1 GBP = 94.00 INR                       

BREAKING NEWS

ഇന്ത്യയിലെ യുവാക്കള്‍ക്ക് ഭാര്യമാരെക്കാള്‍ താല്‍പര്യം അവിഹിതബന്ധങ്ങളോട്; ഡേറ്റിങ് ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ഇന്ത്യന്‍ യുവാക്കളെന്ന് സര്‍വേ; അവിഹിതങ്ങള്‍ തേടി യുവാക്കള്‍ അലയുന്നത് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലേക്ക്; പണക്കാരനും പാവപ്പെട്ടവനും വേര്‍തിരിവില്ലാതെ ഡേറ്റിങ്ങ് ആപ്പുവഴി സെക്സ് ആസ്വദിക്കുന്നെന്നും പഠനം

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: സോഷ്യല്‍ മീഡിയയുടേയും ഇന്റര്‍നെറ്റിന്റേയുമെല്ലാം കടന്ന് വരവോട് കൂടി ഇന്ത്യക്കാരുടെ ജീവിതരീതിയില്‍ ഒട്ടനവധി മാറ്റങ്ങള്‍ വന്നുതുടങ്ങി. ഇപ്പോഴിതാ ഇന്ത്യന്‍ യുവതലമുറയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ഏറ്റവും പുതിയ ഗൂഗിള്‍ സേര്‍ച്ചിങ് ഫലങ്ങള്‍, ടിന്‍ഡര്‍ സര്‍വെകള്‍ കാണിക്കുന്നതും ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങളിലൊന്നായി ഡേറ്റിങ് മാറിയിരിക്കുന്നു എന്നതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മാത്രം കേട്ടിരുന്ന, കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങള്‍ ഇന്ത്യയിലും വ്യാപകമായിരിക്കുന്നു. ടെക് ലോകത്തെ ഒട്ടുമിക്ക ഡേറ്റിങ് ആപ്പുകള്‍ക്കും കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഗൂഗിളിന്റെ സേര്‍ച്ചിങ് റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നതും ഡേറ്റിങ് തന്നെയാണ്.

ലോകത്തെ മുന്‍നിര ഡേറ്റിങ് ആപ്പായ ടിന്‍ഡറിന്റെ സര്‍വെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവിഹിത ബന്ധങ്ങള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ യുവാക്കളുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കാണിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ പണക്കാരും സാധാണക്കാരും ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പങ്കാളികളെ കണ്ടെത്തി സെക്സ് ആസ്വദിക്കുന്നു എന്നാണ് സര്‍വെ പറയുന്നത്. ഡേറ്റിങ് ആപ്പ് ബന്ധങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഏഴ് നഗരങ്ങളിലായി ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന 18 നും 34 നും ഇടയില്‍ പ്രായമുള്ള 80 ശതമാനം ഇന്ത്യക്കാരും ലൈംഗിക ബന്ധത്തെ ജീവിതത്തിലെ ഒരു പ്രധാന വശമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് ടിന്‍ഡര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ഡേറ്റിങ് ആപ്ലിക്കേഷനുകളാണ് യുവാക്കളെ അവിഹിത ബന്ധങ്ങള്‍ തേടുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡേറ്റിങ് ആപ്പ് വിപണി സമീപ വര്‍ഷങ്ങളില്‍ വന്‍ മുന്നേറ്റത്തിലാണ്. ഇപ്പോള്‍ രാജ്യാന്തര ആപ്പുകളായ ടിന്‍ഡര്‍, ഗ്രിന്‍ഡര്‍, ബംബിള്‍, ഒക്യുപിഡ്, ട്രൂളിമാഡ്‌ലി പോലുള്ള നിരവധി പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ സജീവമാണ്.

മികച്ച സ്മാര്‍ട് ഫോണുകളുംം കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യതയും ഡേറ്റിങ് അപ്ലിക്കേഷനുകളെ സജീവമാക്കി. അടുത്തിടെ പുറത്തുവന്ന ഗൂഗിളിന്റെ സേര്‍ച്ചിങ് റിപ്പോര്‍ട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ഇത് വിവാഹിത (മാട്രിമോണി അന്വേഷണങ്ങള്‍) അന്വേഷണങ്ങളെക്കാള്‍ വേഗമാണ്. ഓണ്‍ലൈന്‍ ഡേറ്റിങ് ബ്രാന്‍ഡ് തിരച്ചിലുകളില്‍ 37 ശതമാനം വര്‍ധനവുണ്ട്. മാട്രിമോണിയല്‍ ബ്രാന്‍ഡുകളുടെ അന്വേഷണം 13 ശതമാനം മാത്രമാണ്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്പേസ് കൂടുതല്‍ ഊര്‍ജ്ജസ്വലമായിരുന്നില്ല, എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ഉപയോക്താവായി ഇന്ത്യ മാറിയിരിക്കുന്നു. ഭാഷയും വോയ്സ് ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം ഡേറ്റിങ് വിപണിയെ സജീവമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category