1 GBP = 94.00 INR                       

BREAKING NEWS

തൊഴില്‍ ഇല്ലായ്മ രൂക്ഷമാകുന്ന രാജ്യത്ത് മോദി തൊഴിലാളികള്‍ക്ക് മുന്നില്‍ വെക്കുന്നത് 'ഒരു രാജ്യം, ഒറ്റ ശമ്പള ദിനം' എന്ന സ്വപ്ന പദ്ധതി; കേന്ദ്രം ലക്ഷ്യമിടുന്നത് സര്‍ക്കാര്‍, സ്വകാര്യ, ഫാക്ടറി ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ദേശീയ തലത്തില്‍ പൊതുദിനം നിശ്ചയിക്കാന്‍; നിയമ നീക്കം അസംഘടിത മേഖലയില്‍ മിനിമം വേതനം ഉറപ്പാക്കുന്ന വേതന നിയമത്തിന്റെ ചുവടുപിടിച്ച്; അസംഘടിത മേഖലയില്‍ പ്രതിമാസം 3,000 രൂപ പെന്‍ഷനും ചികിത്സാ പരിരക്ഷയും ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ വാഗ്ദാനം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ ഇല്ലായ്മയും രൂക്ഷമാകുന്ന സാഹചര്യത്തിലും ഒറ്റ എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒരൊറ്റ നികുതി എന്ന മുദ്രാവാക്യവുമായി ജിഎസ്ടി നടപ്പിലാക്കിയതു പോലെ രാജ്യത്ത് എല്ലായിടത്തും ഒരേ ദിവസം ശമ്പളം ലഭ്യമാക്കുന്ന 'ഒരു രാജ്യം ഒറ്റ ശമ്പള ദിവസം' നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യം മുഴുവന്‍ ഒരു ദിവസം എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്ന വിധത്തിലുള്ള നിയമ നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. അസംഘടിത മേഖലയില്‍ അടക്കം മിനിമം വേതനം ഉറപ്പാക്കുന്ന വേതന നിയമത്തിന്റെ ചുവടു പിടിച്ചായിരിക്കും ഇത്. സ്വകാര്യ മേഖലയില്‍ അടക്കം ഒരൊറ്റ ശമ്പള ദിനം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

4 തൊഴില്‍ നിയമങ്ങളിലൊന്നായ വ്യവസായബന്ധ നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച നിയമം പാര്‍ലമെന്ററി സമിതി പഠിച്ച ശേഷം അടുത്ത ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടം പതിവാകുന്ന രാജ്യത്തെ തൊഴിലാളികള്‍ക്ക് മുമ്പില്‍ സ്വപ്ന പദ്ധതി എറിയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. സംഘടിത മേഖലയിലെ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ 'ഒരു രാജ്യം, ഒറ്റ ശമ്പള ദിനം' എന്ന പദ്ധതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുകയാണെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗങ്വാര്‍കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

തൊഴില്‍ ഭദ്രതയില്‍ മുന്നിട്ടുനില്‍ക്കുന്ന സര്‍ക്കാര്‍, പൊതുമേഖല, ധനകാര്യ സ്ഥാപനങ്ങള്‍ക്കു പുറമെ സംഘടിത മേഖലയിലുള്ള സ്വകാര്യ, ഫാക്ടറി ജീവനക്കാര്‍ക്കും മറ്റും ശമ്പളം നല്‍കുന്നതിന് ദേശീയതലത്തില്‍ മാസത്തിലെ പൊതുദിനം നിശ്ചയിക്കുക എന്നതാണ് ആശയം. പാര്‍ലമന്റെിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ, ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് തൊഴില്‍ മന്ത്രി നല്‍കിയത്. പൊതു ശമ്പളദിനം നിശ്ചയിക്കുന്ന നിയമനിര്‍മ്മാണം ഏറ്റവും നേരത്തെ പാര്‍ലമന്റെില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിതല്‍പരനാണെന്ന് മന്ത്രി വിശദീകരിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം യഥാസമയം കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇതു സഹായിക്കുമെന്നും സന്തോഷ് ഗങ്വാര്‍ കൂട്ടിച്ചേര്‍ത്തു.

അസംഘടിത മേഖലയിലുള്ളവര്‍ക്ക് ദേശീയ തലത്തില്‍ ഏകീകൃത മിനിമം വേതനം കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അസംഘടിത മേഖലയില്‍ ജോലിചെയ്തവര്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷനും ചികിത്സപരിരക്ഷ കിട്ടുന്നുവെന്ന് ഉറപ്പുവരുത്താനും പ്രധാനമന്ത്രി ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. നാലു നിയമങ്ങള്‍ ഏകോപിപ്പിച്ച് വേതനച്ചട്ട ബില്‍ പാര്‍ലമന്റെ് പാസാക്കിയിരുന്നു. അത് നടപ്പാക്കുന്നതിന്റെ കരടു ചട്ടം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചട്ടത്തിലെ വിവിധ വ്യവസ്ഥകളോട് സംഘ്പരിവാര്‍ സംഘടനയായ ബി.എം.എസ് അടക്കം വിയോജിച്ചു നില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഇപ്പോള്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം നിശ്ചയിക്കപ്പെടുന്ന മിനിമം വേതനം ഒട്ടും യാഥാര്‍ഥ്യബോധത്തോടെ ഉള്ളതല്ലെന്നാണ് തൊഴിലാളി സംഘടനകളുടെ പക്ഷം.

ബിജെപിയുടെ ദേശീയതയുടെ പ്രകടനമെന്ന നിലയില്‍ മോദി സര്‍ക്കാര്‍ ഇതിനകം മുന്നോട്ടുവെച്ച 'ഒറ്റ'യില്‍ തൂങ്ങുന്ന മുദ്രാവാക്യങ്ങള്‍ പലതാണ്. എന്നാല്‍, പിഴവുകളും വിമര്‍ശനങ്ങളും ബാക്കിയാക്കാത്ത ഒന്നുമില്ല. ഒരു രാജ്യം, ഒറ്റ നികുതി എന്ന മുദ്രാവാക്യത്തിലാണ് ജിഎസ്ടി നടപ്പിലാക്കിയത്. ഇതിന്് പിന്നാലെ ഒരു രാജ്യം, ഒറ്റ കാര്‍ഡ് എന്ന മുദ്രാവാക്യവുമായി വിനിമയം കൊണ്ടുവന്നു. പിന്നാലെ ഒരു രാജ്യം, ഒരൊറ്റ നമ്പര്‍ എന്ന വിധത്തില്‍ ആധാര്‍ കൊണ്ടുവന്നു. ഇപ്പോള്‍ പൗരത്വ വിഷയം കൊണ്ടുവരുന്നത് ഒരു രാജ്യം ഒരൊറ്റ രജിസ്റ്റര്‍ പൗരത്വം എന്ന വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നത്.

അടുത്തതായി മൂന്ന് ഒറ്റകളിലേക്കാണ് കേന്ദ്രം പോകുന്നത്. ഒരു രാജ്യം, ഒറ്റ ശമ്പള ദിനം എന്നതാണ് ഈ മുദ്രാവാക്യം. പിന്നാലെ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ഒരു രാജ്യം, ഒറ്റ സിവില്‍ കോഡ് എന്നീ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഇരിക്കുന്നു. ജമ്മു-കശ്മീര്‍ വിഭജനത്തില്‍ പോലുമുണ്ടായിരുന്നു ഒരൊറ്റ രാജ്യം, എവിടെയും ബാധകമായ നിയമങ്ങള്‍ എന്ന മുദ്രാവാക്യം. ഇപ്പോഴിതാ ഒരൊറ്റ രാജ്യം, ഒറ്റ ശമ്പള ദിനമെന്ന മുദ്രാവാക്യം. സാമ്പത്തിക മാന്ദ്യത്തിനിടയില്‍ പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ ഈ ആശയം എത്രകണ്ട് നടപ്പിലാകും എന്ന കാര്യം കണ്ടറിയണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category