1 GBP = 94.00 INR                       

BREAKING NEWS

ഇഷ്ടം ഭര്‍ത്താക്കന്‍മാരുടെ മുമ്പില്‍ വച്ച് ഭാര്യമാരെ കീഴടക്കാന്‍; ഒതുങ്ങിയ ഇടങ്ങളില്‍ കഴിയുന്ന ദമ്പതികളെ കണ്ടെത്തി കത്തിമുനയില്‍ ബലാത്സംഗം ഹരം; ഗുജറാത്ത് പോലീസ് പിടികൂടിയത് ഏറെ പ്രത്യേകതകള്‍ ഉള്ള ബലാത്സംഗ വീരനെ

Britishmalayali
kz´wteJI³

ത് 45കാരനായ അക്ബര്‍ എന്ന ലുലോ സാന്ദി..ഗുജറാത്തിലെ വിരാംഗാമിലെ വാസവ ഗ്രാമക്കാരനായ ഇയാളെ പോലീസ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പിടികൂടിയത്. വിചിത്രമായ രീതിയില്‍ ബലാത്സംഗം ചെയ്ത് ആസ്വദിക്കുന്ന ക്രൂരനായ ക്രിമിനലാണിയാളെന്ന് പോലീസ് വെളിപ്പെടുത്തുന്നു. ഭര്‍ത്താക്കന്‍മാരുടെ മുമ്പില്‍ വച്ച് ഭാര്യമാരെ കീഴടക്കി രസിക്കുന്നതില്‍ ഹരം കണ്ടെത്തിയ കുറ്റവാളിയാണ് അക്ബര്‍. തന്റെ ലക്ഷ്യം നിറവേറ്റുന്നതിനായി  ഒതുങ്ങിയ ഇടങ്ങളില്‍ കഴിയുന്ന ദമ്പതികളെ കണ്ടെത്തി കത്തിമുനയില്‍ ബലാത്സംഗം ചെയ്ത് ഹരം കൊള്ളുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തില്‍  ഏറെ പ്രത്യേകതകള്‍ ഉള്ള ബലാത്സംഗ വീരനെയാണ് ഗുജറാത്ത് പോലീസ് പിടികൂടിയത്.

കുപ്രസിദ്ധമായ ഗുണ്ടാസംഘമായ ഡാഫെര്‍ ഗാംഗിലെ അംഗമായ അക്ബര്‍ രണ്ട് കൂട്ട ബലാത്സംഗ കേസുകളിലെ പ്രതിയുമാണ്. സംഘത്തിലെ മൂന്ന് അംഗങ്ങളെ കൂടി പിടികൂടാനുണ്ടെന്നാണ് ഇന്‍ചാര്‍ജ് ക്രൈംബ്രാഞ്ച് ഡിസിപിയായ രാജ്ദീപ് സിംഗ് ജാല പറയുന്നത്. ബോയ്ഫ്രണ്ടിന്റെ മുന്നില്‍ വച്ച് ഒരു പെണ്‍കുട്ടിയെയും ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യയെയും കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ക്രിമിനല്‍ സംഘങ്ങളില്‍ അക്ബര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചുവെന്നാണ് ജാല വെളിപ്പെടുത്തുന്നത്.

കൂട്ട ബലാത്സംഗങ്ങള്‍ക്ക് പുറമെ കവര്‍ച്ച, കൊലപാതകവും കവര്‍ച്ചയും, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ ഈ സംഘം നിര്‍വഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വീടുകളില്‍ കയറിയാല്‍ മൂല്യമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ സംഘം അവിടെയുള്ള സ്ത്രീകളെ ലൈംഗികപരമായി ഉപയോഗിക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കവര്‍ച്ച, നിയമവിരുദ്ധമായി ആയുധം സൂക്ഷിക്കല്‍, പോക്കറ്റടി തുടങ്ങിയവ അടക്കം 18 കേസുകള്‍ ഈ സംഘങ്ങളുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.

സാനന്ദ്, സാര്‍ഖെജ്, ബാവ്ല, കലോല്‍, ലാന്‍ഗ്ദജ്, ബഗോദര, മെഹ്സാന, ലഖ്താര്‍, ബോട്ടഡ്, വിരംഗാം, കാഡി പോലീസ് സ്റ്റേഷന്‍ ഏരിയകളില്‍ ഈ സംഘങ്ങള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. മേല്‍ പരാമര്‍ശിച്ച സംഭവത്തില്‍ ഒക്ടോബര്‍ പത്തിന് പെണ്‍കുട്ടിയും ബോയ് ഫ്രണ്ടും ര്‍മദ കനാലിന് സമീപമുളള റോഡിലൂടെ നടന്ന് പോകുമ്പോള്‍ അക്ബറും രണ്ട് അനുയായികളും അവരെ കത്തി കാട്ടി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഇവരോട് വിലപിടിച്ച സ്വര്‍ണാഭരണങ്ങള്‍ കൈമാറാന്‍ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  

എന്നാല്‍ അവരുടെ കൈയില്‍ ഒന്നുമില്ലായിരുന്നു. തുടര്‍ന്ന് കൊള്ള സംഘം ആണ്‍കുട്ടിയുടെ കൈകാലുകള്‍ ബന്ധിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ 30ന് നടന്ന സംഭവത്തില്‍ സ്ത്രീയും ഭര്‍ത്താവും അവരുടെ പാടത്തെ ഷെഡില്‍ കിടന്നുറങ്ങുമ്പോഴാണ് ഈ അക്ബറും സംഘവും പുലര്‍ച്ചെ മൂന്നരയ്ക്ക് അവരെ ആക്രമിച്ചത്. ഇവരോടും വിലപിടിച്ച സാധനങ്ങള്‍ കൊള്ള സംഘം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവരുടെ കൈയില്‍ യാതൊന്നുമില്ലാഞ്ഞതിനാല്‍ 30 കാരിയായ സ്ത്രീയെ അക്ബറും സംഘവും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category