1 GBP = 94.00 INR                       

BREAKING NEWS

പൊന്നുവില നല്‍കി ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ ബാറിലേക്ക് ആളുകളുടെ തിക്കും തിരക്കും; അന്തരീക്ഷ മലീനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശുദ്ധവായു പൈസ നല്‍കി ശ്വസിക്കാനെത്തുന്നത് ദിനം പ്രതി ആയിരങ്ങള്‍; വില്‍പനയ്ക്ക് വച്ചിരിക്കുന്നത് പല സുഗന്ധത്തിലുള്ള ഓക്സിജനുകള്‍; ഡല്‍ഹിയിലെ ഓക്സിജന്‍ ബാറുകള്‍ ചര്‍ച്ചാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇനി ശുദ്ധവായുവും പൊന്ന് വിലകൊടുത്ത് വാങ്ങണം! അന്തരീക്ഷ മലീനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഒടുവില്‍ ഓക്സിജനും ഇനി കാശ് കൊടുത്ത് വാങ്ങണം. പല നിരക്കില്‍ പല സുഗന്ധത്തിലുള്ള ഓക്സിജനാകും ലഭിക്കുക. തെക്കന്‍ ഡല്‍ഹി സകേതത്തിലെ സെലക്ട് സിറ്റി മാളിലാണ് ഓക്സിജന്‍ ബാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഇ്തോടെ ശുദ്ധവായു ശ്വസിക്കാനായി ഓക്സിജന്‍ ബാറിലേക്ക് ആളുകളുടെ ഒഴുക്കാണ്.

'ഓക്സി പ്യുവര്‍' എന്നുപേരുള്ള ബാര്‍ ഈ വര്‍ഷം മേയിലാണ് തുറന്നത്. ഇവിടെ ഇതുവരെ ശുദ്ധവായു സൗജന്യമായിരുന്നു. നാട് വായുമലിനീകരണത്തില്‍ വീര്‍പ്പുമുട്ടിയതോടെ വില ഈടാക്കിത്തുടങ്ങി.സിലിന്‍ഡറുകളിലെ ഓക്സിജന്‍ നേരിട്ടു ശ്വസിക്കാന്‍ നല്‍കുകയല്ല ഇവിടെ. വിവിധ ഗന്ധങ്ങളുള്ള വായു മൃദുവായി ശ്വസിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചിരിക്കുകയാണ്. മൂക്കില്‍ പ്രത്യേകം ട്യൂബിട്ട് അനായാസം ശ്വസിക്കാം. ഇക്കാരണങ്ങളാലാണ് പണമീടാക്കുന്നത്.

ബാറിലെ ശുദ്ധവായു ഉണര്‍വുപകര്‍ന്നതായി അവിടെ കണ്ടുമുട്ടിയ നോയ്ഡ സ്വദേശി മായ ദത്ത 'മാതൃഭൂമി'യോടു പറഞ്ഞു. ദിവസം ചുരുങ്ങിയത് 20 പേരെങ്കിലും ശുദ്ധവായുതേടി എത്താറുണ്ടെന്ന് ജീവനക്കാരന്‍ അഭിലാഷ് പറഞ്ഞു. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ദീപാവലിക്കുശേഷം ഡല്‍ഹിയിലെ പലയിടങ്ങളില്‍നിന്നായി ആളുകളെത്തുന്നു. സ്ഥിരം സന്ദര്‍ശകര്‍ക്കായി മെമ്പര്‍ഷിപ്പ് കാര്‍ഡുണ്ട്. ഇവര്‍ക്ക് 15 ശതമാനം കിഴിവില്‍ പത്തുതവണ ഓക്സിജന്‍ ശ്വസിക്കാം.

ഡല്‍ഹിയിലെ ബിസിനസുകാരന്‍ ആര്യവീര്‍ കുമാര്‍ തുടങ്ങിയതാണ് ഈ ഓക്സിജന്‍ ബാര്‍. മൂന്നുവര്‍ഷംമുമ്പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയതാണ് ആശയം. ഡല്‍ഹിക്കാര്‍ക്ക് നല്ല വായു ലഭ്യമാക്കാന്‍ വേണ്ടിയാണ് സുഹൃത്ത് മാര്‍ഗരിറ്റ കുരിസ്റ്റിനയ്ക്കൊപ്പം ബാര്‍ തുറന്നതെന്ന് ആര്യവീര്‍ പറഞ്ഞു.

ഏഴു സുഗന്ധത്തിലാണ് ഓക്സിജന്‍ കിട്ടുക. യൂക്കാലിപ്റ്റസ് ഗന്ധത്തിലുള്ള വായു ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കി തൊണ്ടയ്ക്കു കുളിര്‍മനല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം. മനസ്സിനെ ശാന്തമാക്കാന്‍ വാനില മതി. കര്‍പ്പൂരതുളസി ഗന്ധത്തിലുള്ളത് ഛര്‍ദിയകറ്റാന്‍ സഹായിക്കും. ഓറഞ്ച്, കറുവപ്പട്ട, ലാവന്‍ഡര്‍, ലെമണ്‍ഗ്രാസ് എന്നീ സുഗന്ധങ്ങളിലുള്ള വായുവും ഇവിടെ കിട്ടും. കാല്‍മണിക്കൂര്‍ ശ്വസിക്കാന്‍ 299 മുതല്‍ 499 വരെ രൂപകൊടുക്കണം.

ബാറില്‍ ഇരുന്നു കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യവും ചെറിയ ബോട്ടിലുകളില്‍ ഓക്സിജന്‍ കൊണ്ടു പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്. പൂണെ അടക്കം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ഓക്സിജന്‍ ബാര്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടി തുറക്കാന്‍ ഓക്സി പ്യൂര്‍ പദ്ധതിയിടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category