1 GBP = 103.40 INR                       

BREAKING NEWS

നാടകത്തില്‍ തുടങ്ങി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതന്‍; നര്‍ത്തകിയായ സ്നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവില്‍ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്നേഹയുടേയും വിവാഹം ഡിസംബര്‍ 11ന് തൃപ്പുണ്ണിത്തുറയില്‍; താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാലിക പ്രസക്തമായ വിഷയങ്ങളെ നര്‍മ്മരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം കൈവരിച്ച സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം. മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതനും. മെമ്മറീസ് പൃഥ്വിരാജ് ചിത്രത്തില്‍ ശക്തമായ പ്രതിനായകനെ അവതരിപ്പിച്ച നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ഇവര്‍ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.

ശ്രീകുമാറും സ്നേഹയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. വിവാഹക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്.

മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഗമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാന്‍ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം അഭിനിവേശമായിരുന്ന ശ്രീകുമാര്‍ സ്‌കൂള്‍ കാലത്തു തന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു.

കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതുവരെ സിനിമയില്‍ ചെയ്തതില്‍ എബിസിഡിയിലെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രീകുമാര്‍ പറയുന്നു. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നതിനാല്‍ കൂടുതല്‍ ചാനല്‍ പരിപാടികള്‍ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാര്‍ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്.

പക്ഷേ തനിക്ക് പേരും പ്രശസ്തിയും തന്നത് മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയാമെന്ന് ശ്രീകുമാര്‍ സമ്മതിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ സിനിമയിലെത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ മാസ് പെര്‍ഫോമന്‍സ് നടത്തിയ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധേയമായി മാറിയത്. ഹാസ്യതാരമായി തിളങ്ങിയ ശ്രീകുമാര്‍ ലക്ഷണമൊത്ത വില്ലനായി എത്തിയതോടെ താരത്തിന് നിരവധി അവസരങ്ങളും മലയാള സിനിമയില്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.

കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. അഭിനയത്തില്‍ തന്റേതായ തന്മയത്വം നിലനിര്‍ത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്നേഹ മറിമായത്തിലൂടെ കൂടുതല്‍ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സിനിമ ആക്ഷേപഹാസ്യമായ ലൗഡ്സ്പീക്കര്‍ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരണം നടത്തി.

വൈകാതെ മലയാള സിനിമയിലും സ്നേഹയ്ക്ക് ഒട്ടനവധി അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഹാസ്യ താരം, നര്‍ത്തകി എന്നീ നിലകളില്‍ സ്നേഹ മാറ്റിനിര്‍ത്താന്‍ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. മിനി സ്‌ക്രീനിലെ ഈ താരജോഡികള്‍ ജീവിതത്തിലും ഒന്നാകാന്‍ ഒരുങ്ങുമ്പോള്‍ ആശംസ നേര്‍ന്ന് പ്രേക്ഷകര്‍ രംഗത്തെത്തിയിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category