1 GBP = 94.20 INR                       

BREAKING NEWS

വമ്പന്‍ കുതിപ്പിനിടയില്‍ പെണ്ണു കേസില്‍ പെട്ടു നാറി ബോറിസ് ജോണ്‍സണ്‍; മേയര്‍ ആയിരുന്നപ്പോള്‍ കണ്ടെത്തിയ കൂട്ടുകാരി ചതിച്ചതോടെ നാണക്കേട്; കിടക്ക പങ്കിടാന്‍ മാത്രം എത്തിയ നേതാവായി വിശേഷിപ്പിച്ച് ഒരു യുവതിയുടെ രംഗ പ്രവേശം

Britishmalayali
kz´wteJI³

ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിന് വന്‍ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി വമ്പന്‍ മുന്നേറ്റം നടത്തുന്ന ടോറികള്‍ക്ക് നാണക്കേടായി ബോറിസ് ജോണ്‍സണിനെതിരെ പെണ്ണ് കേസ് പിടിമുറുക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെതിരെ ഗുരുതര ആരോപണവുമായി ജെന്നിഫര്‍ അര്‍ക്യൂറി എന്ന അമേരിക്കന്‍ വ്യവസായി യുവതിയാണ് രംഗത്തെത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി ബോറിസുമായി ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഐടിവി എക്സ്പോഷറുമായുള്ള ഒരു അഭിമുഖത്തിലാണ് ജെന്നിഫര്‍ അര്‍ക്യൂറി എന്ന 34കാരി യുവതി ബോറിസുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജെന്നിഫര്‍ അര്‍ക്യൂറിയുമായി ബോറിസിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജെന്നിഫര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയെന്നുള്ള വാര്‍ത്തകളായിരുന്നു അത്. എന്നാല്‍ ആദ്യമായാണ് ജെന്നിഫര്‍ അര്‍ക്യൂറി ഈ വിഷയത്തില്‍ നേരിട്ടു വെളിപ്പെടുത്തല്‍ നടത്തിയത്.
കഴിഞ്ഞ നാല് വര്‍ഷമായി താനും ബോറിസുമായി അടുപ്പത്തിലാണ്. ഇത് അദ്ദേഹം തന്നെ വെളിപ്പെടുത്തും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ എന്നെ വെറും കിടപ്പറ പങ്കാളിയായി മാത്രമാണ് അദ്ദേഹം പരിഗണിക്കുന്നത് എന്ന തിരിച്ചറിവ് തന്റെ ഹൃദയം തകര്‍ത്തു എന്നും ജെന്നിഫര്‍ പറഞ്ഞു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമാണ് ബോറിസ് തന്നോട് അകലം പാലിക്കാന്‍ തുടങ്ങിയതെന്നും അവര്‍ വെളിപ്പെടുത്തി. തന്റെ ഫോണ്‍ എടുക്കാന്‍ പോലും ബോറിസ് കൂട്ടാക്കുന്നില്ല. ഇത് തന്റെ ഹൃദയം തകര്‍ത്തതായും അവര്‍ പറഞ്ഞു. തന്നെ അദ്ദേഹം ഇപ്പോള്‍ ഒരു രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് പരിഗണിക്കുന്നതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ താന്‍ അദ്ദേഹത്തോട് കൂറും വിശ്വസ്യതയും ഉള്ള വ്യക്തിയാണെന്നും അവര്‍ പറഞ്ഞു.

താന്‍ അദ്ദേഹത്തിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്നും സുഹൃത്തായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ എന്തിനാണ് അദ്ദേഹം ഇങ്ങനെ അവഗണിക്കുന്നതെന്ന് മനസിലാകുന്നില്ല. താന്‍ ആരാണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. തന്റെ ഫോണ്‍ അദ്ദേഹം എടുക്കാത്തത് ലജ്ജിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ബന്ധം ഇപ്പോള്‍ പുറത്തായത് പ്രധാനമന്ത്രിക്ക് ഏറെ ബുദ്ധിമുട്ടാകുമെന്നും ധാരാളം ചോദ്യങ്ങള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. ബോറിസ് മേയറായിരിക്കെ പൊതു പണം ജെന്നിഫറിന്റെ വ്യവസായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചതായി ഒരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ ലണ്ടന്‍ മേയറായിരിക്കെ ജെന്നിഫറിന്റെ അപ്പാര്‍ട്ടുമെന്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബോറിസ്. ജെന്നിഫറിന്റെ സൈബര്‍ സെക്യൂരിറ്റി കമ്പനിക്കായി 126,000 പൗണ്ട് സര്‍ക്കാര്‍ ഗ്രാന്‍ഡ് അനുവദിച്ചത് വിവാദമായിരുന്നു.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായ ബോറിസ് ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. 66 ശതമാനം വോട്ട് നേടിയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ലണ്ടനിലെ മുന്‍ മേയറായ ജെറമി ഹണ്ടിന് 46,656 വോട്ടും ബോറിസിന് 92,153 വോട്ടുകളുമാണ് ലഭിച്ചത്. പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ലേഖനങ്ങളില്‍ വംശീയ സ്വഭാവമുണ്ടെന്ന ആരോപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബോറിസ്. രാഷ്ട്രീയ ജീവിതത്തിലും മറിച്ചായിരുന്നില്ല കാര്യങ്ങള്‍. വംശീയപരാമര്‍ശങ്ങളും നുണ പരാമര്‍ശങ്ങളും രാഷ്ട്രീയ ജീവിതത്തിലും ബോറിസിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. 1987 ല്‍ ടൈംസ് പത്രത്തിലെ ട്രെയിനി ആയിരിക്കുമ്പോള്‍ എഡ്വേഡ് രണ്ടാമന്‍ രാജാവിനെപ്പറ്റി തെറ്റായ വാര്‍ത്ത എഴുതിയതോടെ ജോലിയില്‍ നിന്നും പുറത്തുപോകേണ്ടിയും വന്നു.

പിന്നീട് 2004 മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണ പറഞ്ഞതിനു മൈക്കിള്‍ ഹവാര്‍ഡ് മന്ത്രിസഭയില്‍ നിന്നും പുറത്തായി. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കെതിരായ ബോറിസിന്റെ പരാമര്‍ശവും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ 'ലെറ്റര്‍ ബോക്‌സുകള്‍ പോലെ' എന്ന വിവാദ പരാമര്‍ശമായിരുന്നു ബോറിസില്‍ നിന്ന് അടുത്തതായി വന്നത്. ഹിലറി ക്ലിന്റണെ 'ഭ്രാന്താശുപത്രിയിലെ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന നഴ്‌സ്' എന്നായിരുന്നു വിശേഷണം.

മാധ്യമപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനും പുറമെ സാഹിത്യ മേഖലയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍. 'സെവന്റി ടു വെര്‍ജിന്‍സ്' എന്ന ആദ്യ നോവല്‍ 2004 ലാണു പ്രസിദ്ധീകരിച്ചത്. ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായിരുന്നു നോവലിന്റെ പ്രമേയം. ബ്രിട്ടിഷ് എംപി റോജര്‍ ബാര്‍ലോയെ നായക കഥാപാത്രമാക്കിയാണ് നോവല്‍ മുന്നോട്ട പോകുന്നത്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ജീവചരിത്രവും 'ദ് ചര്‍ച്ചില്‍ ഫാക്ടര്‍: ഹൗ വണ്‍ മാന്‍ മെയ്ഡ് ഹിസ്റ്ററി' എഴുതിയതും ബോറിസാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category