1 GBP = 92.50 INR                       

BREAKING NEWS

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊന്ന് പിണറായി നടപ്പിലാക്കിയത് അമിത്ഷായുടെ അജണ്ട തന്നെ; അട്ടപ്പാടിയിലേത് 'ഓപ്പറേഷന്‍ ദീപാവലി' എന്നു പേരിട്ട കേന്ദ്ര ഓപ്പറേഷന്‍; രാജ്യത്താകെ കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകള്‍; മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രസേനയെ ചുമതലപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ മുന്‍പരിചയം വെച്ച് സംസ്ഥാന പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയെ ദൗത്യമേല്‍പിച്ചു; മാവോയിസ്റ്റുകള്‍ക്കും അനുഭാവികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ

Britishmalayali
kz´wteJI³

കൊച്ചി: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ വധിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത അമിത്ഷായുടെ അജണ്ടയെന്ന് വ്യക്തം. രാജ്യവ്യാപകമായി നടത്തിയ മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായാണ് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെയു വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്ത്യന്‍ സുരക്ഷാ സേനകളുടെ 'ഓപ്പറേഷന്‍ ദീപാവലി'യുടെ ഭാഗമായിട്ടായിരുന്നു അട്ടപ്പാടിയിലെ തണ്ടര്‍ബോള്‍ട്ട് ആക്ഷനും. രാജ്യ വ്യാപകമായി ഓപ്പറേഷന്‍ ദീപാവലിയില്‍ കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകളാണ്. ഏറ്റുമുട്ടല്‍ വിവരവും കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത് കേരളത്തിലെ അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാത്രമാണെന്ന് മാത്രം.

ഒക്ടോബര്‍ 26, 27, 28, 29 തീയതികളിലാണ് ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ സുരക്ഷാ സേനകളും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. കേരളത്തില്‍ കൊല്ലപ്പെട്ട 4 പേര്‍ അടക്കം 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണു വിവരം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേരളം ഒഴികെയുള്ള സംസ്ഥാന സര്‍ക്കാരുകളും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. കശ്മീര്‍, ബംഗ്ലാദേശ് അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതോടെ വിദേശ ഭീകരസംഘടനകള്‍ ഇന്ത്യയിലെ പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകള്‍ക്കു പണം നല്‍കി ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് 'ഓപ്പറേഷന്‍ ദീപാവലി'യെന്ന പേരില്‍ മാവോയിസ്റ്റ് വേട്ട നടത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രസേനയെ ചുമതലപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ സംസ്ഥാന പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയെ ദൗത്യമേല്‍പിച്ചു.

അട്ടപ്പാടി മഞ്ചക്കാടിയില്‍ നാല് മാവോവാദികകളാണ് വെടിവെപ്പില് കൊല്ലപ്പെട്ടത്. എന്നാല്‍, ഇവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ശക്തമായിരുന്നു. സിപിഐ ഈ വിഷയത്തില്‍ സര്‍ക്കാറിനെ തുറന്നെതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിനിടെ, മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപി ഐയെയും വിമര്‍ശിച്ച് സിപി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുന്ന എന്ന തലക്കെട്ടോടെ സിപി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.

ഭവാനി ദളത്തിലെ നാല് ജനകീയ വിമോചന ഗറില്ലാസേന(പിഎല്‍ജിഎ) അംഗങ്ങളെ കൊലപ്പെടുത്തിയതിനെതിരേ മുഴുവന്‍ മനുഷ്യസ്‌നേഹികളും പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസ്താവനയില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വ്യാജ ഏറ്റുമുട്ടലിലൂടെയുള്ള അരുംകൊലകള്‍ അവസാനിപ്പിക്കാനും കൊലയാളികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഉദ്യോഗസ്ഥ മേധാവികളെയും ഭരണ-രാഷ്ട്രീയ നേതാക്കളെയും തുറന്നുകാട്ടി അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബഹുജനങ്ങള്‍ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു. പിണറായി വിജയന്‍ ഭരിക്കുന്ന സോഷ്യല്‍ ഫാഷിസ്റ്റ് ഭരണത്തില്‍ പൊലീസ് രാജാണ് നടപ്പാക്കുന്നത്. മാവോവാദി വേട്ടയുടെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണ്. ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കുന്നതില്‍ ഇരുവര്‍ക്കും ഒരേ ഭാഷയാണെന്നും മാവോയിസ്റ്റുകള്‍ പറയുകയുണ്ടായി.

അതിനിടെ മാവോയിസ്റ്റുകള്‍ക്കും അനുഭാവികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിആര്‍പിഎഫിനു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം നല്‍കി. സിആര്‍പിഎഫ് ആസ്ഥാനം സന്ദര്‍ശിച്ച ഷാ, കേരളമടക്കം മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി. അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും സി.ആര്‍.പി.എഫിന് ഷാ നിര്‍ദ്ദേശം നല്‍കി. ജമ്മു കശ്മീരിലെ തീവ്രവാദികളോടും മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് വിമതരോടും മാത്രല്ല അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും പോരാടണമെന്ന് സി.ആര്‍.പി.എഫിനോട് അമിത് ഷാ നിര്‍ദ്ദേശിച്ചത്. അടുത്ത ആറുമാസത്തിനുള്ളില്‍ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിര്‍ണ്ണായകവുമായ പ്രചരണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും അവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടത്.

ഭീമ കൊറെഗാവ് വിഷയത്തില്‍ മാവോയിസ്റ്റുകളെ പിന്തുണച്ചെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രസ്താവന. 'നഗര മാവോയിസ്റ്റുകളോട്'' തങ്ങള്‍ യാതൊരു തരത്തിലുള്ള അനുഭാവവും കാണിക്കില്ലെന്ന് നേരത്തെ തന്നെ അമിത് ഷാ ആവര്‍ത്തിച്ചിരുന്നു. 'ഇടതുപക്ഷ അക്രമത്തെ പ്രത്യയശാസ്ത്രമായി കണക്കാക്കി വഞ്ചിതരായ ആളുകളെ മറ്റുള്ളവരെ കൊല്ലാന്‍ ഉപയോഗിക്കുകയാണ്. ഈ നഗര മാവോയിസ്റ്റുകളെ ഞാന്‍ പ്രത്യയശാസ്ത്രജ്ഞരായി കണക്കാക്കുന്നില്ല.

ഗോത്രമേഖലയില്‍ ഭീകരത അഴിച്ചുവിടുകയും പാവപ്പെട്ട ആദിവാസി ജനതയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവരോടും ഇവരുടെ ഏജന്റുമാരോടും ഞങ്ങള്‍ക്ക് സഹതാപമില്ല''- എന്നായിരുന്നു നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ അമിത് ഷാ പറഞ്ഞത്. തീവ്രവാദികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ക്രമസമാധാന പാലനം നടത്തണമെന്നും സി.ആര്‍.പി.എഫിനോട് അമിത് ഷാ നിര്‍ദ്ദേശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category