‍ത്തകരെയും സഹകാരികളെയും ആശയക്കുഴപ്പത്തിലാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഭരിക്കുന്ന സഹകരണ വകുപ്പിലാണു നടപടികളെന്നതും ചര്‍ച്ചയായിട്ടുണ്ട്. അതേസമയം ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്ത അസംബന്ധമാണെന്നാണ് വി കെ പ്രശാന്ത് പറയുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ അസൗകര്യമറിയിച്ചപ്പോള് അവര്‍ മറ്റൊരു ഉദ്ഘാടകനെ നിയോഗിക്കുകയായിരുന്നെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് താന്‍ നേരത്തെ ഏറ്റിരുന്നതാണെന്ന് പ്രശാന്ത് വ്യക്തമാക്കിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള വാഹന ജാഥയും മണ്ഡല പര്യടനവും ഉള്ളതിനാല്‍ വൈകിയാണ് അസൗകര്യം അറിയിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. ഉദ്ഘാടകനെ മാറ്റിയതിന് പിന്നില്‍ മറ്റ് യാതൊരു കാരണങ്ങളുമില്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam