1 GBP = 92.80 INR                       

BREAKING NEWS

ചപ്പാത്തിയും ദാലും കഴിച്ച് ഭക്തര്‍ക്കൊപ്പം പരമ്പരാഗത സിഖ് തലക്കെട്ടും അണിഞ്ഞ് ഗുരുദ്വാരയിലിരുന്ന് പ്രാര്‍ത്ഥിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; പാക്കിസ്ഥാന്‍ വോട്ടുകള്‍ ലേബര്‍ കൊണ്ടു പോകുമെന്നുറപ്പായിരിക്കവെ മുഴുവന്‍ ഇന്ത്യന്‍ വോട്ടുകളും ഉറപ്പാക്കാന്‍ പെടാപ്പാട് പെട്ട് ബോറിസ് ജോണ്‍സന്‍ രംഗത്ത്

Britishmalayali
kz´wteJI³

യുകെയില്‍ ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ലണ്ടനിലെ സിഖ് ഗുരുദ്വാരയിലെത്തി. ഇവിടെ ഭക്തര്‍ക്കൊപ്പമിരുന്ന് ചപ്പാത്തിയും ദാലും കഴിച്ച ബോറിസ് സിഖുകാരുടെ പരമ്പരാഗത തലക്കെട്ട് അണിഞ്ഞ് പ്രാര്‍ത്ഥിക്കാനും തയ്യാറായിരുന്നു. യുകെയിലെ പാക്കിസ്ഥാന്‍കാരുടെ വോട്ടുകള്‍ ലേബര്‍ പാര്‍ട്ടി കൊണ്ടു പോകുമെന്നുറപ്പായിരിക്കവെ ഇവിടുത്തെ മുഴുവന്‍ ഇന്ത്യന്‍ വോട്ടുകളും ഉറപ്പാക്കാനാണ് ബോറിസ് ജോണ്‍സന്‍ ഇത്തരത്തില്‍ പാട് പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ലണ്ടനിലെ സൗത്ത്ഹാളിലുളള ശ്രീ ഗുരു സഭ സിഖ് ടെംപിളിലാണ് ബോറിസ് ഇന്നലെ സന്ദര്‍ശനത്തിനെത്തിയത്. പരമ്പരാഗത സിഖ് ഭക്ഷണം കഴിച്ചതിന് പുറമെ ഇവിടെ വച്ച് ഭക്തര്‍ സമ്മാനിച്ച ഉപഹാരങ്ങള്‍ സ്വീകരിക്കാനും ബോറിസ് തയ്യാറായിരുന്നു. സിഖുകാരായ യുവജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരാഗതമായ തലപ്പാവായ ഓറഞ്ച് പട്കയാണ് ബോറിസ് ധരിച്ചത്. 2017ന് ശേഷം ടോറികള്‍ക്ക് ഏറ്റവും കൂടുതല്‍ ജനപിന്തുണ അടുത്ത തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് കഴിഞ്ഞ രാത്രി പുറത്ത് വന്ന ഒപ്പീനിയന്‍ പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ബ്രക്സിറ്റിന്റെ പേരിലുള്ള സ്തംഭനാവസ്ഥ ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പായിട്ടാണ് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനെ അനുകൂലിച്ച് രാജ്യത്തെ ഭൂരിഭാഗം പേരും 2016ലെ റഫറണ്ടത്തില്‍ വോട്ട് ചെയ്തതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പുമാണിത്. തെരഞ്ഞെടുപ്പില്‍ ബോറിസ് ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷ ശക്തമാണ്.

ഇതിലൂടെ അദ്ദേഹത്തിന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്സിറ്റ് ഡീല്‍ തടസങ്ങളില്ലാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യൂണിയനുമായുള്ള കരാറിന്‍മേല്‍ വീണ്ടും വിലപേശുമെന്നും ബ്രക്സിറ്റ് വിഷയത്തില്‍ രണ്ടാമതൊരു റഫറണ്ടം നടത്തുമെന്നുമാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറയുന്നത്. ഇന്ത്യയില്‍ ആല്‍ക്കഹോള്‍ വില്‍പനയില്‍ കുറഞ്ഞ നികുതി ചുമത്തുന്നതിനെ പ്രശംസിച്ച് സംസാരിച്ചതിന്റെ പേരില്‍ 2017ല്‍ ഇന്ത്യയിലെ സിഖ് ഗുരുദ്വാര സന്ദര്‍ശനത്തിനിടെ ബോറിസ് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category