1 GBP = 94.40 INR                       

BREAKING NEWS

മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി 'മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍' എന്നെഴുതിയ ഫാത്തിമ മറ്റ് രണ്ട് അദ്ധ്യാപകരുടെ പേരുകളും കുറിച്ചു; മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുന്നു എന്നും എഴുതി; ആര്‍ക്കും തുറക്കാവുന്ന വിധത്തില്‍ മൊബൈലിലെ പാസ് വേഡും ഒഴിവാക്കി; തന്റെ മരണത്തിന് കാരണക്കാര്‍ ആരെന്ന് അറിയിക്കാന്‍ ഫാത്തിമ കൃത്യമായ ഒരുക്കങ്ങള്‍ നടത്തി; തൂങ്ങി മരിക്കാന്‍ നൈലോണ്‍ കയര്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹം

Britishmalayali
kz´wteJI³

കൊല്ലം: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും വിദ്യാര്‍ത്ഥിക്ക് ദുരനുഭവങ്ങളാണ് ഉണ്ടായതെന്ന് വ്യക്തം. ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ സുദര്‍ശന്‍ പത്മനാഭന്റെ പേരിന് പുറമേ മറ്റ് രണ്ട് അദ്ധ്യാപകരുടെ പേരും എഴുതിയിട്ടുണ്ട്. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കുറിപ്പില്‍ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിനാായി വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി, മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍' എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു. മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. രണ്ട് അദ്ധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആര്‍ക്കും ഫോണ്‍ തുറക്കാന്‍ കഴിയുന്ന വിധമാക്കിയിരുന്നു. തന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ആരെന്ന് ലോകത്തെ അറിയിക്കാന്‍ അവള്‍ ഉറപ്പിച്ചിരുന്നു എന്നതാണ് ചുരുക്കം.

ബാറ്ററി ചാര്‍ജ് തീര്‍ന്നു ഓഫ് ആയ മൊബൈല്‍ ഫോണ്‍, മരണവിവരം അറിഞ്ഞു ചെന്നൈയില്‍ എത്തിയ ബന്ധുക്കളാണു ചാര്‍ജ് ചെയ്തു വീണ്ടും ഓണ്‍ ചെയ്തത്. വോള്‍ പേപ്പറില്‍ തെളിഞ്ഞ കുറിപ്പ് ബന്ധുക്കള്‍ മറ്റൊരു മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സുദര്‍ശന്‍ പത്മനാഭനു പുറമേ 2 അദ്ധ്യാപകരും ഏതാനും വിദ്യാര്‍ത്ഥികളും മരണത്തിന് ഉത്തരവാദികളാണെന്നും എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും തുടക്കം മുതല്‍ ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം, ഫാത്തിമയെ മരിച്ച നിലയില്‍ ആദ്യം കണ്ടത് സഹപാഠി അലീന സന്തോഷെന്ന് എഫ്‌ഐആറില്‍ പറയുന്നു. തലേദിവസം രാത്രി 12 വരെ ഫാത്തിമയെ മുറിയില്‍ സഹപാഠികള്‍ കണ്ടിരുന്നു. ദുഃഖിച്ചിരിക്കുന്ന നിലയിലായിരുന്നു ഫാത്തിമയെന്ന് ഇവര്‍ മൊഴി നല്‍കി. തൂങ്ങിമരണമാണെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫാത്തിമ ലത്തീഫിന്റേതു തൂങ്ങിമരണമെന്ന് സംശയമെന്ന് എഫ്ഐആര്‍റില്‍ പറയുന്ന്ത. നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. അതേസമയം നൈലോണ്‍ കയര്‍ ഫാത്തിമയ്ക്ക് എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമായി തുടരുന്ന കാര്യമാണ്. ഫാത്തിമ ആത്മഹത്യ ചെയ്തത് ആദ്യം കണ്ടത് അലീന സന്തോഷ് എന്ന വിദ്യാര്‍ത്ഥിനിയാണ്. മരണം പൊലിസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയെന്നും എഫ്ഐആറില്‍ പറയുന്നു. ഫാത്തിമ രാത്രി വിഷമിച്ചിരിക്കുന്നത് കണ്ടെന്നു സുഹൃത്തുക്കള്‍ മൊഴി നല്‍കി.

അതിനിടെ കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണട്്. മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപകരോട് ക്യാംപസ് വിട്ടു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. മരണത്തിനു കാരണക്കാരനെന്നു ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിട്ട അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ അവധിയിലാണെങ്കിലും ഐഐടിയില്‍ തന്നെയുണ്ടെന്നാണു സൂചന. കോടതി നിര്‍ദേശ പ്രകാരം ഫൊറന്‍സിക് പരിശോധനയ്ക്കയച്ച മൊബൈല്‍ ഫോണ്‍, തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതുവരെ പരിശോധിച്ചിട്ടില്ല. നിര്‍ണായക തെളിവാകുമെന്നു പ്രതീക്ഷിക്കുന്ന ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാമെന്ന് അന്വേഷണ സംഘം ഉറപ്പു നല്‍കി.

അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ഇന്നു ചെന്നൈയിലെത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മാനവശേഷി മന്ത്രി രമേശ് പൊക്രിയാലിനെ കണ്ടു വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണു തീരുമാനം. സമഗ്ര അന്വേഷണം വേണമെന്നു തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ആരായുമെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ കോഴിക്കോട്ട് അറിയിച്ചു. അതേസമയം, ഫാത്തിമ മതപരമായ വിവേചനം നേരിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. അന്വേഷണ സംഘം ഇന്നലെ പിതാവ് അബ്ദുല്‍ ലത്തീഫിന്റെ മൊഴിയെടുത്തു. ഫാത്തിമയുടെ സഹോദരി ഐഷയുടെ മൊഴി കൊല്ലത്തെ വീട്ടിലെത്തി രേഖപ്പെടുത്തും.

പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടമാണ് സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശീ.

ഫാത്തിമയെന്ന പേര് അദ്ധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന് വലിയ പ്രശ്നമായിരുന്നു. മകളുടെ പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാള്‍ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.

അഞ്ചാം ക്ലാസു മുതല്‍ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കില്‍ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറില്‍ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂര്‍പുരത്തെ പൊലീസ് സ്റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ ചില ഇടപാടുകളുണ്ട്. മകള്‍ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയില്‍ കാണും, അല്ലെങ്കില്‍ കാശു വാങ്ങി അവര്‍ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലില്‍ എഴുതിവച്ചത് അവര്‍ അറിയാതെ പോയതുകൊണ്ടുമാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു.

കേസ് അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്ടോപും ഐപാഡും പരിശോധനയ്ക്കായി ഏറ്റെടുക്കും. ഇവ അടുത്ത ദിവസം കുടുംബം പൊലീസിനു കൈമാറും. മരണവിവരമറിഞ്ഞ് ഐഐടിയിലെ ഫാത്തിമയുടെ ഹോസ്റ്റലില്‍ എത്തിയ, സഹോദരിയുടെ മൊഴിയും രേഖപ്പെടുത്തും. ആരോപണവിധേയരായ മദ്രാസ് ഐഐടി അദ്ധ്യാപകര്‍ ക്യാംപസ് വിട്ടുപോകരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. ഹ്യുമാനിറ്റീസ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസ് അദ്ധ്യാപകര്‍ക്കാണു നിര്‍ദ്ദേശം. ഫാത്തിമയുടെ അച്ഛന്‍ ലത്തീഫില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുത്തു.

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ഐജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ നാഗജ്യോതി, അഡിഷണല്‍ കമ്മിഷണര്‍ മെഗ്ലിന്‍ എന്നിവരാണ് നാലുമണിക്കൂറിലേറെ സമയമെടുത്ത് അബ്ദുള്‍ ലത്തീഫില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചത്. ഫാത്തിമയുടെ ജീവിത രീതി, അടുത്തിടെ ഉണ്ടായ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍, ഐഐടിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ എല്ലാം വിശദമായി രേഖപ്പെടുത്തി. അതിനിടെ ഫാത്തിമയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡിഎംകെയും സിപിഎമ്മും തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തില്‍ കനിമൊഴി എംപി വിഷയം ഉന്നയിക്കുമെന്ന് എം.കെ. സ്റ്റാലിന്‍ അടക്കമുള്ളവര്‍ ഫാത്തിമയുടെ കുടുംബത്തെ അറിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം എംപിമാരും വിഷയം ദേശീയ തലത്തിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category