1 GBP = 94.40 INR                       

BREAKING NEWS

ഈ മുറി തങ്ങള്‍ക്കു താമസിക്കാന്‍ കൊള്ളാമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കെണിയൊരുക്കി; സ്റ്റോര്‍ മുറിയില്‍ കയറിയ ചെറിയാനെ അവിടെ വെച്ചു കൊലപ്പെടുത്തി; അടുക്കളയില്‍ എത്തി ലില്ലിയെയും; പ്രതികള്‍ കൊല നടത്തി മുങ്ങിയെങ്കിലും പൊലീസിന്റെ ചടുല നീക്കങ്ങളില്‍ കുടുങ്ങി; കൊലപാതകത്തിന്റെ രീതി കണ്ടപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം തോന്നി; വട്ടംചുറ്റിച്ച ഫോണ്‍ കോളിലും പൊലീസ് വീണില്ല; വെണ്‍മണി ഇരട്ടക്കൊലക്കേസ് പൊലീസ് തെളിയിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

ആലപ്പുഴ: കേരളത്തെ നടുക്കിയ വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ അന്വേഷണം തുടങ്ങി 14 മണിക്കൂറില്‍ പ്രതികളെ പിടികൂടിയത് കേരളാ പൊലീസിന്റെ തൊപ്പിയില്‍ ചാര്‍ത്തിയ മറ്റൊരു പൊന്‍തൂവലായി. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് പ്രതികളെ പൊലീസ് പൊക്കിയ്. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കൊലപാതകത്തിന് പ്രതികള്‍ ഒരുക്കിയ പദ്ധതിയെക്കുറിച്ച് പൊലീസ് ഉന്നതര്‍ പറയുന്നത്:

ആഞ്ഞിലിമൂട്ടില്‍ വീട്ടിലെ പറമ്പില്‍ പണിക്കെത്തിയ പ്രതികള്‍ തന്ത്രപൂര്‍വമാണു ഗൃഹനാഥന്‍ എ.പി.ചെറിയാനെ വീടിനു പുറത്തെ സ്റ്റോര്‍ മുറിയില്‍ കയറ്റി കൊലപ്പെടുത്തിയത്. ഈ മുറി തങ്ങള്‍ക്കു താമസിക്കാന്‍ കൊള്ളാമോ എന്നു നോക്കട്ടെ, കാണിക്കാമോ എന്നു പ്രതികള്‍ ചെറിയാനോടു ചോദിച്ചു. ചെറിയാന്‍ ആ കെണിയില്‍ വീണു. സ്റ്റോര്‍ മുറി തുറന്നയുടന്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പിന്നീടാണ് അടുക്കളയില്‍ ലില്ലിയെ കൊലപ്പെടുത്തിയത്. പ്രതികളുടെ പരിചയക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഇവര്‍ക്കു താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയിരുന്നു.

അവിടെയെത്തി സ്ഥലം വൃത്തിയാക്കാന്‍ പറഞ്ഞെങ്കിലും ചെയ്തില്ല. കൊലയും കൊള്ളയും നടത്തി വേഗം നാട്ടിലേക്കു കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ദിവസം 650 രൂപ കൂലിക്കാണു പ്രതികള്‍ 2 ദിവസം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ജോലി ചെയ്തത്. വീട്ടുകാര്‍ ആവശ്യപ്പെടാതെ തെങ്ങില്‍ കയറി തേങ്ങയിട്ടിരുന്നു. അതിനു പ്രത്യേകം കൂലിയും വാങ്ങി. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ ആലോചിക്കുമെന്നു ഡിഐജി പറഞ്ഞു. അതിനുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ കേസില്‍നിന്നു കിട്ടിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ റജിസ്ട്രേഷനും മറ്റും വിശാലമായ വിഷയമാണ്. ഇതര സംസ്ഥാനക്കാരില്‍ വളരെ കുറച്ചുപേരാണു ക്രിമിനലുകള്‍. പുറത്തു നിന്നുള്ളവരെ താമസിപ്പിക്കുന്നുണ്ടെങ്കില്‍ സ്ഥലത്തിന്റെ ഉടമയ്ക്കാണ് ഉത്തരവാദിത്തം. വിദേശികളെ താമസിപ്പിച്ചാല്‍ പൊലീസില്‍ അറിയിക്കുകയും വേണം. ഇല്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നും ഡിഐജി പറഞ്ഞു.

പ്രതികളെ കുടുക്കിയതു കേരള പൊലീസിന്റെ ചടുലനീക്കങ്ങളായിരുന്നു. ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ട വിവരം അറിഞ്ഞതു മുതല്‍ പ്രതികള്‍ പിടിയിലാകുന്നതു വരെ പൊലീസ് കാട്ടിയ ജാഗ്രതയാണു കുറ്റവാളികളെ വിലങ്ങണിയിച്ചത്. രാവിലെ 7 മണിയോടെയാണു ആഞ്ഞിലിമൂട്ടില്‍ വീട് അടഞ്ഞു കിടക്കുന്നെന്ന വിവരം വെണ്‍മണി പൊലീസ് സ്റ്റേഷനിലെത്തുന്നത്. വൈകാതെ എസ്ഐ. യു. രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി. പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിന്റെ രീതി കണ്ടപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണു പിന്നിലെന്നു സംശയം തോന്നി. ഉടന്‍ തിരക്കിയത് അത്തരക്കാര്‍ ഈ വീട്ടില്‍ വന്നിട്ടുണ്ടോ എന്നാണ്. 2 ദിവസം എത്തി എന്നു മറുപടി കിട്ടിയ ഉടന്‍ സമീപത്തെ, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അന്വേഷണം നടത്തി.

ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന്. ഇവിടെയുണ്ടായിരുന്ന ബംഗ്ലാദേശിയാണ് ഒപ്പമുണ്ടായിരുന്നു തന്റെ 2 സുഹൃത്തുക്കളെ കാണാനില്ലെന്നും ചെന്നൈയില്‍ ജോലി കിട്ടിയെന്ന് അവര്‍ വിളിച്ച് അറിയിച്ചെന്നും പറഞ്ഞത്. കൊലപാതക വിവരമറിഞ്ഞ് അധികം വൈകാതെ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്പി ബി.കൃഷ്ണകുമാര്‍, ഡിവൈഎസ്പി അനീഷ് വി.കോര എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം വേഗത്തിലാക്കി. ഇതിനിടെ കോടുകുളഞ്ഞി കരോട് താമസിക്കുന്ന ബംഗ്ലാദേശുകാരന്റെ മൊബൈല്‍ ഫോണിലേക്കു പ്രതികള്‍ വിളിച്ചെന്ന വിവരത്തെ തുടര്‍ന്നാണു പൊലീസ് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞു പോയത്. എന്നാല്‍ സംസാരിച്ചയാള്‍ ചെന്നൈയിലായിരുന്നു. സഹയാത്രികനായ ഇയാളുടെ ഫോണ്‍ വാങ്ങി പ്രതികള്‍ വിളിക്കുകയായിരുന്നെന്നാണു കരുതുന്നത്. സ്വന്തം ഫോണുകള്‍ പ്രതികള്‍ യാത്രയില്‍ ഉപയോഗിച്ചിട്ടേയില്ലെന്നാണു പൊലീസിന്റെ നിഗമനം.

കോടുകുളഞ്ഞി കരോട്ടെ ലേബര്‍ ക്യാംപിലുള്ള ബംഗ്ലാദേശുകാരന്റെ ഫോണില്‍ പ്രതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതു വാങ്ങിയ പൊലീസ് ഉടന്‍ തിരച്ചില്‍ നോട്ടിസ് തയാറാക്കി റെയില്‍ അലര്‍ട്ടില്‍ നല്‍കി. ഇതില്‍ നിന്നാണ് ആര്‍പിഎഫ് പ്രതികളെ തിരിച്ചറിഞ്ഞു പിടികൂടുന്നത്. ഇരട്ടക്കൊലക്കേസ് പ്രതികളായ ലബലുവും ജുവലും കോടുകുളഞ്ഞി കരോട് എത്തിയത് നാട്ടുകാരനെ തേടി. ഇയാള്‍ വഴിയാണ് ഇവര്‍ ജോലിക്ക് കയറിയത് എന്നാണ് വിവരം. കോടുകുളഞ്ഞി കരോട് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയും പ്രതികളും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ള ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇയാള്‍ക്കൊപ്പം താമസിക്കുന്നതിനിടെയാണ് പ്രതികള്‍ ചെറിയാനെ പരിചയപ്പെട്ടത്. വൈകുന്നേരത്തെ നടത്തത്തിനിടെ ചെറിയാനെ കണ്ടപ്പോള്‍ ജോലി അന്വേഷിച്ചു. അപ്പോഴാണ് ചെറിയാന്‍ പറമ്പ് വൃത്തിയാക്കാനായി ഇരുവരെയും ജോലിക്ക് വിളിച്ചത്. ഞായറാഴ്ച ജോലിക്ക് വരേണ്ട എന്ന് ചെറിയാന്‍ പറഞ്ഞിരുന്നെങ്കിലും ഇരുവരും എത്തുകയായിരുന്നു. വെണ്‍മണിയിലെത്തിയ പ്രതികള്‍ അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിക്കൊപ്പം ക്യാംപിലാണ് താമസിച്ചിരുന്നതെങ്കിലും അതിനു മുന്‍പ് ചെങ്ങന്നൂരിലെ ഏതോ ക്യാംപിലും ഇവര്‍ കഴിഞ്ഞതായി വിവരമുണ്ട്. ഇത് എവിടെ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category