1 GBP = 93.35 INR                       

BREAKING NEWS

പരുക്കുകളെ തുടര്‍ന്ന് ട്രാക്ക് വിട്ട ഒളിമ്പ്യന്‍ ടിന്റുലൂക്ക ഗാലറിയിലെ ആരവങ്ങളെ സാക്ഷി നിര്‍ത്തി പ്രതിശ്രുത വരനെ കണ്ടു; ഇന്ത്യയുടെ പ്രിയപ്പെട്ട ഒളിമ്പ്യനെ മിന്നുചാര്‍ത്തുന്നത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ അനൂപ് ജോസഫ്; കായികോത്സവത്തില്‍ ഉദ്ഘാടകയായി ടിന്റു എത്തിയപ്പോള്‍ പരിശീലക റോളില്‍ അനൂപും; സമാഗമത്തിന് സാക്ഷിയായത് കണ്ണൂര്‍ കായികനഗരി; കായിക ട്രാക്കില്‍ നിന്ന് ഇനി ജീവിതത്തിന്റെ ട്രാക്കിലേക്ക് ടിന്റുലൂക്ക

Britishmalayali
kz´wteJI³

കണ്ണൂര്‍: ഒളിംപ്യന്‍ ടിന്റു ലൂക്ക വിവാഹിതയാകുന്നു. സ്‌പോര്‍ട്സ് കൗണ്‍സിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടാനൊരുങ്ങുന്നത്. ജനുവരി 11നാണ് വിവാഹം.പല വേദികളില്‍ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇരുവരും കണ്ണൂരുകാരും. പക്ഷേ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ടിന്റു. സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ പനമ്പള്ളി നഗര്‍ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.ടിന്റുവിനെക്കുറിച്ച് പറയുമ്പോള്‍ അനൂപിനും നൂറ് നാവ്. ട്രിപ്പിള്‍ജംപ് താരമായിരുന്ന അനൂപ് ജോസഫ് അഞ്ച് അത്‌ലറ്റുകളുമായി കണ്ണൂര്‍ കായികോത്സവത്തില്‍ എത്തിയിട്ടുണ്ട്.

മേളയില്‍ ഒളിംപിക് ദീപം തെളിച്ചത് ടിന്റു ലൂക്കയും. അക്ഷരാരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രണ്ട് കായികതാരങ്ങളുടെ ആദ്യസമാഗമം ട്രാക്കില്‍ തന്നെ. .ജനുവരിയില്‍ വിവാഹിതയാകുന്ന ടിന്റുവിന്റെ പ്രതിശ്രുത വരന്‍ അനൂപ് ജോസഫ് പരിശീലകറോളില്‍ കണ്ണൂരിലുള്ളത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമടക്കം അന്താരാഷ്ട്രതാരമായി ഉയര്‍ന്ന ടിന്റുവാണ് സ്വന്തംനാട്ടിലെ കായികോത്സവത്തിന് ദീപശിഖ തെളിയിച്ചത്.

ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. ഇരിട്ടി എടൂര്‍ സ്വദേശിയായ അനൂപ് ട്രിപ്പിള്‍ ജംപ് താരംകൂടിയാണ്. ജനുവരി നാലിന് ഇരിട്ടി തന്തോട് പള്ളിയിലാണ് മനസ്സമ്മത ചടങ്ങുകള്‍. 11ന് എടൂര്‍ സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം നടക്കുക. പി.ടി. ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ് അതലറ്റിക്സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോള്‍ഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്പോണ്‍സര്‍.800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു ഇതിനായി മറികടന്നത്.2008-ല്‍, ജക്കാര്‍ത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്സ് ച്യാമ്പന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടാന്‍ ടിന്റുവിന് കഴിഞ്ഞിരുന്നു.2010 ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ 2:01.25 സെക്കന്റു കൊണ്ട് പൂര്‍ത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.

മെഡല്‍ പട്ടികയില്‍ അത്തരമൊരു ദയനീയ സാഹചര്യത്തിലാണ് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ടിന്റു സ്വര്‍ണവും വെള്ളിയും നേടിയെടുത്തത്. ിതോടെ പി.ടി ഉഷാ കായിക സ്‌കൂള്‍ പഴയ പ്രൗഡിയിലേക്ക് കുതിച്ചുയരുകയും ചെയ്തു. 2008ല്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പത്തൊന്‍പതുകാരി മത്സരിക്കാനിറങ്ങുന്നതാണ് കേരളം ഉറ്റുനോക്കിയത്.എല്ലാ പരിമിതികളെയും തരണം ചെയ്ത് ആ കരിക്കോട്ടക്കരിക്കാരി തന്റെ ആദ്യത്തെ രാജ്യാന്തര മെഡല്‍ 800 മീറ്ററില്‍ നേടിയപ്പോള്‍, രാജ്യം കണ്ടത് ഒരു പുതിയ താരത്തിന്റെ ഉദയമായിരുന്നു.

അന്നു മുതല്‍ ടിന്റു ലൂക്ക മലയാളികള്‍ക്ക് ഏറ്റവും പരിചിതരായ അത്‌ലിറ്റുകളിലൊരാളും മെഡല്‍ പ്രതീക്ഷയുമായി മാറുകയായിരുന്നു. പി.ടി ഉഷ സ്‌കൂളിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായി ടിന്റു വിലയിരുത്തപ്പെട്ടു. പതിമൂന്നാം വയസ്സില്‍ പി.ടി ഉഷയുടെ കൈയിലെത്തി, വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ വിലയേറിയ താരമായി മാറിയ ടിന്റു ലൂക്ക, വളരെപ്പെട്ടന്നാണ് കായികരംഗത്തിന്റെ നെറുകയിലെത്തിപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി പതിനൊന്ന് രാജ്യാന്തര മെഡലുകള്‍ ടിന്റുവിന്റെ അക്കൗണ്ടില്‍ വന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സെമി ഫൈനലില്‍ ആറാമതായെത്തി ഫൈനലില്‍ കടക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. ടിന്റു ലൂക്ക എന്ന പേരിനൊപ്പം മലയാളിക്ക് ഓര്‍മയിലെത്തുന്ന പല ചിത്രങ്ങള്‍ ഇവയെല്ലാമാണ്.

ഏറ്റവുമൊടുവില്‍ ടിന്റു ജക്കാര്‍ത്തയില്‍ നടന്ന 2018ലെ ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറിയ വാര്‍ത്തയായി.പരിക്കിന്റെ പിടിയിലകപ്പെട്ട് ട്രാക്കില്‍ നിന്നും 2017ല്‍ കയറിയ ടിന്റു പിന്നീടിതുവരെ ഷൂസണിഞ്ഞിട്ടില്ല. പിന്നീട് ടിന്റുവിനെ മാധ്യമങ്ങള്‍ കാണുന്നത് കായികോത്സവത്തില്‍ പ്രതിശ്രുത വരന്റെയൊപ്പം.2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം. 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി. 2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം - സ്വപ്ന തുല്യമായിരുന്നു ലക്ഷ്യത്തിലേക്കുള്ള ടിന്റുവിന്റെ യാത്ര.

2013ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2014ലെ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ റിലേ ടീമിലെ അംഗം കൂടിയായിരുന്ന ടിന്റുവിനെത്തേടി അപ്രതീക്ഷിതമായെത്തിയ പരിക്ക് 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെത്തന്നെയാണ് തകര്‍ത്തെറിഞ്ഞു കളഞ്ഞത്.2002ല്‍ ഉഷ സ്‌കൂളിന്റെ ആദ്യ ബാച്ചില്‍ അംഗമായി പടിചവിട്ടിയ ടിന്റു പിന്നീട് അവിടം വിട്ട് പോയതേയില്ല. സ്‌കൂളുമായുള്ള ബന്ധം താല്‍ക്കാലികമായെങ്കിലും അറുത്തുമാറ്റി സേലത്തേക്ക് വണ്ടി കയറിയതിനെക്കുറിച്ച് ടിന്റു പറയുന്നതിങ്ങനെ: '2002ലാണ് ഞാന്‍ ഉഷ സ്‌കൂളിലെത്തുന്നത്. ഇപ്പോള്‍ ദക്ഷിണ റെയില്‍ വേ സേലം ഓഫീസിലെ റീജണല്‍ മാനേജര്‍ ഓഫീസിലാണ് ടിന്റു ജോലി ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category