1 GBP = 97.40 INR                       

BREAKING NEWS

ഐടി രംഗത്ത് കൂട്ടത്തോടെ പിരിച്ചുവിടല്‍; നോട്ടു നിരോധനത്തില്‍ തകര്‍ന്നടിഞ്ഞ് കുത്തുപാളയെടുത്ത് ചെറുകിട വ്യവസായങ്ങള്‍; കര്‍ഷക ആത്മഹത്യയും കുതിച്ചുയരുന്നു; നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാതെ ദാരിദ്ര്യത്തില്‍ മുങ്ങി ഗ്രാമീണ മേഖലയും; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിലെന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് റിപ്പോര്‍ട്ടിന് പിന്നാലെ പുതിയ എന്‍എസ്ഒ സര്‍വേ ഉപേക്ഷിക്കാന്‍ കേന്ദ്രം; മോദി ഭയക്കുന്നത് തിരിച്ചടിയുടെ ഭീമന്‍ റിപ്പോര്‍ട്ടിനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും കാര്‍ഷിക മേഖലയിലും ഇത്രത്തോളം തളര്‍ച്ച നേരിട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. എല്ലാ രംഗത്തു നിന്നും പുറത്തുവരുന്നത് തിരിച്ചടികളുടെ കഥകള്‍ മാത്രമാണ്. രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ഐടി രംഗത്തെ കൂട്ടപ്പിരിച്ചു വിടല്‍ വാര്‍ത്തകളും കര്‍ഷക ആത്മഹത്യയുടെ കണക്കുകളും പുറത്തുവന്നു. ഇതൊന്നും മോദി സര്‍ക്കാറിന് അനുകൂലമായ കാര്യങ്ങളായിരുന്നില്ല. രാജ്യത്തെ ഉപഭോഗച്ചെലവ് 40 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കണ്ടെത്തിയ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്ഒ) സര്‍വേ ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരുമെന്നതാണ് മോദിയുടെ പ്രധാന പ്രശ്നം.

ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും രൂക്ഷമാണെന്നു സര്‍വേ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. തെളിവുകള്‍ തിരിച്ചടിക്കുമെന്നതിനാല്‍ സര്‍വേ ഫലം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നില്ല. സര്‍വേ ഫലം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തതോടെയാണ്, വിവരം ശേഖരിച്ചതില്‍ അപാകതയുണ്ടെന്നും അവ പൂര്‍ണമല്ലെന്നുമുള്ള കാരണങ്ങളാല്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കുന്നില്ലെന്നു കേന്ദ്ര സ്റ്റാസ്റ്റിക്സ്, പദ്ധതി നിര്‍വഹണ മന്ത്രാലയം അറിയിച്ചത്. 2017-18 ലെ സര്‍വേയാണിത്. 2020-21 ല്‍ അടുത്ത സര്‍വേ നടത്തുന്നതിനെക്കുറിച്ചു പഠിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

2011-12 ലാണ് ഇതിനു മുന്‍പു സര്‍വേ നടന്നത്. ജിഡിപി അടിസ്ഥാന വര്‍ഷം നിശ്ചയിക്കുന്നതിനടക്കം ഇതാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ സര്‍വേ ഫലം തള്ളിക്കളയുന്നതിനര്‍ഥം കഴിഞ്ഞ 10 വര്‍ഷത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള സൂചികകളൊന്നും ലഭ്യമാകില്ലെന്നതാണ്. 200910ല്‍ സര്‍വേ നടത്തിയപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങളുണ്ടായിരുന്നു.

ഗ്രാമ മേഖലകളില്‍ ഉപഭോഗച്ചെലവ് 2011-12 നെ അപേക്ഷിച്ച് 8.8% കുറഞ്ഞു എന്നതായിരുന്നു സര്‍വേയിലെ ഒരു കണ്ടെത്തല്‍. 2011-12 ല്‍ ഗ്രാമങ്ങളില്‍ പ്രതിമാസം 1217 രൂപ ആയിരുന്നത് 2017-18 ല്‍ 1100 രൂപയായി. നഗരമേഖലകളില്‍ പണം ചെലവിടുന്നത് 2 % കൂടി. 2212 രൂപ (2011-12) ആയിരുന്നത് 2256 (2017-18) ആയി. മൊത്തം ഉപഭോഗച്ചെലവില്‍ 3.7% കുറവ്. 2011-12 ല്‍ 1501 രൂപയായിരുന്നത് 2017-18 ല്‍ 1446 രൂപയായും താഴ്ന്നിരുന്നു. ഗ്രാമ മേഖലകളില്‍ ഭക്ഷണത്തിനു ചെലവാക്കുന്ന തുകയിലും കുറവ്. 2011-12 ല്‍ മാസം 643 രൂപയായിരുന്നത് 2017-18 ല്‍ 580 രൂപയായി. അത്യാവശ്യത്തിനല്ലാതെ ചെലവഴിക്കുന്ന തുക കുറഞ്ഞു. 2009-10 നേക്കാള്‍ (1054 രൂപ) 2011-12 ല്‍ ഗ്രാമീണ മേഖലയില്‍ 15 ശതമാനവും (1217 രൂപ) നഗരമേഖലയില്‍ 11.5 ശതമാനവും (1984 രൂപ 2212 രൂപ) വളര്‍ച്ച.

നേരത്തെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവെച്ചിരുന്നു. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ രാജി. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായി, തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആദ്യം പൂഴ്ത്തിവെക്കാന്‍ കാരണമായത്.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആകെ ഏഴ് അംഗങ്ങളാണ് കമ്മീഷനില്‍ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകള്‍ നേരത്തെ തന്നെയുണ്ട്. 2020 വരെയായിരുന്നു മോഹനന്റേയും മീനാക്ഷിയുടേയും കരാര്‍ കാലാവധി. 2017 ജൂണിലാണ് ഇരുവരും സ്വതന്ത്ര അംഗങ്ങളായി കമ്മീഷനില്‍ ചേര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category