1 GBP = 92.80 INR                       

BREAKING NEWS

തെക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ന് മൈനസ് മൂന്നും വടക്ക് മൈനസ് ആറും താപനിലയാകും; നോര്‍ത്ത് പോളി ല്‍ നിന്നെത്തുന്ന ശീതക്കാറ്റ് ബ്രിട്ടനെ ഇന്ന് മുതല്‍ തണുപ്പില്‍ പുതപ്പിക്കും; സ്‌കോട്ട്‌ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും മഞ്ഞുവീഴ്ചയ്ക്കും തുടക്കം

Britishmalayali
kz´wteJI³

ത്തരധ്രുവത്തില്‍ നിന്നുമെത്തുന്ന അതിശൈത്യമുള്ള കാറ്റ് ബ്രിട്ടനെ ഇന്ന് മുതല്‍ കൊടു ശൈത്യത്തിലേക്ക് തള്ളിവിടുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നു. തല്‍ഫലമായി തെക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ന് മൈനസ് മൂന്നും വടക്ക് മൈനസ് ആറുമായി താപനില ഇടിഞ്ഞ് താഴും. ഇതോടനുബന്ധിച്ച് സ്‌കോട്ട്ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമാവുകയും ചെയ്യും. ഇതിന് പുറമെ യുകെയിലെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതായത് ഇതിനോട് അനുബന്ധിച്ച് നാളെ വെസ്റ്റില്‍ വെള്ളപ്പൊക്കമുണ്ടാകും.

കൂടാതെ വ്യാഴാഴ്ച മുതല്‍ യോര്‍ക്ക്ഷെയര്‍ അടക്കമുള്ള നിരവധി ഇടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടുത്ത ഹിമപാതമാണ് വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുന്നത്. നിലനില്‍ ഫിന്‍ലന്റിലെ ഹെല്‍സിങ്കിയേക്കാള്‍ കടുത്ത ശൈത്യമാണ് ബ്രിട്ടനെ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുന്നത്. ഉത്തരധ്രുവത്തില്‍ നിന്നും വീശിയടിക്കുന്ന കാറ്റുകള്‍ രാത്രികാലത്ത് രാജ്യത്തെ താപനിലയെ പൊതുവെ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തിയിരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും ഓട്ടം സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരിക്കുമെന്നാണ് പ്രവചനം.
സ്‌കോട്ട്ലന്‍ഡിലെ താപനില മൈനസ് എട്ട് ഡിഗ്രിയായിട്ടായിരിക്കും ഇടിഞ്ഞ് താഴാന്‍ പോകുന്നത്. ശക്തമായ തണുപ്പിന് ചൊവ്വാഴ്ച ആരംഭം കുറിയ്ക്കുമെന്നാണ് മെറ്റ് ഓഫീസിലെ മെറ്റീരിയോളജിസ്റ്റായ സോഫി ഇയോമാന്‍സ് പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലെ താപനില മൈനസ് അഞ്ച് ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നോര്‍ത്തില്‍ താപനില മൈനസ് ആറ് ഡിഗ്രിയും സൗത്തില്‍ മൈനസ് മൂന്ന് ഡിഗ്രിയും ആകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് അസഹനീയമാവുകയും ചെയ്യും.

ഇതിന് പുറമെ സ്‌കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും ഈ അവസരത്തില്‍ കടുത്ത ശൈത്യമായിരിക്കും അനുഭവപ്പെടാന്‍ പോകുന്നത്. ആഴ്ചയിലെ തുടര്‍ന്നുള്ള ദിവസങ്ങളിലെ കാലാവസ്ഥ തികച്ചും അനിശ്ചിതമായിരിക്കുമെന്നാണ് പ്രവചനം. അതായത് ഈ അവസരത്തില്‍ വിവിധയിടങ്ങളില്‍ മഴയും അനുഭവപ്പെട്ടേക്കാം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും  വിവിധയിടങ്ങളില്‍ കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുകളും ഈ അവസരത്തില്‍ ആവര്‍ത്തിച്ചുയരുന്നുണ്ട്. നദികളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നുള്ള വെള്ളപ്പൊക്ക ഭീഷണി സൗത്ത് യോര്‍ക്ക്ഷെയറിലെ ലോവര്‍ റിവര്‍ ഡോന്‍ വാഷ് ലാന്‍ഡുകളില്‍  നാളെ വരെയുണ്ടാകുമെന്നാണ് മെറ്റ് ഓഫസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

ഈ അവസരത്തില്‍ നിരവധി കെട്ടിടങ്ങളില്‍ വെള്ളം കയറുമെന്നും യാത്രാ തടസങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സെവേണ്‍, അവോന്‍ എന്നീ നദികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കരകളില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. തല്‍ഫലമായി ഗ്ലോസ്റ്റര്‍ഷെയര്‍, വൂസ്റ്റര്‍ഷെയര്‍ എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. മിഡ്ലാന്‍ഡ്സിലെയും യോര്‍ക്ക്ഷെയറിലെയും പ്രദേശവാസികള്‍ വെള്ളം കയറിയ തങ്ങളുടെ വീടുകള്‍ ശുചീകരിക്കാന്‍ പാടുപെടുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കാരണം വീടുകളില്‍ വെള്ളം കയറിയതിനാല്‍ സെന്‍ട്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ നിരവധി പേരാണ് തങ്ങളുടെ വീടുകള്‍ ശുചീകരിച്ച് കൊണ്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category