1 GBP = 92.80 INR                       

BREAKING NEWS

മകളുടെ ബോയ്ഫ്രണ്ടില്‍ കണ്ണുടക്കി; 32 കൊല്ലത്തെ ഒരുമിച്ചുള്ള ജീവിതം ഉപേക്ഷിച്ച് ബ്രിട്ടനിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികള്‍; പുരുഷനായിരിക്കവെ അമ്മയായ ആള്‍ക്ക് മകളുടെ കാമുകനോടുള്ള പ്രലോഭനം അതിര് വിട്ടപ്പോള്‍ സംഭവിച്ചത്

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികള്‍ എന്നറിയപ്പെട്ടിരുന്ന ബാരി ഡ്രെവിറ്റ്-ബാര്‍ലോ(50), ടോണി(55) എന്നിവര്‍ തങ്ങളുടെ 32 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു. ഇതില്‍ ബാര്‍ലോ തന്റെ മകളുടെ ബോയ്ഫ്രണ്ടിനെ പ്രണയിക്കാന്‍ തുടങ്ങിയതോടെയാണ് ഈ ഗ്വേഫാദര്‍മാരുടെ ഒരുമിച്ചുള്ള ജീവിതം അവസാനിച്ചിരിക്കുന്നത്. പുരുഷനായിരിക്കെ അമ്മയായ ചരിത്രമാണ് ബാര്‍ലോയ്ക്കുള്ളത്. തന്റെ മകളായ 19കാരി സഫറോണിന്റെ കാമുകനായ 25 കാരന്‍ സ്‌കോട്ട് ഹച്ചിസനെയാണ് ബാര്‍ലോ ഇപ്പോള്‍ പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

തന്റെ മകളുടെ കാമുകനോടുള്ള പ്രലോഭനം അതിര് വിട്ടപ്പോള്‍ ടോണിയ്ക്കൊപ്പമുള്ള ജീവിതം ഉപേക്ഷിക്കാന്‍ ബാര്‍ലോ മുന്‍പിന്‍ ആലോചിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബാര്‍ലോയുടെയും ഹച്ചിസന്റെയും പുതിയ ജീവിത്തതിന് എല്ലാ വിധ അനുഗ്രഹാശിസുകളോടെയും സഫറോണും ടോണിയും ഒപ്പമുണ്ടെന്നതാണ്  അതിലും വലിയ അത്ഭുതം. വരുടെ പുതിയ ജീവിത്തതിന് വേണ്ട ഒരുക്കങ്ങള്‍ക്കെല്ലാം ഇവര്‍ സഹായം ചെയ്ത് കൊടുത്തിട്ടുമുണ്ട്. എസെക്സുകാരായ ഈ കുടുംബം നിലവില്‍ ഫ്ലോറിഡയിലാണ് കഴിയുന്നത്. പ്രതിനിധിയെ വച്ച് രണ്ട് വര്‍ഷം മുമ്പ് സഫറോണും ഹച്ചിസനും തങ്ങളുടേതായ കുട്ടികള്‍ക്ക് വേണ്ടി ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
തങ്ങളുടേത് ലൈംഗികപരമായ ബന്ധമല്ലെന്നാണ് സഫറോണും ഹച്ചിസനും പറയുന്നത്. മധ്യവയസിന്റെ പ്രലോഭനത്താലല്ല താന്‍ മകളുടെ കാമുകനുമായി ജീവിക്കാന്‍ തുടങ്ങിയതെന്നും മറിച്ച് ഇതൊരു യഥാര്‍ത്ഥ ഡീലാണെന്നുമാണ് സ്വന്തം അധ്വാനം കൊണ്ട് മില്യണയറായ ബാര്‍ലോ സണ്ണിന് അനുവദിച്ച ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചിരിക്കുന്നത്.
ബാര്‍ലോയ്ക്കും ടോണിയും 1999ലാണ് പ്രതിനിധിയിലൂടെ സഫറോണ്‍, ആസ്പെന്‍ എന്നീ രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നത്. ഇതിലൂടെ അവര്‍ ബ്രിട്ടനിലെ ആദ്യത്തെ ഗ്വേഫാദര്‍മാരായി മാറുകയും ചെയ്തിരുന്നു. നിലവില്‍ ബാര്‍ലോയ്ക്കും ടോണിയ്ക്കും 40 മില്യണ്‍ പൗണ്ടിന്റെ ആസ്തിയാണുളളത്. മറ്റ് പ്രതിനിധികളിലൂടെയും എഗ് ഡോണര്‍മാരിലൂടെയും ഇവര്‍ക്ക് അഞ്ച് കുട്ടികള്‍ പിറന്നിട്ടുണ്ട്.

തങ്ങളുടെ കുട്ടികളുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇവര്‍ കോടതിയില്‍ നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. ഇത്തരത്തില്‍ നിയമനപടിക്കൊരുങ്ങിയ ആദ്യത്തെ സ്വവര്‍ഗ ദമ്പതികള്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. 2006ല്‍ ബാര്‍ലോയും ടോണിയും സിവില്‍ പാര്‍ട്ണര്‍മാരായി മാറുകയും 2014ല്‍ യുകെയില്‍ സ്വവര്‍ഗ വിവാഹം നിയമപരമായപ്പോള്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തിരുന്നു. സ്വവര്‍ഗ ദമ്പതികളെന്ന നിലയില്‍ വിവാഹിതരാവുന്നതിന് ചര്‍ച്ചില്‍ നിന്നു അനുവാദം ലഭിക്കുന്നതിനും ഇവര്‍ പോരാടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category