1 GBP = 97.40 INR                       

BREAKING NEWS

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസയെ അട്ടിമറിയിലൂടെ വീഴ്ത്തി ഗോയതബ രജപക്സെ; അഴിമതിയുടെ പേരില്‍ പുറത്താക്കിയ സഹോദരനെ പ്രധാനമന്ത്രിയായി വീണ്ടും അവരോധിക്കുമെന്ന് ഗോയതബയുടെ പ്രതിജ്ഞ; മഹീന്ദ്ര രാജപക്സെയുടെ പൊതുജന പെരുമന പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം; രാജ്യ സുരക്ഷ ആയുധമാക്കി വോട്ടു പിടിച്ചപ്പോള്‍ ശ്രീലങ്കന്‍ ഭരണം വീണ്ടും രജപക്സെയുടെ പാര്‍ട്ടിക്ക്

Britishmalayali
kz´wteJI³

കൊളംബോ: ശ്രീലങ്കന്‍ സിംഹള ഭരണം മഹീന്ദ്ര രജപക്സെയുടെ പാര്‍ട്ടി പൊതുജന പെരുമ പാര്‍ട്ടിയില്‍ ഭദ്രം. ഭരണപക്ഷ സ്ഥാനാര്‍ത്ഥിയായ സജിത്ത് പ്രേമദാസിനെതിരെ അട്ടിമറി വിജയമാണ് മഹീന്ദ്ര രജ പക്സെയുടെ സഹോദരന്‍ ഗോയതബ രജ പക്സെ നേടിയെടുത്തത്. ഗോതബയയ്ക്കു വ്യക്തമായ മേല്‍ക്കയ്യുണ്ടായിരുന്ന പ്രചാരണം അവസാനിച്ചപ്പോള്‍ പിന്നില്‍ പോയിരുന്നു. 80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രജപക്സെ 50 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടി. 12 ദശലക്ഷം ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതെന്ന ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് രാജപക്ഷെയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ ഇസ്ലാമിക്ക് ഭീകരര്‍ പള്ളിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെട്ടതും രാജപക്സെ ആയുധമാക്കിരുന്നു. സ്വജനപക്ഷപാതത്തിന്റെ പേരിലും ചൈനയുമായിട്ടുണ്ടായ കരാര്‍ അഴിമതിയുടെ പേരിലും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ സഹോദരന്‍ രജപക്സെയെ പ്രധാനമന്ത്രിയായി അവരോധിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

1993ല്‍ തമിഴ്പുലി ചാവേര്‍ വധിച്ച മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനും ഭരണകക്ഷി നേതാവുമായ സജിത്ത് പ്രേമദാസയാണ് മത്സരരംഗത്തുണ്ടായിരുന്നത്. ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവും എംപിയുമായ അനുര കുമാര ദിസനായകേ, മുന്‍ പട്ടാള മേധാവിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ മഹേഷ് സേനാനായകേ എന്നിവരാണ് മത്സരിച്ച മറ്റ് പ്രമുഖര്‍.പ്രസിഡന്റ് മൈത്രിപാല സിരിസേന ശക്തമായ പിന്തുണയാണ് ഗോതാബയയ്ക്ക് നല്‍കിയിരുന്നത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ പ്രേമദാസയുടെ പക്ഷത്താണ്. 2006 ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതാബയ തമിഴ് വംശജര്‍ക്ക് എതിരെ ക്രൂരമായ സൈനികാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണമുണ്ട്. ഭൂരിപക്ഷ വിഭാഗമായ സിംഹളര്‍ ഇദ്ദേഹത്തിനുകൂലമാണ്.

ഭരണപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെങ്കിലും റെനില്‍ വിക്രമസിംഗയുടെ പ്രധാന വിമര്‍ശകനായാണ് പ്രേമദാസ അറിയപ്പെടുന്നത്. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ സുരക്ഷ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളാണ് മിക്കസ്ഥാനാര്‍ത്ഥികളും മുന്നോട്ടുവച്ചത്.ആവേശത്തോടെ തിരഞ്ഞെടുപ്പ് ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വോട്ടിങ് ആരംഭിച്ചത്. 22 മണ്ഡലങ്ങളിലായി 12,845 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. 1.59 കോടി വോട്ടര്‍മാരാണുള്ളത്.

യുഎസ് പൗരത്വം ഉണ്ടായിരുന്നെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റാകാന്‍ അതുപേക്ഷിച്ചെന്നു ഗോതബയ വ്യക്തമാക്കിയിരുന്നത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണു സജിത് പ്രേമദാസയെങ്കിലും അദ്ദേഹത്തിന്റെ വിമര്‍ശകനായാണ് അറിയപ്പെടുന്നത്.

ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് ഇരുസ്ഥാനാര്‍ത്ഥികളും മുന്നോട്ടുവയ്ക്കുന്നത്. താന്‍ ജയിച്ചാല്‍ മുന്‍ സേനാ കമാന്‍ഡര്‍ ശരത് ഫൊന്‍സേകയെ പ്രതിരോധ മന്ത്രിയാക്കുമെന്നായിരുന്നു പ്രേമദാസയുടെ പ്രഖ്യാപനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category