1 GBP = 97.00 INR                       

BREAKING NEWS

ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സിനായി യൂറോപ്പില്‍ വന്‍ ഒരുക്കങ്ങള്‍; അയര്‍ലന്റില്‍ പ്രത്യേക മരിയന്‍ പ്രദക്ഷിണം 21ന്

Britishmalayali
ബാബു ജോസഫ്

ഡബ്ലിന്‍: ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറസിനൊരുക്കമായി ഈമാസം 21ന് അയര്‍ലന്റില്‍ പ്രത്യേക മരിയന്‍ പ്രദക്ഷിണം. 33 ദിവസത്തെ മരിയന്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ യജ്ഞം വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലന്റിലെ ഡബ്ലിനിലാണ് ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുക.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോണ്‍ഫറന്‍സ് നയിക്കും. അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍, സീറോ മലബാര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ: സോജി ഓലിക്കലും ഫാ: വട്ടായിലിനൊപ്പം ചേരും. യൂത്ത് കോണ്‍ഫറന്‍സിനൊരുക്കമായി മുപ്പത്തിമൂന്ന് ദിവസത്ത മരിയന്‍ സമര്‍പ്പണ പ്രാര്‍ത്ഥനായജ്ഞം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഈമാസം 21ന് വ്യാഴാഴ്ച പ്രത്യേക മരിയന്‍ ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അയര്‍ലന്റിലെ എല്ലാ സ്ഥലങ്ങളിലും അന്നേ ദിവസം മരിയന്‍ പ്രദക്ഷിണം എത്തിച്ചേരും. ഫാ: ഷൈജു നടുവത്താനിയില്‍, ശുശ്രൂഷകരായ ജോസ് കുര്യാക്കോസ്, ഷിബു കുര്യന്‍, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോണ്‍ഫറസിലേക്ക് www.afcmteamirseland.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. 21നു നടക്കുന്ന പ്രത്യേക മരിയന്‍ പ്രദക്ഷിണത്തിലേക്ക് സംഘാടകരായ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സോണിയ - 00353879041272, ആന്റോ - 00353870698898, സില്‍ജു - 00353863408825

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category