1 GBP = 94.00 INR                       

BREAKING NEWS

സിപിഎം കഴിഞ്ഞ വര്‍ഷവും ഓടിയത് ലാഭത്തില്‍ തന്നെ; ആകെ വരുമാനം 101 കോടി ആയപ്പോള്‍ ചെലവ് 76 കോടിയില്‍ നിന്നു; ബാങ്കിലെ നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തില്‍ മാത്രം ചെങ്കൊടി പാര്‍ട്ടിക്ക് ലഭിച്ചത് 23 കോടി; രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കില്‍ പെടുത്തുന്ന വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകള്‍ പുറത്ത് വരുമ്പോള്‍

Britishmalayali
kz´wteJI³

2018-19 വര്‍ഷത്തില്‍ തങ്ങള്‍ക്ക് ലഭിച്ച സംഭാവനകളും വരുമാനവും ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം  സിപിഎം കഴിഞ്ഞ വര്‍ഷവും ലാഭത്തില്‍ തന്നെയാണ് ഓടിയിരിക്കുന്നത്. ഇത് പ്രകാരം പാര്‍ട്ടിക്ക് ലഭിച്ച വരുമാനം 101 കോടി രൂപയാണെങ്കില്‍ ചെലവായത് വെറും 76 കോടി രൂപ മാത്രമാണ്. ബാങ്കിലെ നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തില്‍ മാത്രം ചെങ്കൊടി പാര്‍ട്ടിക്ക് ലഭിച്ചത് 23 കോടി രൂപയാണ്.

രാഷ്ട്രീയപാര്‍ട്ടികളുടെ കണക്കില്‍ പെടുത്തുന്ന വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നത്. വളണ്ടറി കോണ്‍ട്രിബ്യൂഷനുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചതായി ബിഎസ്പി 2018-19ല്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് പ്രസ്തുത വര്‍ഷം 69.79 കോടി രൂപ ലഭിച്ചുവെന്ന് ബിഎസ്പി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 48.87 കോടി രൂപ ചെലവായെന്നും പാര്‍ട്ടി വെളിപ്പെടുത്തുന്നു. 2017-18 വര്‍ഷത്തില്‍ പാര്‍ട്ടിക്ക് ഈ വകയില്‍ ലഭിച്ച തുകയായ 51.69 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 35 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. എന്നാല്‍ 2017-18ലെ പാര്‍ട്ടിയുടെ ചെലവായ 14.78 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 230 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

2018-19ല്‍ ബിഎസ്പിക്ക് ലഭിച്ച 69.79 കോടി രൂപയില്‍ 30.92 കോടി രൂപ ഫീസ് വകയിലും സബ്സ്‌ക്രിപ്ഷന്‍ വകയിലും ലഭിച്ചതും 38.87 കോടിരൂപ ബാങ്ക് പലിശനിരക്ക് പോലുള്ള മറ്റ് വരുമാനങ്ങള്‍ വകയിലും ലഭിച്ചതാണ്. എന്നാല്‍ പ്രസ്തുത വര്‍ഷം വളണ്ടറി കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍ ഒരൊറ്റ പൈസയും വാങ്ങിയിട്ടില്ലെന്നാണ് ബിഎസ്പി വെളിപ്പെടുത്തുന്നത്. വ്യക്തിഗത ഡോണര്‍മാരില്‍ നിന്നുള്ള സംഭാവനകളാണ് പാര്‍ട്ടി പ്രസ്തുത വര്‍ഷം സ്വീകരിച്ചതെങ്കിലും ഈ വകയില്‍ ആരില്‍ നിന്നും 20,000 രൂപയില്‍ കൂടുല്‍ സ്വീകരിച്ചിട്ടില്ല. 2016-17ല്‍ 75.26 കോടി രൂപയും 2014-15ല്‍ 92.8 കോടി രൂപയുമായിരുന്നു വളണ്ടറി കോണ്‍ട്രിബ്യൂഷന്‍ വകയില്‍ ബിഎസ്പി സ്വീകരിച്ചിരുന്നത്.

2018-19ല്‍ കൃത്യമായി പറഞ്ഞാല്‍ തങ്ങള്‍ക്ക് 100.96 കോടി രൂപ വരുമാനമുണ്ടായെന്നാണ് സിപിഎം വെളിപ്പെടുത്തുന്നത്. ഇതില്‍ 76.15 കോടി രൂപ ചെലവായിട്ടുണ്ട്. എന്നാല്‍ 2017-18ല്‍ പാര്‍ട്ടിക്ക്  104.85 കോടി വരുമാനവും 83.48 കോടി രൂപ ചെലവുമാണുണ്ടായിരുന്നത്. ഫീസ് സബ്സ്‌ക്രിപ്ഷന്‍ വകയില്‍ 2018-19 വര്‍ഷത്തില്‍ ഫീസ്-സബ്സ്‌ക്രിപ്ഷന്‍ വകയില്‍  സിപിഎമ്മിന് ലഭിച്ചത് 39.60 കോടി രൂപയാണ്. സംഭാവന വകയില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 37.23 കോടി രൂപയാണ്. കൂപ്പണുകള്‍ / പബ്ലിക്കേഷന്‍സ് ഫീസ്, എന്നിവയില്‍ നിന്നും ലഭിച്ചത് 98.75 ലക്ഷം രൂപയാണ്. ബാങ്ക് പലിശനിരക്കടക്കമുള്ള മറ്റ് വരുമാനം വകയില്‍ ലഭിച്ചത് 23.14 കോടി രൂപയാണ്. 2018-19 ആന്വല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസിന് ചെലവായത് 11.5 കോടി രൂപയാണ്. മൊത്തം ലഭിച്ച സംഭാവന 192.66 കോടി രൂപയാണ്. കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ ഇത് സംബന്ധിച്ച കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category