1 GBP = 94.00 INR                       

BREAKING NEWS

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പിഎസ് സുധീര്‍ സാംസങിന്റെ മാനേജര്‍ പദവി ഉപേക്ഷിച്ചപ്പോള്‍ 800ഓളം ജീവനക്കാര്‍ പിരിവിട്ടു വാങ്ങി നല്‍കിയത് പുതു പുത്തന്‍ ഹോണ്ടാ അമേസ് കാര്‍; രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് തന്നെ മള്‍ട്ടി നാഷണല്‍ കമ്പനിയിലും കിടിലന്‍ ജോലി ചെയ്യുന്ന സുധീറിന്റെ അടുത്ത തട്ടകം വിവോ ഇന്ത്യയുടെ റീട്ടെയില്‍ ഹെഡിന്റെ ജോലി: രാഷ്ട്രീയം ഉപജീവന മാര്‍ഗമാക്കിയവര്‍ക്ക് മാതൃകയായി ഇതാ ഒരു യൂത്ത് നേതാവ്

Britishmalayali
kz´wteJI³

രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചാല്‍ പലരും കുടുംബം പോറ്റുന്നത് രാഷ്ട്രീയം കൊണ്ടാണ്. നമ്മുടെ നാട്ടിലേക്ക് ഇറങ്ങിയാല്‍ കൊച്ചു കൊച്ചു നേതാക്കള്‍ വരെ രാഷ്ട്രീയം ഉപജീവന മാര്‍ഗ്ഗമാക്കി ചെത്തി നടക്കുന്നത് കാണാം. എന്നാല്‍ രാഷ്ട്രീയം ഉപജീവന മാര്‍ഗമാക്കിയവര്‍ക്കെല്ലാം മാതൃകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.എസ് സുധീര്‍. യൂത്തന്മാര്‍ക്കിടയിലെ അറിയപ്പെടുന്ന നേതാവാണെങ്കിലും സുധീറിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെല്ലാം മാന്യമായി ജോലി ചെയ്ത് പത്ത് കാശ് കയ്യില്‍ സമ്പാദിച്ചു കൊണ്ടാണ്. മാന്യമായി ജോലി ചെയ്ത് പത്ത് കാശു സമ്പാദിച്ചു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഈ യൂത്തന് നമുക്കും കയ്യടിക്കാം.

സ്‌കൂള്‍ തലം തോട്ടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സുധീര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി സാംസങ് മൊബൈല്‍ ഫോണിന്റെ സെല്‍ ഔട്ട് ഡിവിഷന്റെ കേരളത്തിലെ ഹെഡ് ആയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്നു സുധീര്‍. അതുകൊണ്ട് തന്നെ ഒരു പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം സാംസങിന്റെ പടിയിറങ്ങിയ സുധീറിന് സഹപ്രവര്‍ത്തകര്‍ സമ്മാനമായി നല്‍കിയത് പത്ത് ലക്ഷത്തിന്റെ കാര്‍ ആയിരുന്നു. 800ഓളം ജീവനക്കാര്‍ പിരിവിട്ടാണ് സുധീറിന് പത്ത് ലക്ഷത്തിന്റെ ഹോണ്ടാ അമേസ് കാര്‍ സമ്മാനമായി നല്‍കിയത്.

സാംസങ് കേരളത്തില്‍ വന്‍ കുതിപ്പ് നടത്തിയത് സുധീര്‍ സെല്‍ ഔട്ട് ഡിവിഷന്റെ മാനേജരായിരിക്കുന്ന കാലയളവിലാണ്. സാംസങ് ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുകയും സാംസങ് മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്ത കാലയളവായിരുന്നു ഇത്. ഈ ഒരു ദശാബ്ദക്കാലത്ത് മൊബൈല്‍ വില്‍പന രംഗത്ത് പ്രൊഫഷണലിസം കൊണ്ടു വരികയും വില്‍പനയില്‍ ഏറെ പുതുമകള്‍ ആവിഷ്‌കരിച്ച് സാംസങ് മുന്നേറുകയും ചെയ്തു.

ആയിരത്തിനടുത്ത് സാംസങ് മൊബൈല്‍ സെല്‍ ഔട്ട് ടീമിന്റേതായി കേരളത്തില്‍ ഉണ്ട്. പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈല്‍ സെയില്‍സിലെ രീതികള്‍ പകര്‍ത്തുന്ന അവസ്ഥ വരെ എത്തിയിരുന്നു. മാര്‍ക്കറ്റിങ് രംഗത്ത് ബിരുദാനന്തര ബിരുദം ഉള്ളവര്‍ വരെ സാംസങ് മൊബൈല്‍ ഷോപ്പുകളില്‍ സെയില്‍സ് ടീം അംഗം ആയി ജോലി ചെയ്യുന്നത് കരിയറിലെ മികച്ച അനുഭവമായി കരുതിയത് സുധീര്‍ അവരെ നയിച്ചതു കൊണ്ടായിരുന്നു.

വിവോ ഇന്ത്യയില്‍ റീടെയില്‍ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആകുവാനുള്ള ഓഫര്‍ സീകരിച്ചുകൊണ്ടാണ് സുധീര്‍ സാംസങ്ങില്‍ നിന്നു രാജിവെച്ചത്. അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും (എംബിഎ) ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അപൂര്‍വ്വം രാഷ്ട്രീയ നേതാവാണ് പി.എസ് സുധീര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category